HOME
DETAILS

സുരക്ഷാ മാനദണ്ഡങ്ങള്‍ പാലിക്കാത്ത ഹൗസ് ബോട്ടുകളുടെ ലൈസന്‍സ് റദ്ദാക്കും

  
backup
January 05 2019 | 06:01 AM

%e0%b4%b8%e0%b5%81%e0%b4%b0%e0%b4%95%e0%b5%8d%e0%b4%b7%e0%b4%be-%e0%b4%ae%e0%b4%be%e0%b4%a8%e0%b4%a6%e0%b4%a3%e0%b5%8d%e0%b4%a1%e0%b4%99%e0%b5%8d%e0%b4%99%e0%b4%b3%e0%b5%8d%e2%80%8d-%e0%b4%aa-6

ആലപ്പുഴ: രജിസ്‌ട്രേഷന്‍ നടപടി പൂര്‍ത്തീകരിച്ച് സുരക്ഷാ മാനദണ്ഡങ്ങള്‍ പാലിക്കാതെ സര്‍വിസ് നടത്തുന്ന ഹൗസ് ബോട്ടുകള്‍ ഉള്‍പ്പടെയുള്ളവയുടെ പിഴവുകള്‍ തീര്‍ക്കാനും മാര്‍ച്ച് 31നകം ഇവ പാലിച്ചില്ലെങ്കില്‍ അവയുടെ ലൈസന്‍സ് റദ്ദാക്കാനും പൊതുമരാമത്ത് മന്ത്രി ജി. സുധാകരന്‍ അധ്യക്ഷനായ നിയമസഭാ വിഷയ സമിതി നിര്‍ദേശിച്ചു.
മരാമത്തും ഗതാഗതവും വാര്‍ത്താവിനിമയും സംബന്ധിച്ച വിഷയസമതിയുടെ ആലപ്പുഴ കലക്ടറേറ്റില്‍ ചേര്‍ന്ന പ്രത്യേക യോഗത്തിലാണ് ഈ നിര്‍ദേശം. ജില്ലയില്‍ സര്‍വിസ് നടത്തുന്ന ഹൗസ് ബോട്ടുള്‍പ്പടെ വിനോദ സഞ്ചാര മേഖലയിലുള്ള ജലയാനങ്ങളെ സംബന്ധിച്ച കാര്യങ്ങളാണ് പ്രത്യേക യോഗത്തിന്റെ പരിഗണനയ്ക്ക് വന്നത്. വിനോദ സഞ്ചാര മേഖലയില്‍ പ്രവര്‍ത്തിക്കുന്ന ഹൗസ് ബോട്ടുള്‍പ്പടെയുള്ളവ വരുമാന നികുതി അടക്കുന്നില്ലെന്ന പരാതികള്‍ വ്യാപകമായതിനാല്‍ ഇക്കാര്യം പരിശോധിച്ച് മൂന്നു മാസത്തിനകം റിപ്പോര്‍ട്ടു നല്‍കാന്‍ നികുതി വകുപ്പിനോടാവശ്യപ്പെടും.
ആവശ്യമായ ലൈസന്‍സ് ഇല്ലാതെ അനധികൃതമായി സര്‍വിസ് നടത്തുന്ന ബോട്ടുകളും മറ്റും പിടിച്ചെടുത്ത് ക്രിമിനല്‍ കേസുള്‍പ്പെടെയുള്ള നിയമനടപടി സ്വീകരിക്കാന്‍ പൊലിസ് വകുപ്പിനോടും സമതി ആവശ്യപ്പെട്ടു.
കഴിഞ്ഞ പ്രളയകാലത്ത് ജില്ലയില്‍ രക്ഷാദൗത്യങ്ങള്‍ക്ക് ഹൗസുബോട്ടുടമകളില്‍ നിന്ന് വേണ്ടത്ര സഹായം ലഭിച്ചില്ലെന്ന് സമതി അധ്യക്ഷന്‍ ആമുഖമായി സൂചിപ്പിച്ചു. ജില്ല കലക്ടര്‍ ശാസിച്ചിട്ടും കാര്യമായ പ്രതീകരണമുണ്ടായില്ല. ഒടുവില്‍ അഞ്ചു ഹൗസ് ബോട്ടുടമകളെ അറസ്റ്റു ചെയ്തശേഷമാണ് അല്‍പമെങ്കിലും അനുകൂല പ്രതികരണമുണ്ടായത്.
വര്‍ഷത്തില്‍ കോടിക്കണക്കിന് രൂപയുടെ കച്ചവടം നടക്കുന്ന ഈ മേഖലയില്‍ ലൈസന്‍സില്ലാതെ അനധികൃതമായി ധാരാളം യാനങ്ങള്‍ പ്രവര്‍ത്തിക്കുന്നുണ്ടെന്ന് കണ്ടെത്തിയിരുന്നു. ഇവയ്ക്ക് ആവശ്യമായ ലൈസന്‍സ് നല്‍കി ഡിസംബര്‍ 31നകം നിയമവിധേയമാക്കാന്‍ മുഖ്യമന്ത്രിയുടെ അധ്യക്ഷതയില്‍ ചേര്‍ന്ന യോഗത്തില്‍ തീരുമാനിച്ചിരുന്നു. എന്നാല്‍ അക്കാര്യത്തിലും നടപടിയുണ്ടായിട്ടില്ലെന്ന് സമതി വിലയിരുത്തി.
പരിസ്ഥിതി സംരക്ഷണം, അനധികൃത സര്‍വിസ് എന്നീ കാര്യങ്ങളില്‍ അടിയന്തര പരിഹാരം ഉണ്ടാകണമെന്ന് ഗതാഗതമന്ത്രി എ.കെ ശശീന്ദ്രന്‍ ആവശ്യപ്പെട്ടു. പ്രളയസമയത്ത് വേണ്ടത്ര സഹായം നല്‍കാതിരുന്നത് അനാസ്ഥയാണെന്ന് കുറ്റപ്പെടുത്തിയ തുറമുഖ മന്ത്രി കടന്നപ്പള്ളി രാമചന്ദ്രന്‍ ജില്ലയിലെ ഇത്തരം യാനങ്ങളുടെ കൃത്യമായ വിവരം സമതിക്കു നല്‍കാത്തതിനെയും വിമര്‍ശിച്ചു.
സംസ്ഥാനത്ത് ഹൗസ് ബോട്ടുകള്‍ ഉള്‍പ്പെടെ വിനോദ സഞ്ചാര മേഖലയില്‍ പ്രവര്‍ത്തിക്കുന്ന ബോട്ടുകളും മറ്റും രജിസ്റ്റര്‍ ചെയ്യുന്നത് ആറു ജില്ലകളിലായുള്ള പോര്‍ട്ട് ഓഫിസുകളിലായാണ്. കോട്ടയം, ആലപ്പുഴ ജില്ലകള്‍ക്കായുള്ള ആലപ്പുഴ കേന്ദ്രത്തില്‍ 759 ഹൗസ് ബോട്ട്, 391 മോട്ടോര്‍ ബോട്ട്, 233 ശിക്കാര വള്ളം, 119 സ്പീഡ് ബോട്ട്, 22 മറ്റുള്ളവ ഉള്‍പ്പെടെ 1529 എണ്ണത്തിനാണ് രജിസ്‌ട്രേഷനുള്ളത്. ഇതിനുപുറമെ പ്രാഥമിക പരിശോധന പൂര്‍ത്തിയാക്കിയ 678 ബോട്ടുകളാണുള്ളത്.
പ്രത്യേക യോഗത്തില്‍ എം.എല്‍.എമാരായ സി.എഫ് തോമസ്, ജോണ്‍ ഫെര്‍ണാണ്ടസ്, വി. അബ്ദു റഹിമാന്‍, കെ.വി അബ്ദുല്‍ ഖാദര്‍, എന്‍. ഷംസുദ്ദീന്‍, അഡീഷണല്‍ ചീഫ് സെക്രട്ടറി (പോര്‍ട്ട്‌സ്) ആശ തോമസ്, ജില്ല കലക്ടര്‍ എസ്. സുഹാസ്, ബന്ധപ്പെട്ട വകുപ്പുദ്യോഗസ്ഥര്‍ തുടങ്ങിയവര്‍ പങ്കെടുത്തു.



Comments (0)

Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."




No Image

ദുബൈ അല്‍ വര്‍ഖയിലെ ഗതാഗതക്കുരുക്ക് പരിഹരിക്കാന്‍ റോഡ് വികസന പദ്ധതിയുമായി ആര്‍ടിഎ

uae
  •  2 months ago
No Image

സംഘർഷം; ആലപ്പുഴയിൽ നാളെ കെഎസ്‍യു വിദ്യാഭ്യാസ ബന്ദ്

Kerala
  •  2 months ago
No Image

ഷാഫി പറമ്പിലിന്റെ ശൈലി മാറ്റാൻ നിർദേശവുമായി കോണ്‍ഗ്രസ് നേതൃത്വം; സ്വന്തം നിലയിലുള്ള പ്രചാരണം അവസാനിപ്പിക്കണം

Kerala
  •  2 months ago
No Image

ദീപാവലി ആഘോഷങ്ങൾക്കൊരുങ്ങി ദുബൈ

uae
  •  2 months ago
No Image

പി പി ദിവ്യയ്ക്കെതിരെ കർശന നടപടിയെടുക്കും മുഖ്യമന്ത്രി; ഉടന്‍ അന്വേഷണം പൂർത്തിയാക്കും

Kerala
  •  2 months ago
No Image

ഇന്ത്യ-ചൈന നിയന്ത്രണ രേഖയില്‍ സുപ്രധാന തീരുമാനങ്ങൾ; 'നിയന്ത്രണ രേഖയില്‍ പട്രോളിങും,സേന പിന്മാറ്റവും

International
  •  2 months ago
No Image

വിദ്യാര്‍ത്ഥികളുടെ സ്‌കൂള്‍ ബാഗുകളുടെ ഭാരം നിയന്ത്രിക്കും; പുതിയ നിയമങ്ങളുമായി അബൂദബി

uae
  •  2 months ago
No Image

വോട്ടിങ് മെഷീനുകൾ എളുപ്പത്തിൽ ഹാക്ക് ചെയ്യാമെന്ന് ഇലോൺ മസ്‌ക്; നല്ലത് പേപ്പർ ബാലറ്റുകൾ തന്നെ

International
  •  2 months ago
No Image

പ്രവാസികള്‍ക്ക് പുതിയ തൊഴിലവസരങ്ങളുമായി കുവൈത്ത്; ഒരു വര്‍ഷത്തെ കരാര്‍ ജോലിക്കാര്‍ക്കുള്ള വിസ പുനരാരംഭിച്ചു

Kuwait
  •  2 months ago
No Image

പ്രചോദന മലയാളി സമാജം മസ്‌ക്കത്ത് ഓണാഘോഷം സംഘടിപ്പിച്ചു

oman
  •  2 months ago