HOME
DETAILS

ആര്‍.എസ്.എസ് അജന്‍ഡ കേരളത്തില്‍ നടക്കില്ല: മുഖ്യമന്ത്രി

  
backup
January 13 2020 | 04:01 AM

%e0%b4%86%e0%b4%b0%e0%b5%8d%e2%80%8d-%e0%b4%8e%e0%b4%b8%e0%b5%8d-%e0%b4%8e%e0%b4%b8%e0%b5%8d-%e0%b4%85%e0%b4%9c%e0%b4%a8%e0%b5%8d%e2%80%8d%e0%b4%a1-%e0%b4%95%e0%b5%87%e0%b4%b0%e0%b4%b3%e0%b4%a4

 

 

 

സ്വന്തം ലേഖകന്‍
കോഴിക്കോട്: ആര്‍.എസ്.എസിന്റെ ഉള്ളിലിരിപ്പ് നടപ്പാക്കാനുള്ള സ്ഥലമല്ല കേരളമെന്ന് മുഖ്യമന്ത്രി പിണറായി വിജയന്‍. ഭരണഘടനാ സംരക്ഷണ സമിതി കോഴിക്കോട് കടപ്പുറത്ത് സംഘടിപ്പിച്ച ഭരണഘടനാ സംരക്ഷണ റാലി ഉദ്ഘാടനം ചെയ്യുകയായിരുന്നു അദ്ദേഹം. കേരളം സുരക്ഷിത കോട്ടയാണ്. സംഘ്പരിവാറിന്റെ ഭീഷണി ഇവിടെ ചെലവാകില്ല.
രാജ്യത്ത് പൗരത്വപ്പട്ടിക തയാറാക്കുന്നതിന്റെ മുന്നോടിയായി കേന്ദ്ര സര്‍ക്കാര്‍ തന്ത്രപൂര്‍വം നടപ്പാക്കുന്ന ജനസംഖ്യാ രജിസ്റ്റര്‍ ഇവിടെ നടപ്പാക്കില്ല. ഇവിടെ ജനിച്ചുവളര്‍ന്നവരാരും പിതാമഹരുടെ ജനന സര്‍ട്ടിഫിക്കറ്റിനായി അലയേണ്ടിവരില്ല. പൗരത്വ നിയമ ഭേദഗതിക്കെതിരായ സമരത്തില്‍ എല്ലാവരും ഒരുമിച്ചുനില്‍ക്കണം. ഈ ഐക്യമാണ് പ്രധാനം. ഈ സമരത്തില്‍ നിന്ന് രണ്ടുവിഭാഗങ്ങളെ നാം ഒഴിച്ചുനിര്‍ത്തും. വര്‍ഗീയവാദികളെയും തീവ്രവാദികളെയും. ഇവര്‍ക്ക് നമ്മുടെ സമരത്തില്‍ ഇടമുണ്ടാകില്ല.
ഒരു പ്രത്യേക വിഭാഗത്തെ പൗരത്വത്തില്‍ നിന്ന് ഒഴിവാക്കാനുള്ള ഗൂഢശ്രമമാണ് നടക്കുന്നത്. സ്വാതന്ത്ര്യസമര ചരിത്രത്തില്‍ മുസ്‌ലിംകളുടെ സംഭാവന ശ്രദ്ധേയമാണ്. ഏറനാടിന്റെ വീരപുത്രന്‍ വാരിയംകുന്നത്ത് കുഞ്ഞമ്മദ് ഹാജിയെയും നികുതി സമരം നടത്തിയ ഉമ്മര്‍ ഖാസിയെയും നമ്മുടെ ചരിത്രത്തില്‍ നിന്ന് അടര്‍ത്തിമാറ്റാന്‍ കഴിയില്ല.
സ്വാതന്ത്ര്യ സമരത്തില്‍ യാതൊരു പങ്കും വഹിക്കാതെ ബ്രിട്ടീഷുകാര്‍ക്ക് മാപ്പെഴുതി നല്‍കിയ നാണംകെട്ട ചരിത്രമാണ് സംഘ്പരിവാറിനുള്ളത്.
സ്വാതന്ത്ര്യ സമരത്തിന്റെ ഉല്‍പന്നമാണ് നമ്മുടെ ഭരണഘടന. ഭരണഘടനയിലും മതനിരപേക്ഷതയിലും ആര്‍.എസ്.എസിന് ഒട്ടും താല്‍പര്യമില്ല. മതാധിഷ്ഠിതമായൊരു രാജ്യമാണ് ഇവര്‍ ആഗ്രഹിക്കുന്നത്. ന്യൂനപക്ഷങ്ങളെ ആഭ്യന്തര ശത്രുക്കളായിട്ടാണ് അവര്‍ കാണുന്നത്. കമ്മ്യൂണിസ്റ്റുകളാണ് അടുത്ത ശത്രുക്കള്‍. ജനസംഖ്യാ രജിസ്റ്റര്‍ വലിയൊരു ചതിക്കുഴിയാണ്. പൗരത്വപ്പട്ടിക തയാറാക്കുന്നതിനുള്ള മുന്നോടിയാണിത്. വര്‍ഗീയ നയത്തിന്റെ ഭാഗമാണിത്. അസം ഇതിന് ഉത്തമമായൊരു ഉദാഹരണമാണ്.
രാജ്യത്തെ മുസ്‌ലിംകള്‍ അത്യന്തം ഭീതിയിലാണ്. തല്ലിയവര്‍ക്കെതിരേ കേസെടുക്കാതെ ഇരകള്‍ക്കെതിരേ കേസെടുക്കുന്ന അപൂര്‍വ പ്രതിഭാസമാണ് ജെ.എന്‍.യുവില്‍ കാണുന്നത്. ജെ.എന്‍.യു ഉള്‍പ്പെടെ രാജ്യത്തെ പ്രധാന സര്‍വകലാശാലകളും ഉന്നത വിദ്യഭ്യാസ സ്ഥാപനങ്ങളിലെ വിദ്യാര്‍ഥികളും സമരരംഗത്താണെന്നുള്ളത് ശുഭകരമായ കാര്യമാണെന്നും മുഖ്യമന്ത്രി കൂട്ടിച്ചേര്‍ത്തു.
സമസ്ത കേരള ജംഇയ്യത്തുല്‍ ഉലമ ജനറല്‍ സെക്രട്ടറി പ്രൊഫ.കെ.ആലിക്കുട്ടി മുസ്‌ലിയാര്‍ അധ്യക്ഷനായി. കെ.പി രാമനുണ്ണി ഭരണഘടനയുടെ ആമുഖം വായിച്ചു.
മന്ത്രിമാരായ ഡോ.കെ.ടി ജലീല്‍, എ.കെ ശശീന്ദ്രന്‍, കെ.എന്‍.എം പ്രസിഡന്റ് ടി.പി അബ്ദുല്ലക്കോയ മദനി, സംസ്ഥാന ഹജ്ജ് കമ്മിറ്റി ചെയര്‍മാന്‍ സി.മുഹമ്മദ് ഫൈസി, കെ.എന്‍.എം (മര്‍ക്കസുദ്ദഅ്‌വ) ജനറല്‍ സെക്രട്ടറി സി.പി ഉമര്‍ സുല്ലമി, എം.ഇ.എസ് പ്രസിഡന്റ് ഡോ.പി.എ ഫസല്‍ഗഫൂര്‍, മുജാഹിദ് വിസ്ഡം ജനറല്‍ സെക്രട്ടറി ടി.കെ അഷ്‌റഫ്, എളമരം കരീം എം.പി, സി.പി.ഐ ദേശീയ കമ്മിറ്റി അംഗം പന്ന്യന്‍ രവീന്ദ്രന്‍, ഐ.എന്‍.എല്‍ സംസ്ഥാന പ്രസിഡന്റ് പ്രൊഫ.എ.പി അബ്ദുല്‍വഹാബ് എന്നിവര്‍ സംസാരിച്ചു. കെ.ടി കുഞ്ഞിക്കണ്ണന്‍ സ്വാഗതം പറഞ്ഞു.
മേയര്‍ തോട്ടത്തില്‍ രവീന്ദ്രന്‍, സമസ്ത മുശാവറ അംഗം ഉമര്‍ ഫൈസി മുക്കം, എസ്.വൈ.എസ് സംസ്ഥാന സെക്രട്ടറി മുസ്തഫ മുണ്ടുപാറ, എം.എല്‍.എമാരായ എ.പ്രദീപ്കുമാര്‍, വി.കെ.സി മമ്മദ്‌കോയ, കെ.ദാസന്‍, പുരുഷന്‍ കടലുണ്ടി, ജില്ലാ പഞ്ചായത്ത് പ്രസിഡന്റ് ബാബു പറശ്ശേരി, ടി.വി ബാലന്‍, പി.കെ അബ്ദുറഹിമാന്‍ ബാഖവി, മുക്കം മുഹമ്മദ്, ഒ.പി അശ്‌റഫ് സംബന്ധിച്ചു.



Comments (0)

Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."




No Image

എ.ഡി.എമ്മിന്റെ മരണം; കലക്ടര്‍ക്കെതിരെ നടപടിക്ക് സാധ്യത, മുഖ്യമന്ത്രിയെ കണ്ടു

Kerala
  •  2 months ago
No Image

അന്വേഷണവുമായി സഹകരിക്കുന്നില്ല; സിദ്ധീഖിനെ കസ്റ്റഡിയില്‍ എടുക്കണം; കേരളം സുപ്രീംകോടതിയെ അറിയിച്ചു

Kerala
  •  2 months ago
No Image

എഡിഎമ്മിന്റെ മരണം; വകുപ്പുതല അന്വേഷണ കമ്മീഷന് മുന്‍പാകെ മൊഴി നല്‍കാന്‍ സാവകാശം തേടി ദിവ്യ

Kerala
  •  2 months ago
No Image

പാര്‍ട്ടിക്കെതിരായ പത്രസമ്മേളനം; സരിന് പിന്നാലെ എകെ ഷാനിബിനെയും കോണ്‍ഗ്രസില്‍ നിന്ന് പുറത്താക്കി

Kerala
  •  2 months ago
No Image

ആശുപത്രിയില്‍ രോഗികളുടെ മൊബൈല്‍ ഫോണ്‍ വാങ്ങി OTP ഉപയോഗിച്ച് എല്ലാവരെയും BJP അംഗങ്ങളാക്കി; ഗുജറാത്തിലെ അംഗത്വ കാംപയിന്‍ വിവാദത്തില്‍ 

National
  •  2 months ago
No Image

'മൊട്ട ഗ്ലോബല്‍'.   ഒമാന്‍ ചാപ്റ്ററിന്റെ ആദ്യത്തെ മീറ്റപ്പ് മസ്‌കറ്റില്‍ നടന്നു 

oman
  •  2 months ago
No Image

കുവൈത്ത് കെ.എം.സി.സി. തൃക്കരിപ്പൂര്‍ മണ്ഡലം കമ്മിറ്റി 'തംകിന്‍'24' പ്രചാരണ സമ്മേളനം സംഘടിപ്പിച്ചു.

Kuwait
  •  2 months ago
No Image

പാലക്കാട് സി.കൃഷ്ണകുമാര്‍,ചേലക്കരയില്‍ കെ.ബാലകൃഷ്ണന്‍,വയനാട് നവ്യ ഹരിദാസ്; ബിജെപി സ്ഥാനാര്‍ഥികളായി

Kerala
  •  2 months ago
No Image

കൊച്ചിയിലും വിമാനത്തിന് ബോംബ് ഭീഷണി; യാത്രക്കാരെ പരിശോധനയ്ക്ക് വിധേയരാക്കി

Kerala
  •  2 months ago
No Image

പാലക്കാട് സരിന്റെ റോഡ് ഷോ; പ്രചാരണച്ചൂടിലേക്ക്

Kerala
  •  2 months ago