സഹകരണ ആശുപത്രിയില്‍ ഡോക്ടറെ കാണാന്‍ ടാക്‌സി ചാര്‍ജും നല്‍കണം
വടകര: വടകരയിലെ സഹകരണ ആശുപത്രിയിലെ പ്രസവ വിഭാഗം ഡോക്ടര്‍ രാത്രിയില്‍ രോഗിയെ നോക്കാന്‍ വന്നാല്‍ യാത്രാകൂലി 500 രൂപ നല്‍കണം. രണ്ട് രോഗികളുണ്ടെങ്കില്‍ രണ്ടുപേര്‍ ചേര്‍ന്ന് നല്‍കിയാല്‍ മതിയെന്ന സൗജന്യവുമുണ്ട്. ഇത്തരമൊരു ഫീസ് കാരണം പലപ്പോഴും രോഗിയുടെ കൂടെയുള്ളവരും ആശുപത്രി അധികൃതരും തമ്മില്‍ വാക്കേറ്റത്തിലേര്‍പ്പെടുന്നത് സ്ഥിരം സംഭവമാവുകയാണ്.
വടകര സഹകരണ ആശുപത്രിയിലെ പ്രസവവിഭാഗം ഡോക്ടര്‍ വന്ദനയാണ് രോഗിയെ ശുശ്രൂഷിക്കാനായി വരുന്നതിന് യാത്രാകൂലി വാങ്ങുതായി പരാതി ഉയര്‍ന്നത്. കഴിഞ്ഞ ദിവസം രാത്രി എട്ട് മാസം ഗര്‍ഭിണിയായ സ്ത്രീ കുട്ടിക്ക് അനക്കമില്ലെന്ന കാരണത്താല്‍ രാത്രി ആശുപത്രിയില്‍ എത്തിയിരുന്നു.
ഈ ഡോക്ടറെ കാണാന്‍ വേറൊരു രോഗിയും എത്തിയിരുന്നു. ഡോക്ടര്‍ വന്നതിന് ശേഷം ആശുപത്രി ബില്‍ സെക്ഷനില്‍ നിന്നും ഡോക്ടറുടെ യാത്രാകൂലി റസീറ്റ് നല്‍കുകയായിരുന്നു.
250 രൂപയാണ് ഇവരോട് ടാക്‌സി ചാര്‍ജ് ഇനത്തില്‍ വാങ്ങിയത്. അഞ്ഞൂറ് രൂപയാണ് ഈയിനത്തില്‍ വാങ്ങുന്നതെങ്കിലും രണ്ട് രോഗികളെ നോക്കിയതിനാല്‍ 250 നല്‍കിയാല്‍ മതിയെന്നാണ് ആശുപത്രിയില്‍ നിന്നും പറഞ്ഞതെന്ന് രോഗിയുടെ ബന്ധുക്കള്‍ പറഞ്ഞു.
എന്തെങ്കിലും പരാതി ഉണ്ടെങ്കില്‍ ആശുപത്രി മാനേജ്‌മെന്റുമായി സംസാരിച്ചാല്‍ മതിയെന്നും അവര്‍ പറഞ്ഞു. രോഗികളെ പിഴിയുന്ന മാനേജ്‌മെന്റിന്റേയും ഡോക്ടറുടേയും നിലപാടിനെതിരേ പ്രതിഷേധം ശക്തമാണ്.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."