HOME
DETAILS
MAL
കേരള സര്‍വകലാശാല അസിസ്റ്റന്റ് നിയമനം ഹൈക്കോടതി ശരിവച്ചു
backup
February 21 2017 | 09:02 AM
കൊച്ചി: കേരള സര്‍വകലാശാല അസിസ്റ്റന്റ് നിയമനം ഹൈക്കോടതി ശരിവച്ചു.നിയമന നടപടി റദ്ദാക്കണമെന്ന് ആവശ്യപ്പെട്ട് 2007 ലോകായുക്ത നല്കിയ റിപ്പോര്‍ട്ട് റദ്ദാക്കിയാണ് നിയമനം കോടതി ശരിവെച്ചത്. നിയമനം ലഭിച്ചവര്‍ക്ക് മുന്‍കാല പ്രാബല്യത്തോടെ ശമ്പളം നല്കുവാനും ഹൈക്കോടതി ഉത്തരവിട്ടു. ലോകായുക്തയുടെ ഇടപെടല്‍ അനാവശ്യമായിരുന്നെന്നു കോടതി വിലയിരുത്തി.
അതേസമയം വൈസ് ചാന്‍സിലര്‍ ഉള്‍പ്പെടെ ഏഴുപേര്‍ക്ക് എതിരായ കേസ് തുടരാമെന്നും ഹൈക്കോടതി ഉത്തരവില്‍ വ്യക്തമാക്കുന്നു. സർവകലാശാല 2008 ല്‍ നടത്തിയ നിയമനങ്ങളാണ് വിവാദമായത്. അസി.ഗ്രേഡ് തസ്തികയില്‍ പരീക്ഷാ എഴുതാത്തവര്‍ പോലും നിയമനം നേടിയെന്നാണ് കേസ്.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."