HOME
DETAILS

നിയമംലഘിച്ച് ടാക്‌സി സര്‍വിസ്; സഊദിയില്‍ 826 ടാക്‌സി ഡ്രൈവര്‍മാര്‍ പിടിയില്‍

  
November 12, 2024 | 2:16 PM

Saudi Arabia 826 Taxi Drivers Held for Violating Regulations

റിയാദ്: നിയമംലഘിച്ച് യാത്രക്കാരെ കയറ്റി കൊണ്ടുപോയതിന് ഒരു മാസത്തിനിടെ 826 ടാക്‌സി ഡ്രൈവര്‍മാരെയാണ് സഊദിയിലെ വിമാനത്താവളങ്ങളില്‍ നിന്ന് പൊതു ഗതാഗത അതോറിറ്റി പിടികൂടിയത്. ബന്ധപ്പെട്ട വകുപ്പുകളുടെ സഹകരണത്തോടെ, രാജ്യത്തെ എല്ലാ വിമാനത്താവളങ്ങളിലും നിരീക്ഷണം തുടരുകയാണ്. ലൈസന്‍സില്ലാത്ത വാഹനങ്ങളില്‍ ആളുകളെ കയറ്റുന്നത് കുറക്കുന്നതിനും യാത്രക്കാര്‍ക്ക് നല്‍കുന്ന സേവനങ്ങളുടെ ഗുണനിലവാരം ഉയര്‍ത്തുന്നതിനും വേണ്ടിയാണിതെന്നും അതോറിറ്റി വൃത്തങ്ങള്‍ പറഞ്ഞു. വിമാനത്താവളങ്ങളില്‍ നിയമാനുസൃത ടാക്‌സി സര്‍വിസ് ലഭ്യമാണ്.

രാജ്യത്തെ എല്ലാ വിമാനത്താവളങ്ങളിലും മുഴുവന്‍ സമയവും സേവനങ്ങള്‍ ലഭിക്കുന്നതിനായി ഇത്തരത്തില്‍ ലൈസന്‍സ് നേടിയ കമ്പനികളില്‍നിന്നാണ് ടാക്‌സികള്‍ ബുക്ക് ചെയ്യേണ്ടത്. ഇതിനായി വിമാനത്താവളങ്ങളില്‍ 3600ലധികം ടാക്‌സികളും 54 കാര്‍ റെന്റല്‍ ഓഫീസുകളുമുണ്ട്. കാര്യക്ഷമത, ഗുണനിലവാരം, തുടങ്ങിയ മാനദണ്ഡങ്ങള്‍ക്ക് അനുസൃതമായാണ് ഇവ പ്രവര്‍ത്തിക്കുന്നത്.

വിമാനത്താവളങ്ങളില്‍ ചില വ്യക്തികള്‍ ലൈസന്‍സില്ലാതെ ടാക്‌സി സേവനം നടത്തി വരുന്നു, ഇത് വ്യവസ്ഥകളുടെ വ്യക്തമായ ലംഘനമാണ്. ലൈസന്‍സില്ലാത്ത വാഹന ഉടമകളില്‍ നിന്ന് 5,000 റിയാല്‍ പിഴയീടാക്കും. കൂടാതെ വാഹനം കണ്ടുകെട്ടുന്നതിനും പിടിച്ചെടുക്കല്‍ നടപടികളുടെ ഫലമായുണ്ടാകുന്ന ചെലവുകള്‍ വഹിക്കുന്നതിനും പുറമേയാണിത്. ടാക്‌സി മേഖല വ്യവസ്ഥാപിതമാക്കുന്നതിനുള്ള ചട്ടങ്ങളുടെ അടിസ്ഥാനത്തിലാണ് നടപടികളെന്നും അതോറിറ്റി വ്യക്തമാക്കി.

 In a bid to regulate the taxi industry, Saudi authorities have apprehended 826 taxi drivers for violating laws and operating illegal services, ensuring passenger safety and adherence to standards.



Comments (0)

Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."




No Image

ഇന്ത്യ-സഊദി വിമാന യാത്ര എളുപ്പമാകും; സഊദിയയും എയർ ഇന്ത്യയും കരാറിൽ ഒപ്പുവച്ചു, ഫെബ്രുവരി മുതൽ സിംഗിൾ ടിക്കറ്റ് യാത്ര

Saudi-arabia
  •  2 days ago
No Image

ഇറാനിൽ അടിച്ചമർത്തൽ തുടരുന്നു; സാമ്പത്തിക പരിഷ്കാരങ്ങളുമായി പെസഷ്‌കിയാൻ

International
  •  2 days ago
No Image

ജ്യേഷ്ഠ സഹോദരി സി.പി.എം വിട്ട് പോയതിൽ ദുഃഖമെന്ന് മന്ത്രി; സരിനും ശോഭന ജോർജും വന്നത് ഓർക്കണം; വിമർശകർക്ക് മറുപടിയുമായി ഐഷ പോറ്റി

Kerala
  •  2 days ago
No Image

പശ്ചിമേഷ്യയിൽ ആശങ്ക: ഇന്ത്യൻ പൗരന്മാരെ തിരിച്ചെത്തിക്കാൻ അടിയന്തര നീക്കം; ആദ്യ സംഘം നാളെ എത്തിയേക്കുമെന്ന് സൂചന

National
  •  2 days ago
No Image

മാഞ്ചസ്റ്റർ ഡെർബിയിൽ സിറ്റി ആറാടും, യുണൈറ്റഡിന് രക്ഷയില്ല; പ്രമുഖ ഫുട്ബോൾ പണ്ഡിറ്റ്

Football
  •  2 days ago
No Image

ഇറാൻ-യുഎസ് സംഘർഷത്തിനിടെ ഇസ്റാഈലിൽ ഭൂചലനം; ആണവ പരീക്ഷണമെന്ന് സംശയം

International
  •  2 days ago
No Image

എന്റെ റെക്കോർഡ് മെസ്സി തകർക്കട്ടെ; ആഗ്രഹം തുറന്നുപറഞ്ഞ് ജർമൻ ഇതിഹാസം

Football
  •  2 days ago
No Image

മെറ്റ തീവ്രവാദ പട്ടികയിൽ; വാട്‌സ്ആപ്പിന് പൂർണ്ണ നിരോധനം ഏർപ്പെടുത്താൻ ഒരുങ്ങി റഷ്യ; നടപടി ഈ വർഷം അവസാനത്തോടെ

International
  •  2 days ago
No Image

ലോകകപ്പിലും ചരിത്രമെഴുതി വൈഭവ്; ഇന്ത്യൻ ക്രിക്കറ്റിന്റെ നെറുകയിൽ 14കാരൻ

Cricket
  •  2 days ago
No Image

സൗദി സംഗീതത്തിന്റെ സ്വരം അല്‍ഉലയില്‍;  മാസ്റ്റര്‍ പീസ് പരിപാടി ജനുവരി 22-23 

Saudi-arabia
  •  2 days ago