HOME
DETAILS
MAL
സല്മാന് രാജാവിന്റെ പഞ്ചരാഷ്ട്ര സന്ദര്‍ശനം അടുത്തമാസം
backup
February 21 2017 | 09:02 AM
ജിദ്ദ: തിരുഗേഹങ്ങളുടെ അധിപനായ സല്മാന് രാജാവ് അടുത്തമാസം അഞ്ച് രാഷ്ട്രങ്ങള്‍ സന്ദര്‍ശിക്കും. ഇന്തോനേഷ്യ, ജപ്പാന്, ചൈന, മലേഷ്യ, മാലിദ്വീപ് എന്നീ രാജ്യങ്ങളാണ് സന്ദര്‍ശിക്കുക. പൂര്‍വേഷ്യന്‍ രാജ്യങ്ങളുമായുള്ള ബന്ധം മെച്ചപ്പെടുത്തുന്നതിന്റെ ഭാഗമായാണ് സന്ദര്‍ശനം. ഒരാഴ്ച നീളുന്ന രാജാവിന്റെ ഇന്തോനേഷ്യന്‍ സന്ദര്‍ശനം ഇരുരാജ്യങ്ങളും തമ്മിലുളള തന്ത്രപരമായ ബന്ധം കൂടുതല്‍ മെച്ചപ്പെടുത്താന്‍ സഹായകമാകുമെന്ന് ഇന്തോനേഷ്യന്‍ മതകാര്യ മന്ത്രി ലുക്മാന് ഹക്കീം സെയ്ഫുദ്ദീന്‍ പറഞ്ഞു.
രാജാവും ഇന്തോനേഷ്യന്‍ പ്രസിഡന്റ് ജോക്കോ വിഡോഡയും തമ്മില്‍ ഉഭയകക്ഷി ബന്ധത്തെക്കുറിച്ച് ചര്‍ച്ചകളും നടത്തും. ചൈനയും ജപ്പാനുമായി സഊദി അറേബ്യ വിവിധ കരാറുകളില്‍ ഏര്‍പ്പെടും. മലേഷ്യയുമായുളള വ്യാപാര ബന്ധം മെച്ചപ്പെടുത്തുന്നതിനെക്കുറിച്ചുളള ചര്‍ച്ചകളും നടക്കും.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."