പുതിയ കെട്ടിടം തുറന്നുകൊടുത്തില്ല; താലൂക്ക് ആശുപത്രിക്ക് മുന്നില്‍ ധര്‍ണ നടത്തി
തൃക്കരിപ്പൂര്‍: തങ്കയത്ത് പ്രവര്‍ത്തിക്കുന്ന തൃക്കരിപ്പൂര്‍ താലൂക്ക് ആശുപത്രിയുടെ സുഗമമായ പ്രവര്‍ത്തനങ്ങള്‍ക്കായി ബഹുനില കെട്ടിടം പണിപൂര്‍ത്തിയായി മാസങ്ങള്‍ കഴിഞ്ഞിട്ടും രോഗികളുടെ ആവശ്യത്തിനായി തുറന്നുകൊടുക്കാത്ത സര്‍ക്കാര്‍ നടപടിയില്‍ പ്രതിഷേധിച്ച് ജനതാദള്‍ (യു) ആശുപത്രിക്ക് മുന്നില്‍ ധര്‍ണ നടത്തി. പുതിയ കെട്ടിടം രോഗികളുടെ സൗകര്യത്തിനായി ഉപയോഗിക്കാനവശ്യമായ നടപടികള്‍ സ്വീകരിക്കുക, ഗൈനോകോളജിസ്റ്റിനെ നിയമിക്കുക, ഒ.പി വൈകുന്നേരങ്ങളിലും പ്രവര്‍ത്തിപ്പിക്കുക തുടങ്ങിയ ആവശ്യങ്ങള്‍ ഉന്നയിച്ചായിരുന്നു ധര്‍ണ. ജനതാദള്‍ സീനിയര്‍ വൈസ്പ്രസിഡന്റ് പി കോരന് മാസ്റ്റര്‍ ഉദ്ഘാടനം ചെയ്തു. ടി.വി ബാലകൃഷ്ണന് അധ്യക്ഷനായി. ജില്ലാ പ്രസിഡന്റ് എ.വി രാമകൃഷ്ണന്, സെക്രട്ടരിമാരായ വി.വി കൃഷ്ണന്, ഇ.വി ഗണേഷന്, ബ്ലോക്ക് പഞ്ചായത്ത് അംഗം ഗീതാരമേശന്, പി തമ്പാന് നായര്‍, പി.സി ഗോപാലകൃഷ്ണന്, ടി.വി ഭാസ്കരന്, ടി അജിത, വി.കെ ചന്ദ്രന്, സി ബാലകൃഷ്ണന് സംസാരിച്ചു.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."