HOME
DETAILS
MAL
ആര്.എസ്.എസ് കാര്യാലയത്തിന് മുന്നില്‍ നിന്ന് പെട്രോള്‍ ബോംബ് കണ്ടെടുത്തു
backup
January 05 2019 | 07:01 AM
ഗുരുവായൂര്‍: ഗുരുവായൂരിലെ ആര്.എസ്.എസ് കാര്യാലയത്തിന് മുന്നില്‍ നിന്ന് പെട്രോള്‍ ബോംബ് കണ്ടെടുത്തു.
ബിയര്‍ കുപ്പിയില്‍ പെട്രോള്‍ നിറച്ചശേഷം തുണി തിരുകിയ നിലയിലാണ് എറിഞ്ഞിട്ടുള്ളത്. ഇത് മണ്ണില്‍ കിടന്ന് നിര്‍വീര്യമാകുകയും ചെയ്തു.
ഇന്നലെ പുലര്‍ച്ചെയാണ് കാര്യാലയത്തിന്റെ മുറ്റത്ത് പെട്രോള്‍ പുറത്തേക്കൊഴുകിയ നിലയില്‍ ബിയര്‍കുപ്പി കണ്ടത്. തലേന്ന് ഓഫിസില്‍ കിടന്നിരുന്ന പ്രവര്ത്തകന് പുലര്‍ച്ചെ എഴുന്നേറ്റപ്പോഴാണ് കുപ്പി ശ്രദ്ധയില്‍പ്പെട്ടത്. ഉടന്‍ പൊലിസില്‍ അറിയിച്ചു.
അപകടമില്ലെന്ന് ഉറപ്പാക്കിയശേഷം കുപ്പി പൊലിസ് കൊണ്ടുപോയി. പരിസരങ്ങളിലെ സി.സി.ടി.വി ദൃശ്യങ്ങള്‍ പൊലിസ് പരിശോധിക്കുന്നുണ്ട്. ഇതിനു മുന്‍പും കാര്യാലയത്തിനു നേരെ ബോംബേറ് ഉണ്ടായിട്ടുണ്ട്.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."