സ്വര്‍ണമാലകള്‍ അനധികൃതമായി കടത്താന്‍ ശ്രമിച്ചയാള്‍ പിടിയില്‍
ശംഖുമുഖം : വിമാനത്താവളം വഴി ഒന്നേക്കാല്‍ കിലോയുടെ സ്വര്‍ണചെയിനുകള്‍ ഒളിപ്പിച്ച് കടത്താന്‍ ശ്രമിച്ച വിമാനയാത്രക്കാരനെ കസ്റ്റംസ് അധികൃതര്‍ പിടികൂടി.
ദുബായില്‍ നിന്നും എത്തിയ കാസര്‍കോട് കോട്ടപ്പുറംസ്വദേശി ബഷീര്‍ അഹമ്മദിനെ(53) യാണ് വിമാനത്താവളത്തിലെ കസ്റ്റംസിന്റെ എയര്‍ഇന്റലിജന്‍സ് വിഭാഗം പിടികൂടിയത്.പുലര്‍ച്ചെയെത്തിയ എയര്‍ഇന്ത്യാ എക്സ്പ്രസിലെ വിമാനയാത്രക്കാരനാണ് ഇയാല്‍. ബാഗേജിനുള്ളിലെ സൂക്ഷിച്ചിരുന്ന ഈന്തപ്പഴപെട്ടിയില്‍ അലുമിനിയം പേപ്പര്‍കൊണ്ട് പൊതിഞ്ഞ് സൂക്ഷിച്ച നിലയിലാണ് 10 സ്വര്‍ണചെയിനുകള്‍ കടത്താന്‍ ശ്രമിച്ചതെന്ന് കസ്റ്റംസ് അധികൃതര്‍ പറഞ്ഞു.ഡെപ്യൂട്ടി കമ്മിഷണര്‍ കൃഷ്ണേന്ദു രാജ മിന്റുവിന്റെ നേതൃത്വത്തില്‍ സൂപ്രണ്ടുമാരായ സി. ശ്രീകുമാര്‍, ബെജു.ആര്. ആന്‍സി, ഇന്‍സ്പെക്ടര്‍മാരായ പ്രമോദ്, സുനില്‍ എന്നവരട ങ്ങിയ സംഘമാണ് പരിശോധന നടത്തി സ്വര്‍ണം പിടികൂടിയത്.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."