HOME
DETAILS

നിയമസഭ പ്രമേയം പാസാക്കിയത് കൊണ്ട് പാര്‍ലമെന്റ് പാസാക്കിയ നിയമം ഇല്ലാതാകില്ല: മുല്ലപ്പള്ളി

  
backup
January 12 2020 | 07:01 AM

mullappally-ramachandran-against-pinarayi-govt12

ന്യൂഡല്‍ഹി: സംസ്ഥാന സര്‍ക്കാരിനും മുഖ്യമന്ത്രി പിണറായി വിജയനുമെതിരെ കെ.പി.സി.സി പ്രസിഡന്റ് മുല്ലപ്പള്ളി രാമചന്ദ്രന്‍. പാര്‍ലമെന്റ് പാസാക്കിയ നിയമത്തിനെതിരെ നിയമസഭ പ്രമേയം പാസാക്കിയത് കൊണ്ട് നിയമം ഇല്ലാതാക്കാനാകില്ലെന്ന് അദ്ദേഹം പറഞ്ഞു.

നിയമം ഭരണഘടനാ വിരുദ്ധമാണോയെന്ന് പരിശോധിക്കേണ്ടത് കോടതിയാണ്. അല്ലെങ്കില്‍ പാര്‍ലമെന്റ് തന്നെ തയ്യാറാകണമെന്നും മുല്ലപ്പള്ളി പറഞ്ഞു.

പാര്‍ലമെന്റ് പാസാക്കിയ പൗരത്വ നിയമത്തിനെതിരെ മുഖ്യമന്ത്രി പരസ്യം നല്‍കിയത് ശരിയായില്ലെന്നും അദ്ദേഹം പറഞ്ഞു. ഇതിനായി കോടികളാണ് സര്‍ക്കാര്‍ ചെലവഴിച്ചത്. രാഷ്ട്രീയ നേട്ടം കൊയ്യലായിരുന്നു പിണറായിയുടെ ലക്ഷ്യമെട്ടും മുല്ലപ്പള്ളി വാര്‍ത്താ സമ്മേളനത്തില്‍ ആരോപിച്ചു.

മുഖ്യമന്ത്രിയുടെ ന്യൂനപക്ഷ പ്രേമം കാപട്യമാണെന്ന് മുല്ലപ്പള്ളി ആരോപിച്ചു. കേരളത്തിലെ മുസ്‌ലിംകളുടെ കണ്ണില്‍ പൊടിയിടാനാണ് പൗരത്വ നിയമത്തിനെതിരെ നിലപാട് സ്വീകരിച്ച് മുഖ്യമന്ത്രി രംഗത്ത് വന്നത്. പൗരത്വ നിയമത്തിനെതിരെ മുഖ്യമന്ത്രിമാര്‍ക്ക് കത്തെഴുതിയപ്പോള്‍ അവര്‍ സമരമുഖത്തായിരുന്നു. അപ്പോളും പിണറായി കത്തെഴുക മാത്രമാണ് ചെയ്തത്. പൗരത്വ നിയമത്തിനെതിരെ മതേതര ജനാധിപത്യ ശക്തികള്‍ ഒരുമിക്കുന്നതില്‍ തെറ്റില്ല. പക്ഷേ സി.പി.എമ്മുമായി യോജിച്ച് കേരളത്തില്‍ സമരം ചെയ്യാന്‍ കോണ്‍ഗ്രസില്ലെന്നും ഇക്കാര്യത്തില്‍ തന്റെ നിലപാടില്‍ മാറ്റമില്ലെന്നും മുല്ലപ്പള്ളി പറഞ്ഞു.

സി.പി.എം നേതാക്കള്‍ ആക്രമിച്ചത് കൊണ്ട് തന്റെ നിലപാടില്‍ വെള്ളം ചേര്‍ക്കില്ല. താന്‍ മുഖ്യമന്ത്രി പിണറായി വിജയനെപ്പോലെ ഭീരുവല്ല. സി.പി.എം തനിക്കെതിരെ നടത്തുന്ന ആക്രമണത്തെ നേരിടാന്‍ താന്‍ തന്നെ മതിയെന്നും മുല്ലപ്പള്ളി പറഞ്ഞു.



Comments (0)

Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."




No Image

യു.എസ് പ്രസിഡന്റ് തെരഞ്ഞെടുപ്പ്; തങ്ങളുടെ പ്രശ്നങ്ങളേക്കാള്‍ വലുത് ഗസ്സയെന്ന് യു.എസ് മുസ്‌ലിംകള്‍

latest
  •  a month ago
No Image

മണിപ്പൂരില്‍ ആറ് തീവ്രവാദികള്‍ പിടിയില്‍

National
  •  a month ago
No Image

മലപ്പുറം തലപ്പാറയില്‍ കെഎസ്ആര്‍ടിസി ബസ് മറിഞ്ഞ് അപകടം; 25ലധികം പേര്‍ക്ക് പരിക്ക്

Kerala
  •  a month ago
No Image

നീലേശ്വരം വെടിക്കെട്ട് അപകടം; പരിക്കേറ്റ ഒരാള്‍ കൂടി മരിച്ചു

Kerala
  •  a month ago
No Image

വ്യവസായ ഡയറക്ടറുടെ പേരില്‍ പതിനൊന്ന് ഗ്രൂപ്പുകള്‍; അന്വേഷണം 

Kerala
  •  a month ago
No Image

സഊദിയില്‍ മയക്കുമരുന്ന് കേസില്‍ ആറു പേര്‍ക്ക് വധശിക്ഷ

Saudi-arabia
  •  a month ago
No Image

സ്‌കൂള്‍ കായികമേള; വിദ്യാര്‍ഥികള്‍ക്ക് സൗജന്യ യാത്രയുമായി കൊച്ചിമെട്രോ

Kerala
  •  a month ago
No Image

മന്ത്രി വീണ ജോര്‍ജിനെ മെഡിക്കല്‍ കോളജില്‍ പ്രവേശിപ്പിച്ചു

Kerala
  •  a month ago
No Image

അബൂദബി; മുന്നറിയിപ്പില്ലാതെ ലെയ്ന്‍ മാറുന്നവര്‍ക്ക് 1000 ദിര്‍ഹം പിഴ 

uae
  •  a month ago
No Image

ഷൊര്‍ണൂര്‍ ട്രെയിന്‍ അപകടം; മരണപ്പെട്ടവരുടെ കുടുംബത്തിന് മൂന്ന് ലക്ഷം സഹായധനം പ്രഖ്യാപിച്ച് തമിഴ്‌നാട് സര്‍ക്കാര്‍

Kerala
  •  a month ago