ജിദ്ദയിൽ മലയാളികളുടെ വാഹനങ്ങൾ കേന്ദ്രീകരിച്ച് മോഷ്ടാക്കൾ വിലസുന്നു
ജിദ്ദ: സഊദിയിലെ ജിദ്ദയിൽ മലയാളികളുടെ വാഹനങ്ങൾ കേന്ദ്രീകരിച്ച് മോഷ്ടാക്കൾ വിലസുന്നു. കഴിഞ്ഞ ദിവസം മലയാളികളുടേതടക്കം മുപ്പതിലേറെ വാഹനങ്ങളിലെ എഞ്ചിന്‍ കണ്‍ട്രോള്‍ കമ്പ്യൂട്ടറുകള്‍ മോഷണം പോയത്.
ടൊയോട്ട ഹയസ് ചരക്കു വാഹനങ്ങളിലെ രണ്ടായിരം റിയാലിനടുത്ത് വില വരുന്ന ഉപകരണങ്ങളാണ് ഗ്ലാസ് തകര്‍ത്ത് കവര്‍ന്നത്.
ജിദ്ദയിലെ ശറഫിയ്യയിലാണ് വ്യാപകമായി വാഹനങ്ങളിലെ ഉപകരണം മോഷ്ടിച്ചത്. ടൊയോട്ട ഹയസ് ചരക്കു വാനുകളിലെ 2004 മുതല്‍ 2013 വരെയുള്ള മോഡലുകളിലാണ് മോഷണം. ഡ്രൈവറുടെ സീറ്റിനടിയിലാണ് വാഹനത്തെ നിയന്ത്രിക്കുന്ന പ്രത്യേക കമ്പ്യൂട്ടര്‍ ഉപകരണം. ഇതില്ലാതെ വാഹനം സ്റ്റാര്‍ട്ടാകില്ല. ഇതറിയാവുന്ന സംഘമാണ് മോഷണം നടത്തിയതെന്ന് വ്യക്തം. രാവിലെ വാഹനമെടുക്കാന്‍ എത്തിയവരാണ് വാനുകളുടെ ചില്ലുകള്‍ തകര്‍ത്തിട്ടതായി കണ്ടത്. മുപ്പതിലേറെ വാഹനങ്ങള്‍ ശറഫിയ്യയില്‍ മാത്രം ചില്ല് തകര്‍ത്ത് മോഷണം നടത്തിയതായി കണ്ടെത്തി.
പൊലിസും വിരലടയാള വിദഗ്ദരും തെളിവുകള്‍ ശേഖരിച്ചിട്ടുണ്ട്. പാസ്പോര്‍ട്ട് രേഖകള്‍ പരിശോധിച്ചാല്‍ വിരലടയാളം ആരുടേതെന്ന് കണ്ടെത്താനാകും.അതേ സമയം മോഷ്ടാക്കള്‍ മുഖം മൂടിയണിഞ്ഞാണ് എത്തിയതെന്ന് സി.സി.ടിവി ദൃശ്യങ്ങളില്‍ നിന്നും വ്യക്തമായിട്ടുണ്ട്.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."