HOME
DETAILS
MAL
ചാനല്‍ ക്യാമറാമാനെ കൈയേറ്റം ചെയ്യാന്‍ ശ്രമിച്ചതിനെതിരേ പ്രതിഷേധം
backup
February 21 2017 | 07:02 AM
കരുവാരക്കുണ്ട്: സ്വകാര്യ ചാനല്‍ ക്യാമറാമാനെ കൈയേറ്റം ചെയ്യാന്‍ ശ്രമിക്കുകയും അസഭ്യം പറയുകയും ജോലി തടസപ്പെടുത്തുകയും ചെയ്ത ഇരിങ്ങാട്ടിരിയിലെ ഒരു വിഭാഗം ആളുകളുടെ നടപടിയില്‍ കരുവാരക്കുണ്ട് പ്രസ് ഫോറം പ്രതിഷേധിച്ചു. ഇരിങ്ങാട്ടിരിയിലെ റോഡ് പ്രവര്‍ത്തിയുമായി ബന്ധപ്പെട്ട് അഴിമതി ആരോപണമുയര്‍ന്നിരുന്നു സംഭവത്തിന്റെ നിജസ്ഥിതി അറിയാനായിരു ചാനല്‍ പ്രവര്‍ത്തകന്‍ സ്ഥലത്തെത്തിയിരുന്നത്. സ്വതന്ത്രമാധ്യമ പ്രവര്‍ത്തനത്തെ തടസപ്പെടുത്തുന്ന പ്രവര്‍ത്തനങ്ങള്‍ നീതികരിക്കാനാവില്ലെന്നും കുറ്റക്കാര്‍ക്കെതിരേ നിയമ നടപടി സ്വീകരിക്കണമെന്നും പ്രസ് ഫോറം ആവശ്യപ്പെട്ടു. മാണി താഴത്തേല്‍ അധ്യക്ഷനായി. വി.എസ്.എം കബീര്‍, പി.എ ശുക്കൂര്‍, ഒ.പി ഇസ്മയില്‍, ജയേഷ് മുള്ളത്ത്, ഷാക്കിര്‍ കെ.ടി, കെ. നൗഷാദ്, പി. അലി, വി.എച്ച് അന്‍വര്‍ സാദത്ത് പ്രസംഗിച്ചു.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."