മാര്‍ക്ക് ദാന വിവാദം: ഗവര്‍ണറുടെ ഹിയറിങ് ഫെബ്രുവരി ഒന്നിന്
തിരുവനന്തപുരം: കേരള സാങ്കേതിക സര്‍വകലാശാലയിലെ മാര്‍ക്ക് ദാന വിവാദത്തില്‍ ഗവര്‍ണര്‍ ആരിഫ് മുഹമ്മദ് ഖാന്റെ ഹിയറിങ് ഫെബ്രുവരി ഒന്നിന്. എം.ജി സര്‍വകലാശാലയിലെ മാര്‍ക്ക് ദാന വിവാദത്തിലെ ഹിയറിങ് ഫെബ്രുവരി 15ന് നടക്കും. കെ.ടി.യു മാര്‍ക്ക് ദാന വിവാദവുമായി ബന്ധപ്പെട്ട ഹിയറിങിന് ആദ്യ ഘട്ടത്തില്‍ ഉന്നത വിദ്യാഭ്യാസ മന്ത്രി കെ.ടി ജലീലിനെ ഗവര്‍ണര്‍ വിളിപ്പിക്കില്ല. കേരള സാങ്കേതിക സര്‍വകലാശാല വൈസ് ചാന്‍സലര്‍, പരാതിക്കാര്‍, മാര്‍ക്ക് അധികമായി ലഭിച്ച വിദ്യാര്‍ഥികള്‍ എന്നിവരോടാണ് ആദ്യഘട്ടത്തില്‍ ഹാജരാകാന്‍ ആവശ്യപ്പെട്ടിരിക്കുന്നത്. ഫെബ്രുവരി ഒന്നിന് നടക്കുന്ന ഹിയറിങില്‍ ഇവരെല്ലാവരും ഹാജരാകണം. ഫെബ്രുവരി 15ന് നടക്കുന്ന ഹിയറിങില്‍ എം.ജി സര്‍വകലാശാല വിസിയോട് ഹാജരാകാന്‍ ആവശ്യപ്പെട്ടിട്ടുണ്ട്. വി.സിക്കൊപ്പം അനധികൃതമായി മോഡറേഷന് വഴി ജയിച്ച ബിടെക് വിദ്യാര്‍ഥികളെയും വിളിപ്പിക്കും.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."