HOME
DETAILS

തീരദേശ നിയന്ത്രണ നിയമം-2018 പിന്‍വലിക്കണമെന്ന് ശാസ്ത്ര സാഹിത്യ പരിഷത്ത്

  
backup
January 05 2019 | 07:01 AM

%e0%b4%a4%e0%b5%80%e0%b4%b0%e0%b4%a6%e0%b5%87%e0%b4%b6-%e0%b4%a8%e0%b4%bf%e0%b4%af%e0%b4%a8%e0%b5%8d%e0%b4%a4%e0%b5%8d%e0%b4%b0%e0%b4%a3-%e0%b4%a8%e0%b4%bf%e0%b4%af%e0%b4%ae%e0%b4%82-2018-%e0%b4%aa

പാലക്കാട്: തീരദേശ പരിപാലനത്തെ ദുര്‍ബലപ്പെടുത്തി ബീച്ച് ഉള്‍പ്പെടെയുള്ള തീരദേശവും കണ്ടല്‍ക്കാടുകള്‍ പോലുള്ള അതിലോല പാരിസ്ഥിതിക മേഖലകളും ടൂറിസത്തിനും അനുബന്ധ നിര്‍മാണ പ്രവര്‍ത്തനങ്ങള്‍ക്കും റിയല്‍ എസ്റ്റേറ്റ് മേഖലക്കും തുറന്നുകൊടുത്തുകൊണ്ടുള്ള 'തീരദേശ നിയന്ത്രണ വിജ്ഞാപനം-2018' കേന്ദ്ര മന്തിസഭ അംഗീകരിച്ചത് തികച്ചും പ്രതിഷേധാര്‍ഹമാണെന്നും ദരിദ്ര ജനവിഭാങ്ങള്‍ക്ക് അനുവദിച്ചിട്ടുള്ള ഇളവുകള്‍മാത്രം നിലനിര്‍ത്തി ഭേദഗതി ചെയ്യണമെന്നും കേരള ശാസ്ത്ര സാഹിത്യ പരിഷത്ത് ആവശ്യപ്പെട്ടു. പാലക്കാട് മുണ്ടൂര്‍ ഐ.ആര്‍.ടി.സി.യില്‍ സംഘടിപ്പിച്ച പ്രവര്‍ത്തക ക്യാംപ് മുതിര്‍ന്ന പരിഷത് പ്രവര്‍ത്തകന്‍ ഡോ. എം.പി പരമേശ്വരന്‍ ഉദ്ഘാടനം ചെയ്തു.
പരിഷത്ത് വൈസ് പ്രസിഡന്റ് ഡോ. എന്‍. ഷാജി അധ്യക്ഷനായി. തീരദേശവാസികളുടെ അധിവാസത്തിനും ഉപജീവന പ്രവര്‍ത്തനങ്ങള്‍ക്കും തീരദേശം അനിവാര്യമായ മറ്റു പ്രവര്‍ത്തനങ്ങള്‍ക്കും മാത്രമായി തീരദേശ ഉപയോഗം നിജപ്പെടുത്തുകയെന്ന അടിസ്ഥാന തത്ത്വത്തെ ബലികഴിച്ചുകൊണ്ട് നിലവിലുള്ള 200 മീറ്റര്‍ നിര്‍മാണരഹിത മേഖല ഏതാണ്ട് മുഴുവന്‍ കടലോരത്തും 50 മീറ്ററായി കുറച്ചതും കായല്‍തീരത്തും 'കായല്‍- കടലോര ദ്വീപ് ' തീരത്തും തീരനിയന്ത്രണ മേഖലതന്നെ 50 മീറ്ററും 20 മീറ്ററും ആക്കി ചുരുക്കിയതും തീരദേശ കൈയേറ്റങ്ങള്‍ വ്യാപകമാക്കാന്‍ വഴിയൊരുക്കും.
വേലിയേറ്റ-ഇറക്കമേഖലകളും ചതുപ്പും കായലും നികത്തി റോഡ് ഉള്‍പ്പെടെയുള്ള ചില നിര്‍മാണ പ്രവര്‍ത്തനം നടത്താന്‍ അനുവദിക്കുന്നത് കടലാക്രമണം രൂക്ഷമാകാന്‍ കാരണമാകും. കണ്ടല്‍ക്കാടുകള്‍ക്ക് ചുറ്റും ഇപ്പോള്‍ ഉള്ള നിര്‍മാണ രഹിത മേഖല വേണ്ടെന്നു വെയ്ക്കുന്നതും അവയോട് ചേര്‍ന്ന് റോഡ്, പാര്‍ക്ക് തുടങ്ങിയ നിര്‍മാണ പ്രവര്‍ത്തനങ്ങള്‍ അനുവദിക്കുന്നതും ക്രമേണ കണ്ടല്‍ക്കാടുകളുടെ നാശത്തിനു വഴിവെക്കും.
1991 -ല്‍ നിലനിന്നിരുന്ന തറവിസ്തീര്‍ണ അനുപാതം അനുസരിച്ചുവേണം തീരമേഖലയില്‍ നിര്‍മാണം നടത്തേണ്ടത് എന്ന നിബന്ധന മാറ്റി ഇപ്പോള്‍ നിലവിലുള്ള കൂടിയ തറവിസ്തീര്‍ണ്ണ അനുപാതം അനുസരിച്ച് നിര്‍മാണം നടത്താമെന്ന് ഈ പുതിയ വിജ്ഞാപനത്തിലൂടെ അനുവദിച്ചിരിക്കുന്നു. ഇപ്പോള്‍തന്നെ തികച്ചും അശാസ്ത്രീയമായ തറവിസ്തീര്‍ണ്ണ അനുപാതം നിലനില്‍ക്കുന്ന കേരളത്തില്‍ ഇത് അമിതനിര്‍മ്മാണ പ്രവര്‍ത്തനങ്ങള്‍ക്ക് കാരണമാവുകയും തീരദേശ അവാസ വ്യവസ്ഥക്ക് ദോഷം വരുത്തുകയും ദുരന്തസാദ്ധ്യത വര്‍ധിപ്പിക്കുകയും ചെയ്യും.
പൊതുസമൂഹമായോ മത്സ്യത്തൊഴിലാളികളുമായോ ഒരു തരത്തിലുമുള്ള ചര്‍ച്ചയോ സംവാദമോ നടത്താതെ തയ്യാറാക്കിയ ഷൈലേഷ് കമ്മിറ്റി റിപ്പോര്‍ട്ടിനെ അടിസ്ഥാനമാക്കി തയാറാക്കിയ ഈ പുതിയ തീരദേശ നിയന്ത്രണ വിജ്ഞാപനം റദ്ദാക്കണമെന്നും തീരദേശത്തെ നിര്‍മാണപ്രവര്‍ത്തനങ്ങള്‍ക്കുള്ള ഇളവുകള്‍ പരമ്പരാഗത മത്സ്യത്തോഴിലാളികള്‍ക്കും പട്ടികജാതി വര്‍ഗ വിഭാഗങ്ങള്‍ക്കും മാത്രമായി ചുരുക്കണമെന്നും കേരള ശാസ്ത്ര സാഹിത്യ പരിഷത്ത് കേന്ദ്ര സര്‍ക്കാരിനോട് ആവശ്യപ്പെട്ടു.
ഉച്ചക്ക് ശേഷം നടന്ന ഉദ്ഘാടന സമ്മേളനത്തില്‍ പരിഷത് ജനറല്‍ സെക്രട്ടറി ടി.കെ മീരാബായി, പ്രൊഫ. പി.കെ രവീന്ദ്രന്‍, കാവുമ്പായി ബാലകൃഷ്ണന്‍, വി.ജി ഗോപിനാഥന്‍, ആര്‍. സതീഷ്, എ.പി മുരളിധരന്‍, ഡോ. എം. ബാലഗോപാല്‍, ബി.എം മുസ്തഫ, പി.വി ജോസഫ്, എ.കെ മാത്യൂ, കെ.കെ ജനാര്‍ദ്ദനന്‍ എന്നിവര്‍ അവതരണങ്ങള്‍ നടത്തി. ക്യാംപ് ആറിന് ഉച്ചക്ക് സമാപിക്കും.

 



Comments (0)

Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."




No Image

അറബ്, ഇസ്‌ലാമിക ഉച്ചകോടിയിൽ പങ്കെടുക്കാൻ ശൈഖ് മൻസൂർ റിയാദിലെത്തി

Saudi-arabia
  •  a month ago
No Image

കോപ് 29 സെഷൻ: യു.എ.ഇ പ്രസിഡൻ്റ് ശൈഖ് മുഹമ്മദ് അസർബൈജാനിൽ

uae
  •  a month ago
No Image

ദുബൈയിൽ ജോലി സമയവും തൊഴിൽ നയങ്ങളും വിപുലീകരിച്ച് ഗതാഗതം സുഗമമാക്കാൻ നീക്കം

uae
  •  a month ago
No Image

എച്ച്.എസ്.എം സ്‌കോളര്‍ഷിപ്പ് പരീക്ഷ വിദ്യാഭ്യാസ ബോര്‍ഡിനു കീഴില്‍ നടത്തും

Kerala
  •  a month ago
No Image

നിയമംലഘിച്ച് ടാക്‌സി സര്‍വിസ്; സഊദിയില്‍ 826 ടാക്‌സി ഡ്രൈവര്‍മാര്‍ പിടിയില്‍

Saudi-arabia
  •  a month ago
No Image

ജർമനി പൊതു തിരഞ്ഞെടുപ്പിലേക്ക്

International
  •  a month ago
No Image

സംസ്ഥാനത്ത് തുലാവർഷം ദുർബലം; കണ്ണൂരിൽ കടുത്ത ചൂട്

Kerala
  •  a month ago
No Image

പ്രചാരണത്തില്‍ ആരാധനാലയങ്ങളും മതചിഹ്നങ്ങളും ഉപയോഗിച്ചു; പ്രിയങ്ക ഗാന്ധിക്കെതിരെ പരാതി

Kerala
  •  a month ago
No Image

ഫുജൈറയില്‍ പരിശീലന വിമാനം തകര്‍ന്ന് പൈലറ്റിന് ദാരുണാന്ത്യം; ട്രെയിനിക്കായി തിരച്ചില്‍

uae
  •  a month ago
No Image

മന്ത്രിസഭ പുന:സംഘടിപ്പിച്ച് ഖത്തര്‍; സുപ്രധാന വകുപ്പുകള്‍ക്ക് പുതിയ മന്ത്രിമാര്‍

qatar
  •  a month ago