പുറമേരി-ചാലപ്പുറം റോഡ് ശോചനീയാവസ്ഥയില്‍
എടച്ചേരി: പുറമേരി ടൗണിന്റെ ഹൃദയഭാഗത്തോട് ചേര്‍ന്ന് കിടക്കുന്ന ചാലപ്പുറം റോഡിന് ഇനിയും ശാപമോക്ഷമായില്ല.
നാട്ടുകാര്‍ നിരവധി തവണ പരാതി കൊടുക്കുകയും ഒടുവില്‍ പുറമേരി പഞ്ചായത്ത് ഭരണസമിതിക്കെതിരെ പ്രതിപക്ഷ സംഘടനകള്‍ ചേര്‍ന്ന് പ്രക്ഷോഭം സംഘടിപ്പിക്കുകയും ചെയ്തതോടെ റോഡ് പണി ആരംഭിക്കാമെന്ന് അധികൃതര്‍ അറിയിച്ചിരുന്നു. അര കിലോമീറ്ററില്‍ താഴെ മാത്രം ദൈര്‍ഘ്യം വരുന്ന ഈ റോഡ് ഭാഗികമായി ടാര്‍ ചെയ്യാനായി പഞ്ചായത്ത് ഫണ്ടില്‍നിന്ന് രണ്ടു ലക്ഷം രൂപ ഇതിനു വേണ്ടി നീക്കിവച്ചിട്ട് മാസങ്ങളായിട്ടും റോഡ് പണി ഇതുവരെ ആരംഭിച്ചിട്ടില്ല.
കഴിഞ്ഞ 40 വര്‍ഷത്തിലേറെയായി അധികൃതരുടെ നിസംഗത മൂലം ഈ റോഡ് തകര്‍ന്നു കിടക്കുന്നത്. പുറമേരി പഞ്ചായത്തിലെ ഒന്ന്, രണ്ട് വാര്‍ ഡുകള്‍ അതിര്‍ത്തി പങ്കിടുന്ന ഈ റോഡ് നന്നാക്കുമെന്ന് തെരഞ്ഞെടുപ്പ് കാലങ്ങളില്‍ എല്ലാ രാഷ്ട്രീയ പാര്‍ട്ടികളും പൊതുജനങ്ങള്‍ക്ക് ഉറപ്പ് കൊടുക്കാറുണ്ടെങ്കിലും അവരാരും തന്നെ പിന്നീട് ഈ റോഡിനെ തിരിഞ്ഞു നോക്കാറില്ല. പുറമേരി കടത്തനാട് രാജാസ് ഹയര്‍ സെക്കന്‍ഡറി സ്‌കൂള്‍ കാന്റീനു പിന്‍വശത്ത് വടകര-തൊട്ടില്‍പാലം റോഡിനോട് ചേര്‍ന്നു നില്‍ക്കുന്ന ഈ റോഡ് കാല്‍നടക്കു പോലും അനുയോജ്യമല്ലാത്ത വിധം കല്ലുകള്‍ ഇളകിക്കിടക്കുകയാണ്.
ചാലപ്പുറം ഭാഗങ്ങളിലുളള നിരവധി വീട്ടുകാര്‍ക്ക് പുറമേരി ടൗണുമായി എളുപ്പത്തില്‍ ബന്ധപ്പെടാവുന്ന റോഡാണിത്. പുറമേരി പഞ്ചായത്തിന്റെ മുന്‍ പ്രസിഡന്റും ഇപ്പോഴത്തെ പ്രസിഡന്റും നിലവിലെ മറ്റൊരു മെംബറും ഈ റോഡ് അതിര്‍ത്തി പങ്കിടുന്ന വാര്‍ഡുകളിലെ പ്രതിനിധികളാണ്. കഷ്ടിച്ച് നാലു മീറ്റര്‍ മാത്രം വീതി വരുന്ന ഈ റോഡിന്റെ അര കിലോമീറ്റര്‍ ഭാഗം മാത്രം താര്‍ ചെയ്യുന്നതിന് ഭീമമായ തുകയുടെ ആവശ്യം പോലുമില്ല.
പഞ്ചായത്ത് ഭരണസമിതിക്ക് ഏതെങ്കിലും വികസന ഫണ്ടില്‍ ഉള്‍പ്പെടുത്തി റോഡ് നവീകരിക്കാം. പക്ഷെ എന്തു കൊണ്ട് ഈ റോഡ് നന്നാക്കാന്‍ ഭരണസമിതി തയാകുന്നില്ലെന്നാണ് നാട്ടുകാര്‍ ചോദിക്കുന്നത്.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."