സ്വത്ത് കൈവശം വയ്ക്കാനുള്ളത് മൗലികാവകാശം: സ്വകാര്യവ്യക്തിയുടെ ഭൂമിയിലേക്ക് കടക്കാന്‍ സര്‍ക്കാറിന് അധികാരമില്ലെന്ന് സുപ്രിം കോടതി
ന്യൂഡല്‍ഹി: നടപടിക്രമങ്ങള്‍ പാലിക്കാതെ ഒരു വ്യക്തിയുടെ ഭൂമി സര്‍ക്കാര്‍ ഏറ്റെടുക്കുന്നത് സര്‍ക്കാര്‍ നടത്തുന്ന അനധികൃത കൈയേറ്റമായി കണക്കാക്കാമെന്ന് സുപ്രിംകോടതി. ഒരു സ്വകാര്യവ്യക്തിയുടെ ഭൂമിയിലേക്ക് അതിക്രമിച്ചു കടക്കാന്‍ സര്‍ക്കാറിന് അധികാരമില്ലെന്നും സ്വകാര്യ വ്യക്തിയ്ക്ക് ഭൂമി കൈവശം വയ്ക്കാനുള്ള അവകാശം മനുഷ്യാവകാശമാണെന്നും അത് ലംഘിക്കപ്പെട്ടാല്‍ മൗലികാവകാശ ലംഘനമായി കണക്കാക്കാമെന്നും സുപ്രിംകോടതി വിധിച്ചു. ഹിമാചല്‍ പ്രദേശില്‍ 12 വര്‍ഷം മുമ്പ് ഒരു സ്ത്രീയുടെ ഭൂമി സര്‍ക്കാര്‍ ഏറ്റെടുത്ത കേസിലാണ് ജസ്റ്റിസുമാരായ ഇന്ദു മല്‍ഹോത്ര, അജയ് രസ്‌തോഗി എന്നിവരടങ്ങുന്ന ബെഞ്ചിന്റെ വിധി.
1967ല്‍ ഹാംപൂര്‍ ജില്ലയിലുള്ള 52കാരിയായ വിധവ വിദ്യാദേവിയുടെ ഭൂമി റോഡ് നിര്‍മാണത്തിനായി സര്‍ക്കാര്‍ ബലമായി ഏറ്റെടുക്കുകയായിരുന്നു. നിരക്ഷരയായതിനാല്‍ അവര്‍ക്കൊന്നും ചെയ്യാന്‍ കഴിഞ്ഞില്ല. എന്നാല്‍ ഇതിനെതിരേ ഇടപെട്ട നാട്ടുകാര്‍ അവര്‍ക്കായി ഹൈക്കോടതിയെ സമീപിച്ചു. എന്നാല്‍ സിവില്‍ കോടതിയെ സമീപിക്കാനായിരുന്നു ഹൈക്കോടതി ഉത്തരവ്. ഈ ഉത്തരവിനെതിരെയാണ് സുപ്രിംകോടതിയെ സമീപിച്ചത്. ഏറ്റെടുത്ത നടപടി തെറ്റാണെന്ന് വിധിച്ച കോടതി ഇപ്പോള്‍ 80 വയസ്സുള്ള വിദ്യാദേവിക്ക് ഒരു കോടി രൂപ നഷ്ടപരിഹാരം നല്‍കാനും ഉത്തരവിട്ടു. സര്‍ക്കാര്‍ ചെയ്തത് കുറ്റകരമായ നടപടിയാണെന്ന് കോടതി വിധിച്ചു.
1978ലെ 44ാം ഭേദഗതി പ്രകാരം സ്വത്ത് മൗലികാവകാശമാണെന്ന് കോടതി ചൂണ്ടിക്കാട്ടി. ഭരണഘടനയുടെ 300എ പ്രകാരം, സ്വകാര്യ സ്വത്ത് സര്‍ക്കാര്‍ ഏറ്റെടുക്കുമ്പോള്‍ പാലിക്കേണ്ട നടപടിക്രമങ്ങളുണ്ടെന്നും കോടതി പറഞ്ഞു.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."