HOME
DETAILS

മുഴുവന്‍ കുടുംബങ്ങള്‍ക്കും കുടിവെള്ളം ലഭ്യമാക്കും: മന്ത്രി മാത്യു ടി തോമസ്

  
backup
February 21 2017 | 06:02 AM

%e0%b4%ae%e0%b5%81%e0%b4%b4%e0%b5%81%e0%b4%b5%e0%b4%a8%e0%b5%8d%e2%80%8d-%e0%b4%95%e0%b5%81%e0%b4%9f%e0%b5%81%e0%b4%82%e0%b4%ac%e0%b4%99%e0%b5%8d%e0%b4%99%e0%b4%b3%e0%b5%8d%e2%80%8d%e0%b4%95%e0%b5%8d

കാസര്‍കോട്: സംസ്ഥാനത്തെ മുഴുവന്‍ കുടുംബങ്ങള്‍ക്കും ജല അതോറിറ്റി വഴി ശുദ്ധീകരിച്ച കുടിവെളളം ലഭ്യമാക്കുകയാണ് സര്‍ക്കാറിന്റെ ലക്ഷ്യമെന്നു മന്ത്രി മാത്യു ടി തോമസ്. കാസര്‍കോട് താലൂക്കിലെ മുന്നാട്, ബേഡഡുക്ക, കുറ്റിക്കോല്‍ വില്ലേജുകള്‍ക്കു വേണ്ടി ത്വരിത ഗ്രാമീണ ശുദ്ധജല വിതരണ പദ്ധതിയില്‍ ഉള്‍പ്പെടുത്തി പൂര്‍ത്തീകരിച്ച രാമങ്കയം കുടിവെളള പദ്ധതി ഉദ്ഘാടനം ചെയ്യുകയായിരുന്നു അദ്ദേഹം.
പുതിയ സര്‍ക്കാര്‍ കിഫ്ബിയിലുള്‍പ്പെടുത്തി 1500 കോടി രൂപയുടെ കുടിവെളള പദ്ധതികളാണ് ഏറ്റെടുത്തിട്ടുളളത്. നിലവില്‍ സംസ്ഥാനത്ത് 30 ശതമാനം കുടുംബങ്ങള്‍ക്കാണ് ജല അതോറിറ്റി വഴി ശുദ്ധീകരിച്ച ജലം ലഭ്യമാകുന്നത്. മുഴുവന്‍ കുടുംബങ്ങള്‍ക്കും ലഭ്യമാക്കുന്നതിനു വിപുലീകരിച്ച പദ്ധതികള്‍ ആവശ്യമാണ്. അടുത്ത അഞ്ചു വര്‍ഷത്തിനകം 750 ദശലക്ഷം ലിറ്റര്‍ കുടിവെളളം പ്രതിദിനം അധികമായി ലഭ്യമാക്കുന്നതിനുളള പദ്ധതികളാണ് നടപ്പിലാക്കുന്നത്. ബാവിക്കര കുടിവെളള പദ്ധതി യാഥാര്‍ത്ഥ്യമാക്കുന്നതിന് സര്‍ക്കാര്‍ പ്രത്യേക പരിഗണന നല്‍കും. നിലവില്‍ പദ്ധതി നിര്‍മാണമാരംഭിച്ച സ്ഥലത്തു തന്നെ യാഥാര്‍ത്ഥ്യമാക്കും. കുടിവെളളം ഉപയോഗിക്കുന്നതില്‍ പൊതുജനങ്ങള്‍ നിയന്ത്രണം ശീലിക്കണം. സൂക്ഷ്മതയോടെയും സമൂഹത്തോടുളള ഉത്തരവാദിത്വം കണക്കിലെടുത്തുമായിരിക്കണം ശുദ്ധീകരിച്ച ജലം വിനിയോഗിക്കേണ്ടത്.
പളളത്തുങ്കാലില്‍ നടന്ന ചടങ്ങില്‍ കെ കുഞ്ഞിരാമന്‍ എം.എല്‍.എ അധ്യക്ഷനായി. ജല അതോറിറ്റി ചീഫ് എന്‍ജിനീയര്‍ പി.കെ ചന്ദ്രാവതി, കുറ്റിക്കോല്‍ പഞ്ചായത്ത് പ്രസിഡന്റ് പി.ജെ ലിസി, വൈസ് പ്രസിഡന്റ് പി ദാമോദരന്‍ സംബന്ധിച്ചു.

 



Comments (0)

Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."




No Image

ശസ്ത്രക്രിയക്കിടെ ചികിത്സാപ്പിഴവ്; രോഗിക്ക് 75,000 ദിര്‍ഹം നഷ്ടപരിഹാരം നല്‍കാന്‍ ഉത്തരവിട്ട് യുഎഇ കോടതി

uae
  •  2 months ago
No Image

സെഞ്ച്വറി പോയാലെന്താ, തകർത്തത് 47 വർഷത്തെ ചരിത്രം; രാഹുലിന്റെ സ്ഥാനം ഇനി വിരാടിനൊപ്പം

Cricket
  •  2 months ago
No Image

ആര്‍എസ്എസ് ജ്ഞാനസഭ; കേരളത്തിലെ നാല് വിസിമാര്‍ പങ്കെടുത്തു

Kerala
  •  2 months ago
No Image

മതപരിവർത്തനം നടത്താതെയുള്ള മിശ്ര വിവാഹങ്ങൾ നിയമവിരുദ്ധമാണെന്ന് അലഹബാദ് ഹൈക്കോടതി

National
  •  2 months ago
No Image

അടിച്ചുകൂട്ടിയത് റെക്കോർഡ് സെഞ്ച്വറി; ബ്രാഡ്മാൻ തുടങ്ങിവെച്ച ചരിത്രം ഇനി ഗില്ലിനും 

Cricket
  •  2 months ago
No Image

'ഗോവിന്ദ ചാമി ജയില്‍ ചാടുമെന്ന് നേരത്തെ അറിയിച്ചിരുന്നു'; ഡെപ്യൂട്ടി പ്രിസണ്‍ ഓഫീസറുടെ പ്രതികരണം; പിന്നാലെ സസ്‌പെന്‍ഷന്‍

Kerala
  •  2 months ago
No Image

കൊല്ലം എരൂരില്‍ ദമ്പതികളെ മരിച്ച നിലയില്‍ കണ്ടെത്തി; ഭാര്യയെ കൊന്ന് ഭര്‍ത്താവ് ആത്മഹത്യ ചെയ്‌തെന്ന് സംശയം

Kerala
  •  2 months ago
No Image

ഇൻസ്റ്റഗ്രാമിലൂടെ സൗഹ‍ൃദം, ബന്ധം സ്കൂൾ അധികൃതർ വീട്ടിലറിയിച്ചു; ഹൈദരാബാദ് സ്കൂളിലെ വിദ്യാർത്ഥികളുടെ ആത്മഹത്യ; പ്രിൻസിപ്പലിനും രക്ഷിതാക്കൾക്കുമെതിരെ വിമർശനം

National
  •  2 months ago
No Image

ഗോവിന്ദചാമിയുടെ ജയിൽചാട്ട സിസിടിവി ദൃശ്യങ്ങൾ പുറത്ത്; കണ്ണൂർ സെൻട്രൽ ജയിലിൽ നിന്ന് രക്ഷപ്പെട്ടത് ഇങ്ങനെ

Kerala
  •  2 months ago
No Image

സംസ്ഥാനത്ത് അഞ്ച് ദിവസം കനത്ത മഴയ്ക്ക് സാധ്യത; മത്സ്യത്തൊഴിലാളികള്‍ക്ക് ജാഗ്രത നിർദേശം | Kerala Rain Alert Updates

Kerala
  •  2 months ago