മെഡിക്കല്‍ ക്യാംപും ബോധവല്കരണ ശില്പശാലയും
കൊല്ലം: ജില്ലയിലെ വിവിധ അസിസ്റ്റന്റ് ലേബര്‍ ഓഫിസുകളുടെ പരിധിയിലെ ഇതര സംസ്ഥാന തൊഴിലാളികളെ പങ്കെടുപ്പിച്ച് തൊഴില്‍, നൈപുണ്യ വകുപ്പിന്റെ ആഭിമുഖ്യത്തില്‍ ഇന്ന് കൊട്ടാരക്കര നിസാ ഓഡിറ്റോറിയത്തില്‍ സൗജന്യ മെഡിക്കല്‍ ക്യാംപും ബോധവല്കരണ ശില്പശാലയും നടത്തും. രാവിലെ എട്ടിന് ഫിഷറീസ് മന്ത്രി ജെ മേഴ്സിക്കുട്ടിയമ്മ ഉദ്ഘാടനം ചെയ്യും.
പി അയിഷാപോറ്റി എം.എല്‍.എ അധ്യക്ഷത വഹിക്കും. ലഘുലേഖാ പ്രകാശനം ജില്ലാ പഞ്ചായത്ത് പ്രസിഡന്റ് കെ. ജഗദമ്മ നിര്‍വഹിക്കും. കൊട്ടാരക്കര മുനിസിപ്പല്‍ ചെയര്‍പേഴ്സണ്‍ ഗീതാ സുധാകരന്, കൊട്ടാരക്കര ബ്ലോക്ക് പഞ്ചായത്ത് പ്രസിഡന്റ് എസ്. ശശികുമാര്‍, കൊട്ടാരക്കര മുനിസിപ്പല്‍ കൗണ്‍സിലര്‍ എസ്. അജയകുമാര്‍, റീജ്യനല്‍ ജോയിന്റ് ലേബര്‍ കമ്മിഷണര്‍ ബിച്ചു ബാലന്, ഡെപ്യൂട്ടി ലേബര്‍ കമ്മിഷണര്‍ കെ.എസ് ബിജു, ജില്ലാ ലേബര്‍ ഓഫിസര്‍ കെ.എസ് സിന്ധു, ഡെപ്യൂട്ടി ഡി.എം.ഒ ഡോ. ആര് സന്ധ്യ, അഡീഷണല്‍ ലേബര്‍ കമ്മിഷണര്‍(എന്‍ഫോഴ്സ്മെന്റ്) എ. അലക്സാണ്ടര്‍, ജില്ലാ ലേബര്‍ ഓഫിസര്‍(എന്‍ഫോഴ്സ്മെന്റ്) എ. ബിന്ദു തുടങ്ങിയവര്‍ പങ്കെടുക്കും. ക്യാംപില്‍ തൊഴിലാളികളെ പരിശോധിച്ച് മരുന്നുവിതരണം ചെയ്യും. സേവന, വേതന വ്യവസ്ഥ, ആരോഗ്യ സുരക്ഷ എന്നിവയെക്കുറിച്ച് ബോധവല്കരണ ക്ലാസും നടത്തും.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."