HOME
DETAILS

അക്രമികളെ ബി.ജെ.പി കയറൂരി വിട്ടിരിക്കുന്നു: സി.പി.എം

  
backup
January 05 2019 | 06:01 AM

%e0%b4%85%e0%b4%95%e0%b5%8d%e0%b4%b0%e0%b4%ae%e0%b4%bf%e0%b4%95%e0%b4%b3%e0%b5%86-%e0%b4%ac%e0%b4%bf-%e0%b4%9c%e0%b5%86-%e0%b4%aa%e0%b4%bf-%e0%b4%95%e0%b4%af%e0%b4%b1%e0%b5%82%e0%b4%b0%e0%b4%bf

കാസര്‍കോട്: ബി.ജെ.പിയും സംഘ്പരിവാര്‍ സംഘടനകളും ജില്ലയിലാകെ അക്രമികളെ കയറൂരി വിട്ടിരിക്കുകയാണെന്നും ഇതിനെതിരേ ജനങ്ങളെ അണിനിരത്തി പ്രതിരോധിക്കുമെന്നും സി.പി.എം നേതാക്കള്‍ വാര്‍ത്താസമ്മേളനത്തില്‍ വ്യക്തമാക്കി. കലാപത്തിനു നേതൃത്വം നല്‍കിയ ബി.ജെ.പി നേതാക്കള്‍ക്കെതിരേ കേസെടുക്കണം. സംഘ്പരിവാര്‍ അക്രമത്തില്‍ വീടുകളും വാഹനങ്ങളും പാര്‍ട്ടി ഓഫിസുകളും തകര്‍ക്കപ്പെട്ടിട്ടുണ്ട്. ഇവയുടെയെല്ലാം നഷ്ടപരിഹാരം അക്രമികളില്‍ നിന്ന് ഈടാക്കണമെന്നും സി.പി.എം നേതാക്കള്‍ ആവശ്യപ്പെട്ടു. സി.പി.എം പ്രവര്‍ത്തകരും വീടുകളും അക്രമിക്കപ്പെട്ടപ്പോഴും ആത്മസംയമനം പാലിച്ചത് ജില്ലയുടെ സമാധാന അന്തരീക്ഷത്തിനു കോട്ടം വരാതിരിക്കാനാണെന്നും ഇവര്‍ കൂട്ടിച്ചേര്‍ത്തു. സി.പി.എം പ്രവര്‍ത്തകരും പൊലിസുകാരും മാധ്യമപ്രവര്‍ത്തകരുമടക്കം മുപ്പതോളം പേര്‍ക്ക് ബി.ജെ.പി അക്രമത്തില്‍ പരുക്കേറ്റതായും സി.പി.എം ജില്ലാ സെക്രട്ടറിഎം.വി ബാലകൃഷ്ണന്‍, സംസ്ഥാനകമ്മിറ്റിയംഗം കെ.പി സതീഷ്ചന്ദ്രന്‍, ജില്ലാ സെക്രട്ടേറിയറ്റ് അംഗങ്ങളായ എം. രാജഗോപാലന്‍ എം.എല്‍.എ, അഡ്വ.വി.പി.പി മുസ്തഫ വാര്‍ത്താസമ്മേളനത്തില്‍ അറിയിച്ചു.

 



Comments (0)

Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."




No Image

ദുബൈ പൊലിസിന്റെ വാഹനനിരയിലേക്ക് ലൂസിഡ് എയർ ഗ്രാൻഡ് ടൂറിംഗ്

uae
  •  2 months ago
No Image

യുഎഇ; ഇന്ത്യൻ പാസ്പോർട്ട് സേവനങ്ങൾ അവതാളത്തിൽ; പാസ്പോർട്ട് സേവ പോർട്ടൽ തകരാറിൽ

uae
  •  2 months ago
No Image

ഡിജിപി പദവിയോ, അതോ രാഷ്ട്രീയ ലക്ഷ്യങ്ങളോ? ഡിജിപിയുടെ റിപ്പോര്‍ട്ടില്‍ എം.ആര്‍ അജിത് കുമാറിനെതിരെ ഗുരുതര കണ്ടെത്തലുകള്‍

Kerala
  •  2 months ago
No Image

പാല്‍ ഉത്പാദന മേഖലയിലെ പ്രവര്‍ത്തനങ്ങള്‍ ഇനി ഒറ്റ പോര്‍ട്ടലിനു കീഴില്‍

Kerala
  •  2 months ago
No Image

ഹത്തയിൽ ടൂറിസം സീസൺ; സുരക്ഷാ മേഖലയിൽ ഒരുക്കങ്ങൾ പൂർത്തിയായി

uae
  •  2 months ago
No Image

ഡെമോക്രാറ്റിക് മൂവ്‌മെന്റ് ഓഫ് കേരള (ഡിഎംകെ) അന്‍വറിന്റെ പുതിയ പാര്‍ട്ടി; പ്രഖ്യാപനം നാളെ മഞ്ചേരിയില്‍

Kerala
  •  2 months ago
No Image

കറന്റ് അഫയേഴ്സ്-05-10-2024

PSC/UPSC
  •  2 months ago
No Image

ഇലക്ടറല്‍ ബോണ്ട് വിധിക്കെതിരായ പുനഃപരിശോധനാ ഹരജി; വിധിയില്‍ പിഴവില്ലെന്ന് വിലയിരുത്തി സുപ്രീം കോടതി തള്ളി

National
  •  2 months ago
No Image

തെറ്റിദ്ധാരണകള്‍ മാറിയെന്ന് ജിതിനും, മനാഫും; ഇരു കുടുംബങ്ങളും കൂടിക്കാഴ്ച്ച നടത്തി

Kerala
  •  2 months ago
No Image

ദുബൈ മെട്രോയിൽ ഇ സ്കൂട്ടർ നിരോധനം ആർ.ടി.എ പിൻവലിച്ചു

uae
  •  2 months ago