ഉദ്യോഗസ്ഥരുടെ അലംഭാവം; ജില്ലാപഞ്ചായത്തിന് നല്‍കിയ ട്രോഫിയിലും വീഴ്ച
മലപ്പുറം: തദ്ദേശ സ്വയംഭരണ വകുപ്പിന്റെ നേതൃത്വത്തില്‍ 2015-16 വര്‍ഷത്തെ മികച്ച ജില്ലാ പഞ്ചായത്തുകള്‍ക്ക് നല്‍കിയ ട്രോഫിയിലും ഗുരുതരമായ വീഴ്ച. കണ്ണൂരില്‍ നടന്ന ചടങ്ങില്‍ മലപ്പുറം ജില്ലാ പഞ്ചായത്തിന് സംസ്ഥാനത്തെ മികച്ച രണ്ടാമത്തെ ജില്ലാ പഞ്ചായത്ത് എന്ന നിലയില്‍ ലഭിച്ച ട്രോഫിയില്‍ 'സ്വരാജ് ട്രോഫി 2014-15' എന്നാണ് രേഖപ്പെടുത്തിയിട്ടുള്ളത്.
എന്നാല്‍ 2015-16 വര്‍ഷത്തെ മികച്ച പ്രവര്‍ത്തനത്തിനാണ് പുരസ്‌കാരം ലഭിച്ചിരിക്കുന്നത്. ട്രോഫിയുടെ മുകളില്‍ പുരസ്‌കാര വര്‍ഷം രേഖപ്പെടുത്തുന്നതില്‍ പോലും തദ്ദേശ സ്വയംഭരണ വകുപ്പ് ഉദ്യോഗസ്ഥര്‍ വീഴ്ചവരുത്തിയതാണ് കല്ലുക്കടിയായിരിക്കുന്നത്. 2014-15 ലെ മികച്ച ജില്ലാ പഞ്ചായത്തിനുള്ള ട്രോഫി ലഭിച്ചതും മലപ്പുറം ജില്ലാ പഞ്ചായത്തിനായിരുന്നു. എറണാംകുളത്ത് നടന്ന ചടങ്ങില്‍ ലഭിച്ച ട്രോഫിക്കു സമീപം പുതിയ ട്രോഫി വച്ചപ്പോഴാണ് രണ്ടിലും 2014-15 എന്നെഴുതിയത് ശ്രദ്ധയില്‍പ്പെട്ടത്.
മികച്ച ജില്ലാ പഞ്ചായത്ത് സെക്രട്ടറിമാരെ വിളിച്ചുവരുത്തി ട്രോഫി നല്‍കാതെ അപമാനിച്ച സംഭവം കണ്ണൂരില്‍ നടന്ന അവാര്‍ഡ്ദാനച്ചടങ്ങിന്റെ നിറം കെടുത്തിയിരുന്നു. അതിന്റെ തുടര്‍ച്ചയായാണ് ഇത്തരമൊരു വീഴ്ച കൂടി ശ്രദ്ധയില്‍പ്പെട്ടിരിക്കുന്നത്.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."