HOME
DETAILS
MAL
പൗരത്വ ഭേദഗതി ബില്ലിനെതിരെ സഊദി കെ.എം.സി.സിയുടെ കരിപ്പൂർ വിമാനത്താവള ഉപവാസസമരം നാളെ
backup
January 13 2020 | 14:01 PM
ദമാം: പൗരത്വ ഭേദഗതി ബില്ലിനെതിരെ സഊദി കെ.എം.സി.സി യുടെ നേതൃത്വത്തിൽ നാളെ കരിപ്പൂർവിമാനത്താവളത്തിൽ ഉപവാസ സമരം നടത്തും.രാവിലെ 9 മണി മുതൽ രാത്രി 7 മണി വരെ നടക്കുന്ന ഉപവാസ സമരത്തിൽ ജി.സി.സി കെ.എം.സി.സി പ്രവർത്തകരും വിവിധ സംഘടനാ നേതാക്കളും പങ്കാളികളാവും. പൗരത്വ ഭേദഗതി നിയമത്തിനെതിരെ ആദ്യമായാണ് പ്രവാസ ലോകത്തെ ഒരു സംഘടന നാട്ടിൽ പ്രത്യക്ഷ സമരവുമായി രംഗത്ത് വരുന്നതെന്ന് സംഘാടകരായ കെ.പി.മുഹമ്മദ്ക്കുട്ടി, ഖാദർ ചെങ്കള, കുഞ്ഞി മോൻ കാക്കിയ, ആലിക്കുട്ടി ഒളവട്ടൂർ, പി.എം. അബ്ദുൽഹഖ്,മജീദ് അരിമ്പ്ര എന്നിവർ അറിയിച്ചു.
ഉപവാസം രാവിലെ പാണക്കാട് സയ്യിദ് സാദിഖലി ശിഹാബ് തങ്ങൾ ഉദ്ഘാടനം ചെയ്യും. ഔട് ലുക്ക് എഡിറ്റർ ഭാഷാ സിങ്ങ്, എം.പിമാരായ എം.കെ.രാഘവൻ, രാജ്മോഹൻ ഉണ്ണിത്താൻ, രമ്യ ഹരിദാസ്, മുസ്ലിംയൂത്ത് ലീഗ് സംസ്ഥാന പ്രസിഡന്റ് പാണക്കാട് മുനവ്വറലി ശിഹാബ് തങ്ങൾ, എഴുത്തുകാരൻ കെ.പി.രാമനുണ്ണി, നടൻ മാമുകോയ, ഡോ.ബഹാവുദ്ദീൻ നദ്‌വി, ഡോ.ഹുസൈൻ മടവൂർ, ശൈഖ് മുഹമ്മദ് കാരക്കുന്ന്, ഡോ. ഫസൽ ഗഫൂർ, അഡ്വ.രശ്മിത രാമചന്ദ്രൻ, പി.കെ. ഫിറോസ്, എം.എൽ.എമാർ, വിവിധ പ്രവാസി സംഘടന നേതാക്കൾ പങ്കെടുക്കും. സമാപന സമ്മേളനം മുൻ ഗവർണർ കെ.ശങ്കര നാരായണൻ ഉദ്ഘാടനം ചെയ്യും.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."