HOME
DETAILS
MAL
ബി.ജെ.പി ഓഫിസിന് തീയിട്ടു; ഒരാള്‍ക്ക് പൊള്ളലേറ്റു
backup
January 05 2019 | 06:01 AM
കണ്ണൂര്‍: പുതിയതെരു ഹൈവേയില്‍ ധനരാജ് ടാക്കീസിന് സമീപത്തെ ബി.ജെ.പി ഓഫിസ് തീയിട്ടു. വരാന്തയില്‍ ഉറങ്ങുകയായിരുന്ന മൂപ്പന്‍പാറ സ്വദേശിയായ സുരേഷിന് (53) തീപ്പൊള്ളലേറ്റു. ഇയാളെ പരിയാരം മെഡിക്കല്‍ കോളജില്‍ പ്രവേശിപ്പിച്ചു.
ഇന്നലെ പുലര്‍ച്ചെ ബൈക്കിലെത്തിയ രണ്ടുപേര്‍ തീയിട്ട് രക്ഷപ്പെടുകയായിരുന്നെന്നു സുരേഷ് പൊലിസിനു മൊഴിനല്‍കി. ഹര്‍ത്താലിന്റെ തുടര്‍ച്ചയായുള്ള അക്രമത്തെ തുടര്‍ന്നാണ് ബി.ജെ.പി ഓഫിസിനു തീയിട്ടതെന്നാണു പൊലിസിന്റെ പ്രാഥമിക നിഗമനം.
വളപട്ടണം പൊലിസ് സ്ഥലത്തെത്തി. സംഭവത്തിന് പിന്നില്‍ സി.പി.എം പ്രവര്‍ത്തകരാണെന്ന് ബി.ജെ.പി ആരോപിച്ചു. ചിറക്കല്‍ കടലായി ക്ഷേത്ര പിരസരത്തെ കൊടികളും നശിപ്പിച്ച് പാര്‍ട്ടി പ്രവര്‍ത്തകനായ അര്‍ജുന്റെ വീട്ടുവരാന്തയില്‍ കൊണ്ടിട്ട നിലയിലാണ്.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."