HOME
DETAILS

അഞ്ച് യാത്രാബോട്ടുകളും കൈനകരി സര്‍ക്കുലാര്‍ സര്‍വിസും തുടങ്ങി

  
backup
January 05 2019 | 06:01 AM

%e0%b4%85%e0%b4%9e%e0%b5%8d%e0%b4%9a%e0%b5%8d-%e0%b4%af%e0%b4%be%e0%b4%a4%e0%b5%8d%e0%b4%b0%e0%b4%be%e0%b4%ac%e0%b5%8b%e0%b4%9f%e0%b5%8d%e0%b4%9f%e0%b5%81%e0%b4%95%e0%b4%b3%e0%b5%81%e0%b4%82-%e0%b4%95

ആലപ്പുഴ: ആലപ്പുഴ മൊബിലിറ്റി ഹബ് ടെന്‍ഡര്‍ നടപടികളിലേക്ക് കടക്കുകയാണെന്നും 700 കോടി അടങ്കല്‍ തുകയുള്ള ഈ പദ്ധതി പൂര്‍ത്തിയാകുന്നതോടെ ആലപ്പുഴയുടെ മുഖച്ഛായതന്നെ മാറുമെന്നും പൊതുമരാമത്ത് മന്ത്രി ജി. സുധാകരന്‍. ആലപ്പുഴ ബോട്ട് ജെട്ടിക്ക് സമീപം ജലഗതാഗതവകുപ്പ് പുതിയതായി നിര്‍മിച്ച അഞ്ചു അത്യാധുനിക യാത്രാ ബോട്ടുകളുടെയും കൈനകരി സര്‍ക്കുലാര്‍ സര്‍വിസിന്റെയും ഉദ്ഘാടനം നിര്‍വഹിച്ച് സംസാരിക്കുകയായിരുന്നു മന്ത്രി.
ആലപ്പുഴയിലെ കെ.എസ്.ആര്‍.ടി.സി, വാട്ടര്‍ ട്രാന്‍സ്‌പോര്‍ട്ട് എന്നിവയെ യോജിപ്പിച്ച് അത്യാധുനിക സൗകര്യങ്ങള്‍ അവര്‍ക്ക് മൊബിലിറ്റി ഹബ്ബില്‍ ഒരുക്കും. ഇതോടൊപ്പം 276 കോടി രൂപ ചെലവഴിച്ച് നഗര റോഡ് വികസന പദ്ധതി നടപ്പാക്കിവരുന്നതായും മന്ത്രി പറഞ്ഞു. ആലപ്പുഴ ബൈപ്പാസ് മെയ് മാസത്തില്‍ തുറക്കാന്‍ കഴിയും.
കരാറുകാരന്റെ വീഴ്ചയും റയില്‍വേയുടെ ഭാഗത്തുനിന്നുള്ള തടസങ്ങളുമാണ് ബൈപ്പാസ് ഉദ്ഘാടനം വൈകാന്‍ കാരണമായത്.
സംസ്ഥാന ജലഗതാഗത വകുപ്പ് ആധുനീകരണത്തിന്റെ പാതയിലാണെന്ന് ജലഗതാഗത മന്ത്രി എ.കെ ശശീന്ദ്രന്‍ അധ്യക്ഷ പ്രസംഗത്തില്‍ പറഞ്ഞു. മൂന്നുമാസത്തിനകം വാട്ടര്‍ ടാക്‌സികള്‍ ആരംഭിക്കും. ഒന്‍പത് കാറ്റമറൈന്‍ ബോട്ടുകള്‍ നിര്‍മാണഘട്ടത്തിലാണ്. രണ്ടുനിലയുള്ള സോളാര്‍ ക്രൂയിസ് ബോട്ട് നിര്‍മാണം ഏപ്രിലില്‍ പൂര്‍ത്തിയാക്കും.
കൂടാതെ എറണാകുളം ചവറ ജല ചരക്കുഗതാഗതത്തിന് പഠനം നടത്തിവരുന്നു. കൈനകരിക്കാര്‍ക്കുള്ള നവവത്സര സമ്മാനമാണ് സര്‍ക്കുലര്‍ ബോട്ട് സര്‍വീസ് എന്നും മന്ത്രി പറഞ്ഞു. കുപ്പപ്പുറം, പാണ്ടിച്ചേരി, കൈനകരി, കുട്ടമംഗലം, വേണാട്ടുകാട്, ചേന്നങ്കരി എന്നീ പ്രദേശങ്ങളിലെ ആളുകള്‍ക്ക് പുതിയ സര്‍വീസ് ഏറെ പ്രയോജനപ്പെടും. ആലപ്പുഴയില്‍ നിന്നും കൈനകരി റോഡ് മുക്കില്‍ എത്തിച്ചേരുന്ന ബസുകളുടെ സമയക്രമം അനുസരിച്ചാണ് ബോട്ടിന്റെ ഷെഡ്യൂള്‍ സമയം ക്രമീകരിച്ചിട്ടുള്ളത്.
അഞ്ച് ആധുനിക സൗകര്യങ്ങളുള്ള സ്റ്റീല്‍ ബോട്ടുകള്‍ക്ക് ഓരോന്നിനും ഒരുകോടി രൂപ ചെലവ് വന്നു. ഒരേസമയം 75 പേര്‍ക്ക് സഞ്ചരിക്കാന്‍ സാധിക്കുന്ന ലക്ഷ്യ ബോട്ടുകളില്‍ യാത്ര സുഖകരമാക്കുന്നതിന് ആവശ്യമായ ആധുനിക സീറ്റുകള്‍, ശബ്ദം കുറഞ്ഞതും വൈബ്രേഷന്‍ കുറഞ്ഞതുമായ എന്‍ജിന്‍ എന്നിവയാണ് ഉപയോഗിച്ചിരിക്കുന്നത്. അത്യാധുനിക സുരക്ഷാ ഉപകരണങ്ങള്‍ ഉള്‍പ്പെടുത്തി നിര്‍മിച്ചിരിക്കുന്ന ബോട്ടുകള്‍ ലോകോത്തര നിലവാരത്തില്‍ ഐ.ആര്‍.എസ്.ക്ലാസിലാണ് നിര്‍മിച്ചിട്ടുള്ളത.് അനുകൂല സാഹചര്യത്തില്‍ 16 കിലോമീറ്റര്‍ വേഗത്തില്‍ ഈ ബോട്ടുകള്‍ക്ക് സഞ്ചരിക്കാന്‍ കഴിയും. ബയോടോയ്‌ലറ്റ് സൗകര്യവും ബോട്ടിലുണ്ട്. സില്‍ക്കാണ് ബോട്ട് നിര്‍മിച്ചത്. ജില്ലാ കലക്ടര്‍ എസ്. സുഹാസ്, ജലഗതാഗത വകുപ്പ് ഡയരക്ടര്‍ ഷാജി വി. നായര്‍, നഗരസഭാംഗം ഡി.ലക്ഷ്മണന്‍, സില്‍ക്ക് മാനേജിങ് ഡയരക്ടര്‍ ചന്ദ്രബോസ്, ട്രാഫിക് സൂപ്രണ്ട് സത്യന്‍ എന്നിവര്‍ സംസാരിച്ചു.



Comments (0)

Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."




No Image

ഡല്‍ഹി നിയമസഭാ തെരഞ്ഞെടുപ്പ്; ആം ആദ്മി പാനൽ പൂർത്തിയായി;  കെജ്‌രിവാള്‍ ഡല്‍ഹിയില്‍; അതിഷി കല്‍ക്കാജിയില്‍

National
  •  10 minutes ago
No Image

കോഴിക്കോട് ഓടിക്കൊണ്ടിരുന്ന ബസില്‍ തീയും പുകയും

Kerala
  •  38 minutes ago
No Image

മുണ്ടക്കൈ ദുരന്തം; കേന്ദ്ര നിലപാട് ക്രൂരം'; കൂട്ടായ പ്രതിരോധം വേണമെന്ന് മുഖ്യമന്ത്രി

Kerala
  •  44 minutes ago
No Image

കേരളത്തിന്റെ വിദ്യാഭ്യാസ മേഖലയ്ക്ക് അപമാനം; മുഖം നോക്കാതെ നടപടിയെടുക്കണം; ചോദ്യ പേപ്പര്‍ ചോര്‍ച്ചയില്‍ ബിനോയ് വിശ്വം

Kerala
  •  an hour ago
No Image

സഊദി തൊഴിൽ വിസ: കൂടുതൽ പ്രൊഫഷനലുകൾക്ക് പരീക്ഷ നിർബന്ധമാക്കി

Saudi-arabia
  •  3 hours ago
No Image

സുപ്രിം കോടതി ഉത്തരവ് കാറ്റില്‍ പറത്തി സംഭലില്‍ യോഗിയുടെ ബുള്‍ഡോസര്‍ രാജ് തുടരുന്നു; വീടുകളുടെ മുന്‍വശങ്ങള്‍ പൊളിച്ചു തുടങ്ങി

National
  •  3 hours ago
No Image

സംഭലില്‍ 40 വര്‍ഷത്തോളമായി അടച്ചിട്ട ക്ഷേത്രം തുറന്നു കൊടുക്കുന്നു

National
  •  3 hours ago
No Image

റഷ്യന്‍ സൈന്യം സിറിയ വിടുന്നു

International
  •  3 hours ago
No Image

മെക് 7നെ കുറിച്ച് ആക്ഷേപമില്ല, വ്യായാമത്തിനായുള്ള സംഘടന പ്രോല്‍സാഹിപ്പിക്കപ്പെടേണ്ടത്; വിമര്‍ശനങ്ങള്‍ക്ക് പിന്നാലെ പി മോഹനന്‍

Kerala
  •  3 hours ago
No Image

സ്‌കൂളുകള്‍ക്കും വീടുകള്‍ക്കും മേലെ ബോംബിട്ട് ഇസ്‌റാഈല്‍;  24 മണിക്കൂറിനിടെ കൊന്നൊടുക്കിയത് 52 പേരെ 

International
  •  5 hours ago