HOME
DETAILS

ജർമനി പൊതു തിരഞ്ഞെടുപ്പിലേക്ക്

  
Ajay
November 12 2024 | 14:11 PM

Germany to general election

ബർലിൻ:ജർമനിയിൽ കഴിഞ്ഞ വാരം മധ്യഇടതു സർക്കാർ തകർന്നതിനെത്തുടർന്ന് രാജ്യത്ത് പുതിയ തിരഞ്ഞെടുപ്പ് നടത്താൻ തീരുമാനിച്ചു. സോഷ്യൽ ഡെമോക്രാറ്റുകളും (എസ്‌പിഡി) ക്രിസ്ത്യൻ ഡെമോക്രാറ്റുകളും (സിഡി) തമ്മിലുള്ള ചർച്ചയിൽ 2025 ഫെബ്രുവരി 23ന് തിരഞ്ഞെടുപ്പ് നടത്താനാണ് തീരുമാനിച്ചിരിക്കുന്നത്. ഇതിനു മുൻപ്, ഡിസംബർ 16ന് ചാൻസലർ ഒലാഫ് ഷോൾസ് വിശ്വാസവോട്ട് നേടാനുള്ള ശ്രമം നടത്തും. ലാഫ് ഷോൾസ് ഈ വിശ്വാസവോട്ടെടുപ്പിൽ തോൽക്കുകയാണെങ്കിൽ, രാഷ്ട്രപതിക്ക് പാർലമെൻ്റ് പിരിച്ചുവിടാൻ 21 ദിവസം സമയമുണ്ട്.

ഏറ്റവും പുതിയ സർവേകൾ പ്രകാരം, സിഡിയും അവരുടെ ബവേറിയൻ സഖ്യകക്ഷിയായ സിഎസ്യുവും 32 ശതമാനം വോട്ടുകൾ നേടാനുള്ള സാധ്യത കല്പ്പിക്കുന്നു. തീവ്രവലതുപക്ഷ പാർട്ടിയായ അഫ്ഡി രണ്ടാം സ്ഥാനത്താണ് നിൽക്കുന്നത്. ഷോൾസിന്റെ സോഷ്യൽ ഡെമോക്രാറ്റുകൾക്ക് 15 ശതമാനം വോട്ടുകൾ ലഭിക്കുമെന്നാണ് സർവേകൾ പറയുന്നത്. ധനമന്ത്രിയുമായി ഉണ്ടായ തർക്കത്തെത്തുടർന്നാണ് ഭരണസഖ്യം തകരാൻ കാരണമായത്. 2021 നവംബറിൽ അധികാരത്തിൽ വന്ന ഈ സഖ്യം, സമീപകാല തിരഞ്ഞെടുപ്പുകളിൽ പരാജയപ്പെട്ടിരുന്നു.



Comments (0)

Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."




No Image

അര ഗ്രാമിന് 3000 വരെ; ഡി-അഡിക്ഷന്‍ സെന്ററിലെ രോഗികള്‍ക്ക് മയക്കുമരുന്ന് വിറ്റു; ജീവനക്കാരന്‍ പിടിയിൽ

Kerala
  •  2 days ago
No Image

മിസ്റ്റര്‍ പെരുന്തച്ചന്‍ കുര്യന്‍ സാറേ ! യൂത്ത് കോണ്‍ഗ്രസിനെ പിന്നില്‍ നിന്ന് ഉളി എറിഞ്ഞ് വീഴ്ത്തരുതേ... പിജെ കുര്യനെ വിമര്‍ശിച്ച് സംസ്ഥാന ജനറല്‍ സെക്രട്ടറി 

Kerala
  •  2 days ago
No Image

ഒറ്റപ്പെട്ട മഴ തുടരും; നാളെ ഈ ജില്ലകളില്‍ യെല്ലോ അലര്‍ട്ട്; ശക്തമായ കാറ്റിനും സാധ്യത

Kerala
  •  2 days ago
No Image

വയനാട് പടിഞ്ഞാറത്തറയിൽ സുഹൃത്തുക്കൾക്കൊപ്പം കുളത്തിൽ കുളിക്കാനിറങ്ങിയ 19 കാരൻ മുങ്ങിമരിച്ചു

Kerala
  •  2 days ago
No Image

സെക്രട്ടറിയേറ്റ് പരിസരത്ത് പൊലിസുദ്യോ​ഗസ്ഥക്ക് പാമ്പ് കടിയേറ്റു; പരിശോധനയിൽ പാമ്പിനെ പിടികൂടി

Kerala
  •  2 days ago
No Image

നിപ ഭീതി; പാലക്കാട് വിവിധ പ്രദേശങ്ങളില്‍ കണ്ടയ്ന്‍മെന്റ് സോണുകള്‍ പ്രഖ്യാപിച്ചു

Kerala
  •  2 days ago
No Image

സഹേൽ ആപ്ലിക്കേഷനിൽ കാലാവസ്ഥാ അപ്ഡേറ്റുകൾ ഇനി എളുപ്പത്തിൽ; പുതിയ സേവനവുമായി ഡിജിസിഎ

Kuwait
  •  2 days ago
No Image

അടിയന്തര ഇടപെടലുണ്ടാവണം; നിമിഷ പ്രിയയുടെ മോചനത്തിനായി പ്രധാനമന്ത്രിക്ക് വീണ്ടും കത്തയച്ച് മുഖ്യമന്ത്രി

International
  •  2 days ago
No Image

സഊദി അറേബ്യ: ജിസിസി‌ രാജ്യങ്ങളിലെ താമസക്കാർക്ക് ഇപ്പോൾ രാജ്യത്തിന്റെ പ്രധാന ഓഹരി വിപണിയിൽ നിക്ഷേപം നടത്താം

uae
  •  2 days ago
No Image

കന്‍വാര്‍ യാത്ര കടന്നുപോകുന്ന വഴികളിലെ കടകളില്‍ ക്യൂആര്‍ കോഡുകള്‍ നിര്‍ബന്ധമാക്കി യുപി സര്‍ക്കാര്‍

National
  •  2 days ago