സഹകരണ മേഖലയെ സര്‍ക്കാര്‍ സംരക്ഷിക്കണം: ആന്റോ ആന്റണി
പൂഞ്ഞാര്‍: ഇന്ത്യക്ക് മാതൃകയായ കേരളത്തിലെ സഹകരണ നിക്ഷേപ, വായ്പ മേഖലകള്‍ യാതൊരു കോട്ടവും കൂടാതെ സംരക്ഷിക്കുന്നതിന് കേന്ദ്ര സംസ്ഥാന സര്‍ക്കാരുകള്‍ക്ക് ബാധ്യതയുണ്ടെന്ന് ആന്റോ ആന്റണി എം.പി. കോ ഓപറേറ്റീവ് എംപ്ലോയീസ് ഫ്രണ്ട് ജില്ലാ സമ്മേളനം ഉദ്ഘാടനം ചെയ്തു സംസാരിക്കുകയായരിന്നു അദ്ദേഹം.
പ്രതിനിധി സമ്മേളനം സംസ്ഥാന ജനറല്‍ സെക്രട്ടറി ചാള്‍സ് ആന്റണി ഉദ്ഘാടനം ചെയ്തു. ജില്ലാ പ്രസിഡന്റ് അവിരാ ജോസഫ് അധ്യക്ഷനായി. കെ. ജോര്‍ജ് ഫിലിപ്പ് റിപ്പോര്‍ട്ടും കണക്കുകളും അവതരിപ്പിച്ചു. പൊതുസമ്മേളനം ആന്റോ ആന്റണി എം.പിയും പ്രതിനിധി സമ്മേളനം പി.സി ജോര്‍ജ് എം.എല്‍.എയും യാത്രയയപ്പ് സമ്മേളനം ജോയി എബ്രഹാം എം.പിയും ഉദ്ഘാടനം ചെയ്തു. റിട്ടയര്‍ ചെയ്തവര്‍ക്കുള്ള ഉപഹാര സമര്‍പ്പണം പി.കെ രാജീവന് നിര്‍വഹിച്ചു. ജില്ലാ പഞ്ചായത്ത് പ്രസിഡന്റ് ജോഷി ഫിലിപ്പ്, കെ.സി.ഇ.എഫ് സംസ്ഥാന ട്രഷറര്‍ ജോഷ്വാ മാത്യു, തോമസ് കല്ലാടന്‍, ബേബി അറയ്ക്കപ്പറമ്പില്‍, എം.എന്‍ ഗോപാലകൃഷ്ണ പണിക്കര്‍, കെ.എം തോമസ്, എം. ഗോപാലകൃഷ്ണന് നായര്‍ പ്രസംഗിച്ചു. ജില്ലാ ഭാരവാഹികളായി കെ.കെ സന്തോഷ് (പ്രസി), കെ. ജോര്‍ജ് ഫിലിപ്പ് (സെക്ര) എന്നിവരെ തിരഞ്ഞെടുത്തു.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."