കൊല്ലം ജില്ലയില്‍ സമസ്തക്ക് പുതിയ നേതൃത്വം
തിരുവനന്തപുരം: സമസ്ത കേരള ജംഇയ്യത്തുല്‍ ഉലമക്ക് കൊല്ലം ജില്ലയില്‍ പുതിയ നേതൃത്വം. കൊല്ലം ജില്ലാ പണ്ഡിത കണ്‍വന്‍ഷനിലാണ് പുതിയ ഭാരവാഹികളെ തിരഞ്ഞെടുത്തത്. സമസ്ത കേരള ജംഇയ്യത്തുല്‍ ഉലമാ സെക്രട്ടറിമാരായ എം.ടി അബ്ദുല്ല മുസ്ലിയാര്, കൊയ്യോട് പി.പി ഉമര്‍ മുസ്ലിയാര്, മുശാവറ അംഗം ഉമര്‍ ഫൈസി മുക്കം, വിദ്യാഭ്യാസ ബോര്‍ഡ് എക്സിക്യുട്ടീവ് മെമ്പര്‍ ടി.കെ ഇബ്റാഹീം കുട്ടി മുസ്ലിയാര്, സമസ്ത മാനേജര്‍ കെ മോയിന്‍കുട്ടി മാസ്റ്റര്‍,സമസ്ത ഓര്‍ഗനൈസര്‍ ഒ.എം ശരീഫ് ദാരിമി കോട്ടയം, സഈദ് ഫൈസി കൊല്ലം തുടങ്ങിയവര്‍ പണ്ഡിത കണ്‍വന്‍ഷനില്‍ സംബന്ധിച്ചു.
ഭാരവാഹികള്‍: ടി.കെ ഇബ്റാഹിം കുട്ടി മുസ്ലിയാര് (മുഖ്യരക്ഷാധികാരി). മുഹ്സിന് കോയ തങ്ങള്‍ (പ്രസിഡന്റ്). കാഞ്ഞാര്‍ അഹമ്മദ് കബീര്‍ ബാഖവി (ജനറല്‍ സെക്രട്ടറി). എം മഹ്മൂദ് മുസ്ലിയാര് (ട്രഷര്‍). ഇ ശിഹാബുദ്ദീന് ഫൈസി, ടി.എ ഷാജഹാന് ഫൈസി, സയ്യിദ് ഹദിയത്തുല്ല (വൈസ് പ്രസിഡന്റുമാര്‍). അബ്ദുല്‍ ജവാദ് ബാഖവി, പി.കെ ശറഫുദ്ദീന്‍ ബാഖവി, അബ്ദുല്‍ സലാം റശാദി ( ജോയിന്റ് സെക്രട്ടറിമാര്‍). ഷാജഹാന് അമാനി, അബ്ദുല്‍ റഹീം റശാദി (ഓര്‍ഗനൈസിങ് സെക്രട്ടറിമാര്‍).
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."