HOME
DETAILS
MAL
മത്സ്യത്തൊഴിലാളി പെന്ഷന് 2000 രൂപയാക്കണമെന്ന്
backup
February 20 2017 | 21:02 PM
കൊല്ലം: മത്സ്യത്തൊഴിലാളി പെന്ഷന് 2000 രൂപയാക്കണമെന്ന് കേരളാ മത്സ്യവ്യാപാരി ഫെഡറേഷന്(കെ.ടി.യു.സി-എം) സംസ്ഥാന പ്രസിഡന്റ് കുരീപ്പുഴ ഷാനവാസ് വാര്‍ത്താസമ്മേളനത്തില്‍ ആവശ്യപ്പെട്ടു. മത്സ്യബന്ധനത്തിനിടെ കടലില്‍ വീണുമരിക്കുന്ന തൊഴിലാളികളുടെ ആശ്രിതര്‍ക്ക് പത്തുലക്ഷം രൂപാ ആശ്വാസസഹായമായി നല്‍കണമെന്നും മത്സ്യത്തൊഴിലാളികള്‍ക്കു നല്കുന്ന മണ്ണെണ്ണയുടെ പ്രതിമാസ വിഹിതം പൂര്ണയളവില് പുനസ്ഥാപിക്കണമെന്നും അദ്ദേഹം പറഞ്ഞു. ജനറല്‍സെക്രട്ടറി അരിനല്ലൂര്‍ ജോസ്, ഓടാവട്ടം ജോയ് തോമസ്, കെ.വി എബ്രഹാം എന്നിവരും വാര്‍ത്താസമ്മേളനത്തില്‍ പങ്കെടുത്തു.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."