ഇ-ഗവേണന്‍സ്: കണ്ണൂരിന് അഞ്ച് പുരസ്‌കാരം
കണ്ണൂര്‍: സംസ്ഥാന സര്‍ക്കാരിന്റെ 2016-17ലെ എട്ട് ഇഗവേണന്‍സ് പുരസ്‌കാരങ്ങളില്‍ അഞ്ചെണ്ണവും നേടി കണ്ണൂര്‍. ഭരണനിര്‍വഹണത്തില്‍ മികച്ച രീതിയില്‍ വിവരസാങ്കേതികവിദ്യയെ ഉപയോഗപ്പെടുത്തിയതിനുള്ള ബെസ്റ്റ് ഇ ഗവേണ്‍ഡ് ജില്ലയായി കണ്ണൂര്‍ തിരഞ്ഞെടുക്കപ്പെട്ടു. ജില്ലയിലെ മുഴുവന്‍ സര്‍ക്കാര്‍ സ്ഥാപനങ്ങളുടെയും വിവരങ്ങള്‍ ഓണ്‍ലൈനില്‍ ലഭ്യമാക്കുന്നതിനു ജില്ലാ ഇ ഗവേണന്‍സ് സൊസൈറ്റിയുമായി ചേര്‍ന്നു ജില്ലാ ഭരണകൂടം നടപ്പാക്കിയ മാപ്പ് മൈ ഹോം കണ്ണൂര്‍ പദ്ധതിയാണ് ജില്ലയെ ഈ വിഭാഗത്തില്‍ ഒന്നാംസ്ഥാനത്തെത്തിച്ചത്. ഇതോടൊപ്പം എം ഗവേണന്‍സ് വിഭാഗത്തിലും ലോക്കല്‍ ലാംഗ്വേജ് ആന്‍ഡ് കണ്ടന്റ് ഡെവലപ്‌മെന്റ് വിഭാഗത്തിലും ഒന്നാംസ്ഥാനവും ബെസ്റ്റ് വെബ്‌സൈറ്റ്, സോഷ്യല്‍ മീഡിയ ആന്‍ഡ് ഇ ഗവേണന്‍സ് എന്നീ വിഭാഗങ്ങളില്‍ മൂന്നാംസ്ഥാനവും കണ്ണൂര്‍ ജില്ല നേടി.
മാപ്പ് മൈ ഹോം കണ്ണൂര്‍ പദ്ധതിയുടെ അടിസ്ഥാനത്തില്‍ ജില്ലാ ഇന്‍ഫര്‍മാറ്റിക്‌സ് ഓഫിസിന്റെ സഹായത്തോടെ ജില്ലാ ഭരണകൂടം തയാറാക്കിയ വി.ആര്‍ കണ്ണൂര്‍ മൊബൈല്‍ ആപ്ലിക്കേഷനാണ് എം ഗവേണന്‍സ് വിഭാഗത്തില്‍ ജില്ലയെ മുന്നിലെത്തിച്ചത്. കംപ്യൂട്ടര്‍ ഉപയോഗത്തില്‍ മലയാളം വ്യാപകമാക്കിയതിനായിരുന്നു ലോക്കല്‍ ലാംഗ്വേജ് ആന്‍ഡ് കണ്ടന്റ് ഡെവലപ്‌മെന്റ് വിഭാഗത്തി കണ്ണൂരിന് ഒന്നാം സ്ഥാനം.
കലക്ടറുടെ ഫേസ്ബുക്ക് പേജ് സാമൂഹികമാധ്യമവും ഇ ഗവേണന്‍സും എന്ന വിഭാഗത്തിലും സ്‌കൂളുകളില്‍ പ്ലാസ്റ്റിക് ശേഖരണത്തിനായി ജില്ലാ ഭരണകൂടം തയറാക്കിയ കലക്ടര്‍ അറ്റ് സ്‌കൂള്‍ പദ്ധതിക്കു മികച്ച വെബ്‌സൈറ്റ് വിഭാഗത്തിലും മൂന്നാം സ്ഥാനം ലഭിച്ചു.
ഇ സിറ്റിസണ്‍ സര്‍വിസ് ഡെലിവറി വിഭാഗത്തില്‍ ജില്ലയിലെ മലബാര്‍ കാന്‍സര്‍ സെന്റര്‍ രണ്ടാംസ്ഥാനം നേടി. ഇലക്ട്രോണിക്‌സ് സാന്ത്വന ചികിത്സാ പദ്ധതിയാണ് സെന്ററിനെ ഈ നേട്ടത്തിന് അര്‍ഹമാക്കിയത്. തിരുവനന്തപുരം ഐ.എം.ജിയില്‍ നടന്ന ചടങ്ങില്‍ ചീഫ് സെക്രട്ടറി ടോം ജോസ് പുരസ്‌കാരങ്ങള്‍ സമ്മാനിച്ചു.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."