HOME
DETAILS
MAL
കൊച്ചി-മംഗലാപുരം വാതക പൈപ്പ് ലൈന്‍ സര്‍വേ പുരോഗമിക്കുന്നു
backup
February 21 2017 | 05:02 AM
മുക്കം: നിര്‍ദിഷ്ട കൊച്ചി-മംഗലാപുരം വാതക പൈപ്പ് ലൈനുമായി ബന്ധപ്പെട്ട് സര്‍വേ നടപടികള്‍ മലയോര മേഖലയില്‍ പുരോഗമിക്കുന്നു. മുക്കം നഗരസഭയിലാണ് ഇപ്പോള്‍ സര്‍വേ നടക്കുന്നത്. അതേസമയം സര്‍വേക്കെതിരേ മുക്കത്തു വ്യാപക പ്രതിഷേധമാണ് നടക്കുന്നത്. മാമ്പറ്റ ചെറുതടം റസിഡന്‍സ് അസോസിയേഷന്റെ നേതൃത്വത്തില്‍ വായ മൂടിക്കെട്ടി പ്രതിഷേധ പ്രകടനം നടത്തി. സ്ത്രീകളും കുട്ടികളുമടക്കം അഞ്ഞൂറോളം പേര് പങ്കെടുത്തു.
പ്രതിഷേധയോഗത്തിനു മുന്നോടിയായി കഴിഞ്ഞ ദിവസം രാത്രി പ്രതിഷേധ കൂട്ടായ്മ സംഘടിപ്പിച്ചിരുന്നു. അഡ്വ. പ്രദീപ് ഉദ്ഘാടനം ചെയ്തു. കെ.വി ഹരി അധ്യക്ഷനായി.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."