ചിറ്റാരിപിലാക്കൽ പ്രവാസി അസോസിയേഷൻ ഭാരവാഹികളെ തിരഞ്ഞെടുത്തു
ദമാം: ഇന്ത്യാ രാജ്യത്തിന്റെ മഹത്തായ ഭരണ ഘടനാവകാശത്തെ ഇല്ലാതാക്കുകയും ഇന്ത്യൻ ജനതയെ ഭയപ്പെടുത്തി ഭരിക്കുകയും ചെയ്യുന്ന ഫാഷിസ്റ്റ് നയങ്ങൾക്കെതിരെ ജാതിമത ഭേദമന്യേ മുഴുവൻ പൗരൻമാരും ഒറ്റക്കെട്ടായി പ്രവത്തിക്കണമെന്നും ഒരു വിഭാഗത്തിന്റെ പ്രശ്നമായി മാത്രം കരുതാതെ ഇന്ത്യൻ ഭരണ ഘടനക്കെതിരെയുള്ള ഭരണകൂട ഫാസിസ്റ്റുകളുടെ കടന്നു കയറ്റത്തിനെതിരെയുള്ള പ്രതിഷേധമായി കരുതി പ്രവര്‍ത്തിക്കണമെന്നും ചിറ്റാരിപിലാക്കൽ പ്രവാസി അസോസിയേഷൻ (സിപിപിഐ) പ്രമേയത്തിലൂടെ ആവശ്യപ്പെട്ടു. 2020-2021 ഭാരവാഹി തിരഞ്ഞെടുപ്പിനായി ചേർന്ന യോഗത്തിലായിരുന്നു പ്രമേയം അവതരിപ്പിച്ചത്.
പുതിയ ഭാരവാഹികൾ: ബഷീർ കെ എം (പ്രസിഡന്റ്), ശരീഫ് പറമ്പിൽ (വൈസ് പ്രസിഡന്റ്), നൗഫൽ സിടി സിടി (ജനറൽ സെക്രട്ടറി), അഹമ്മദലി പറമ്പിൽ (ഓർഗനൈസിംഗ് സിക്രട്ടറി), ജസീം എം പി (ട്രഷറർ), ശറഫുദീൻ കെ (വക്താവ്), ശിഹാബ് ടികെ, ഫസലുറഹ്മാൻ ഇപി, റിയാസ് കെ, നിയാസ് സിടി, അഫ്താബ് കളപറ്റ് (എക്സിക്യുട്ടീവ് അംഗങ്ങൾ). അബ്ദുറഹ്മാൻ ടികെ, ബഷീർ പറമ്പിൽ എന്നിവർ തിരഞ്ഞെടുപ്പിന് നേതൃത്വം നൽകി.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."