HOME
DETAILS

കേന്ദ്രം നടപ്പാക്കുന്നത് ആര്‍.എസ്.എസ്സിന്റെയും സംഘപരിവാറിന്റെയും അജണ്ടയെന്ന് രമേശ് ചെന്നിത്തല പൗരത്വ നിയമ ഭേദഗതിക്കെതിരെ പോരാട്ടം ശക്തമാക്കും

  
backup
January 12 2020 | 07:01 AM

%e0%b4%95%e0%b5%87%e0%b4%a8%e0%b5%8d%e0%b4%a6%e0%b5%8d%e0%b4%b0%e0%b4%82-%e0%b4%a8%e0%b4%9f%e0%b4%aa%e0%b5%8d%e0%b4%aa%e0%b4%be%e0%b4%95%e0%b5%8d%e0%b4%95%e0%b5%81%e0%b4%a8%e0%b5%8d%e0%b4%a8-2

ജിദ്ദ: പൗരത്വ നിയമ ഭേദഗതിക്കെതിരെ നിയമപരമായും ജനാധിപത്യപരമായും പോരാട്ടം ശക്തമാക്കുമെന്ന് പ്രതിപക്ഷ നേതാവ് രമേശ് ചെന്നിത്തല. പ്രക്ഷോഭങ്ങള്‍ക്ക് ദേശീയ തലത്തില്‍ കോണ്‍ഗ്രസ് നേതൃത്വം നല്‍കുമെന്നും ഇതിന്റെ ഭാഗമായി അടുത്ത തിങ്കളാഴ്ച ദേശീയ തലത്തിലെ പ്രതിപക്ഷ കക്ഷികളുടെ യോഗം വിളിച്ചിട്ടുണ്ടെന്നും രമേശ് ചെന്നിത്തല പറഞ്ഞു. മഹാത്മാ ഗാന്ധിയുടെ ജന്മ വാര്‍ഷികത്തില്‍ പങ്കെടുക്കുന്നതിന് സഊദിയിലെ ദമ്മാമിലെത്തിയതായിരുന്നു അദ്ദേഹം.


ആര്‍എസ്എസ്സിന്റെയും സംഘപരിവാറിന്റെയും അജണ്ട അതേപടി നടപ്പാക്കാന്‍ ശ്രമിക്കുകയാണ് മോദിയും അമിത്ഷായും. അതുകൊണ്ടാണ് എന്തുവന്നാലും നിയമം അതേപടി നടപ്പാക്കുമെന്നവര്‍ വാശിപിടിക്കുന്നത്. പാര്‍ലമെന്റിന്റെ ഇരുസഭകളിലും ഭൂരിപക്ഷമുണ്ടെന്ന് കരുതി എന്ത് നിയമവും പാസ്സാക്കാമെന്നത് അത്യന്തം പ്രതിഷേധാര്‍ഹമാണ്. ഇന്ത്യയെന്ന ആശയത്തെ തന്നെ ഈ നിയമ ഭേദഗതി ചോദ്യംചെയ്യുകയാണ്. ഈ കരിനിയമം ഒരു കാരണവശാലും അംഗീകരിക്കില്ലെന്ന് പൊതുജനംതന്നെ പരസ്യമായി പ്രഖ്യാപിച്ചുകൊണ്ടിരിക്കുകയാണ്. ഈ പൗരത്വ ഭേദഗതി നിയമം അറബിക്കടലിലാണെന്നും അദ്ദേഹം പറഞ്ഞു.
1955 ല്‍ ഇന്ത്യ രൂപപ്പെടുത്തിയ പൗരത്വ നിയമത്തിന്റെ അന്തസ്സത്തയെത്തന്നെ ചോദ്യംചെയ്യുന്നതാണ് ഈ ഭേദഗതി. അന്തര്‍ദേശീയ കണ്‍വന്‍ഷനുകളുടെ അടിസ്ഥാനത്തിലാണ് പൗരത്വ നിയമം ലോകമെമ്ബാടും നടപ്പാക്കിയിട്ടുള്ളത്. അതിനെയെല്ലാം വെല്ലുവിളിച്ച് മതത്തിന്റെ അടിസ്ഥാനത്തില്‍ പൗരത്വം തീരുമാനിക്കുന്ന നടപടി ആര്‍എസ്എസ്സിന്റെ അജണ്ടയുടെ ഭാഗമാണ്. പൗരത്വ ഭേദഗതിക്കെതിരെയുള്ള പ്രതിഷേധങ്ങള്‍ മുസ്‌ലിംകളുടേത് മാത്രായി പോവാതിരിക്കാന്‍ ശ്രദ്ധിക്കേണ്ടതുണ്ട്. മുഴുവന്‍ മത, മതനിരപേക്ഷ വിശ്വാസികളുടെയും ദൗത്യമാണ് ഈ നിയമത്തെ ജാതിമത ചിന്തകള്‍ക്കതീതമായി എതിര്‍ക്കുമെന്നുള്ളത്. പുതിയ ജനസംഖ്യാ പട്ടിക സംശയകരവും ആശങ്കാപരവുമാണ്.
സെന്‍സസിന് ആരും എതിരല്ല. ഇതിനുവേണ്ടി തയ്യാറാക്കിയിട്ടുള്ള ചോദ്യാവലിയില്‍ സംശയങ്ങള്‍ക്കിടനല്‍കുന്ന ധാരാളം ബുദ്ധിശൂന്യതകളും അബദ്ധങ്ങളും നിലനില്‍ക്കുന്നു. ഇത് എന്‍പിആറിലേക്കുള്ള വഴിതുറക്കലാണെന്ന സംശയം ജനിപ്പിക്കുന്നതാണ്. പ്രതിഷേധത്തിന്റെ ഭാഗമായി ജനുവരി 18നു കോഴിക്കോട്ട് വലിയ റാലി, രക്തസാക്ഷി ദിനമായ ജനുവരി 30നു 14 ജില്ലകളിലും മനുഷ്യഭൂപടനിര്‍മാണം എന്നിവ നടക്കും. മത, സാമൂഹിക, സാംസ്‌കാരികരംഗത്തെ വ്യക്തികളെ പങ്കെടുപ്പിച്ച് ഭരണഘടന സംരക്ഷണസമിതി പഞ്ചായത്തിലും നിയോജകമണ്ഡലം തലങ്ങളിലും രൂപീകരിക്കുമെന്നും ചെന്നിത്തല അറിയിച്ചു. ഒഐസിസി ഗ്ലോബല്‍ വൈസ് പ്രസിഡന്റ് അഹമ്മദ് പുളിക്കല്‍, റീജ്യനല്‍ കമ്മിറ്റി പ്രസിഡന്റ് ബിജു കല്ലുമല, നാഷനല്‍ പ്രസിഡന്റ് പി എം നജീബ് എന്നിവര്‍ വാര്‍ത്താസമ്മേളനത്തില്‍ പങ്കെടുത്തു.



Comments (0)

Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."




No Image

ഗുജറാത്തിലെ അമ്രേലി ജില്ലയിൽ ഭൂചലനം: റിക്‌ടർ സ്‌കെയിലിൽ 3.7 തീവ്രത രേഖപ്പെടുത്തി

National
  •  a month ago
No Image

അവിശ്വസനീയമായ വിലക്കിഴിവുകൾ വാഗ്ദാനങ്ങളിൽ വീഴരുത്; മുന്നറിയിപ്പുമായി റാസൽഖൈമ പൊലിസ്

uae
  •  a month ago
No Image

കറന്റ് അഫയേഴ്സ്-27-10-2024

PSC/UPSC
  •  a month ago
No Image

രണ്ടാം ഏകദിനത്തില്‍ ഇന്ത്യൻ വനിതകളെ വീഴ്ത്തി ന്യൂസിലന്‍ഡ്

Cricket
  •  a month ago
No Image

എറണാകുളത്ത് ആറംഗ സംഘം വീട്ടിൽ കയറി വീട്ടമ്മയെ ആക്രമിച്ചു; പിന്നിൽ സാമ്പത്തിക തര്‍ക്കമെന്ന് പൊലിസ്

Kerala
  •  a month ago
No Image

വ്ലോ​ഗർ ദമ്പതികളുടെ മരണം: സെൽവരാജ് ജീവനൊടുക്കിയത് പ്രിയയെ കഴുത്ത് ഞെരിച്ച് കൊലപ്പെടുത്തിയശേഷം; പോസ്റ്റ്മോർട്ടം റിപ്പോർട്ട് പുറത്ത്

Kerala
  •  a month ago
No Image

അമേരിക്കൻ പ്രസിഡന്റ് തെരഞ്ഞെടുപ്പ് ; കമലയും ട്രംപും ഒപ്പത്തിനൊപ്പം

International
  •  a month ago
No Image

ബഹ്റൈനിൽ അനധികൃത മത്സ്യബന്ധനം; നാല് പ്രവാസികൾ പിടിയിൽ

bahrain
  •  a month ago
No Image

ദുബൈ വ്യോമയാന മേഖലയിൽ തൊഴിലവസരം

uae
  •  a month ago
No Image

കത്തിൽ അസ്വാഭാവികതയില്ലെന്ന് കെ സുധാകരൻ; കത്ത് പുറത്തു പോയത് അന്വേഷിക്കും

Kerala
  •  a month ago