HOME
DETAILS
MAL
ഗാന്ധി പ്രതിമ തകര്‍ത്തവരെ അറസ്റ്റ് ചെയ്യണമെന്ന്
backup
January 05 2019 | 06:01 AM
ആലപ്പുഴ: പത്തിയൂര്‍ സ്കൂളിന് മുന്പില് സ്ഥാപിച്ചിരുന്ന മഹാത്മാഗാന്ധി പ്രതിമ രാത്രി സമയത്ത് സാമൂഹ്യദ്രോഹികള്‍ തകര്‍ത്തതില്‍ ഗാന്ധിയന്‍ ദര്‍ശനവേദി കേന്ദ്രസമിതിയോഗം ശക്തമായി പ്രതിഷേധിച്ചു.
സാമൂഹ്യദ്രോഹികളെ എത്രയും വേഗം അറസ്റ്റ് ചെയ്ത് മാതൃകാപരമായ ശിക്ഷാനടപടികള്‍ സ്വീകരിക്കണമെന്ന് ആലപ്പുഴ നരസിംഹപുരത്ത് ചേര്‍ന്ന ഗാന്ധിയന്‍ ദര്‍ശനവേദിയുടെ കേന്ദ്രസമിതിയോഗം ഉദ്ഘാടനം ചെയ്ത് ബേബി പാറക്കാടന്‍ ആവശ്യപ്പെട്ടു.
വൈസ് ചെയര്മാന് പി.ജെ കുര്യന് അധ്യക്ഷനായി. അഡ്വ. പ്രദീപ് കൂട്ടാല, ഇ. ഷാബ്ദീന്, അഡ്വ. ദിലീപ് ചെറിയനാട്, എം.എ ജോണ്‍ മാടമന, ജോര്‍ജ് തോമസ് ഞാറക്കാട്, വിഷ്ണു എസ്. നായര്‍, എന്‍.എന്‍ ഗോപിക്കുട്ടന്, ജോസഫ് പാട്രിക്, ലൈസമ്മ ബേബി, ആന്റണി കരിപ്പാശേരി, ജേക്കബ് എട്ടുപറയില്‍, ബി. സുജാതന്‍, ഡി.സി സുനില്‍കുമാര്‍ എന്നിവര്‍ പങ്കെടുത്തു.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."