ട്രെയിനില്‍ കടത്തിയ സ്വര്‍ണക്കട്ടി കൊല്ലത്ത് പിടിച്ചെടുത്തു
കൊല്ലം: ട്രെയിനില്‍ കടത്തുകയായിരുന്ന രണ്ടേമുക്കാല്‍ കിലോ സ്വര്‍ണം റെയില്‍വെ പൊലിസ് കൊല്ലത്ത് പിടികൂടി. തിരുവനന്തപുരത്ത് നിന്ന് മംഗലാപുരത്തേക്ക് വരികയായിരുന്ന 16347 നമ്പര്‍ ട്രെയിന്‍ കഴിഞ്ഞ ദിവസം രാത്രി 11 ഓടെ കൊല്ലം റെയില്‍വേ സ്‌റ്റേഷനില്‍ എത്തിയപ്പോഴാണ് സ്വര്‍ണം പിടികൂടിയത്. കൊല്ലം റെയില്‍വെ പൊലിസ് എസ്.ഐ പി. വിനോദിന് ലഭിച്ച സന്ദേശത്തെ തുടര്‍ന്ന് നടത്തിയ പരിശോധനയിലാണ് കാസര്‍കോട് കളനാട് കോടംകൈ ഹൗസില്‍ മുഹമ്മദ് അമീര്‍ അലി (47) പിടിയിലായത്.
പഴയ സ്വര്‍ണം ഉരുക്കി കട്ടികളാക്കി കൊണ്ടുവരികയായിരുന്നു. വിപണിയില്‍ 83 ലക്ഷത്തിന്റെ മൂല്യമുള്ള സ്വര്‍ണം കടത്തുന്നതിലൂടെ 15 ലക്ഷത്തിന്റെ നികുതി ചോര്‍ച്ചയാണ് പ്രാഥമികമായി കണക്കാക്കിയിട്ടുള്ളത്. ജി.എസ്.ടി അധികൃതര്‍ക്ക് സ്വര്‍ണം കൈമാറിയ ശേഷം കടത്തുമായി ബന്ധപ്പെട്ട് കൂടുതല്‍ അന്വേഷണം നടത്തും.തിരുവനന്തപുരം റെയില്‍വെ സ്റ്റേഷനില്‍ വച്ച് അപരിചിതന്‍ കൈമാറിയ ബാഗില്‍ സ്വര്‍ണമായിരുന്നുവെന്ന് അറിയില്ലെന്നാണ് അമീര്‍ അലി ആദ്യം പൊലിസിനോട് പറഞ്ഞത്. വിശദമായ ചോദ്യം ചെയ്യലില്‍ സ്ഥിരം സ്വര്‍ണ കടത്തുകാരനാണെന്ന് തെളിഞ്ഞതായി പൊലിസ് പറഞ്ഞു. ആഭരണങ്ങളാക്കിയ ശേഷം കാസര്‍കോട്ടെ വിവിധ ജൂവലറികളില്‍ വിതരണം ചെയ്യാനായിരുന്നു സ്വര്‍ണ കട്ടികള്‍ കടത്തിയതെന്നും പ്രതി സമ്മതിച്ചു.എസ്.ഐ വിനോദിനെ കൂടാതെ അഡീഷണല്‍ എസ്.ഐ നാസര്‍ കുട്ടി, എ.എസ്.ഐ രാജന്‍, സി.പി.ഒ മാരായ മോഹനന്‍ പിള്ള, രവി, ആന്‍സില്‍ എന്നിവരും അന്വേഷണ സംഘത്തിലുണ്ടായിരുന്നു.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."