ജെ.എന്‍.യുവില്‍ വിദ്യാര്‍ഥി സമരം നടന്നുവോ? ഇല്ല, അത് നക്സല്‍ ആക്രമണമായിരുന്നുവെന്ന് എ.ബി.വി.പിയുടെ ഗവേഷണം
ന്യൂഡല്‍ഹി: ജെ.എന്‍.യുവില്‍ നടന്നത് നക്സല്‍ ആക്രമണമെന്ന് എ.ബി.വിപിയുടെ ഗവേഷണം. ഫീസ് വര്‍ധനയ്ക്കെതിരെയുള്ള പ്രതിഷേധത്തെ വിദ്യാര്‍ഥികളുടെ പ്രതിഷേധം എന്ന് വിളിക്കുന്നത് തെറ്റാണെന്നും എ.ബി.വി.പി ദേശീയ ജനറല്‍ സെക്രട്ടറി നിധി ത്രിപാദി ആരോപിച്ചു. ജനുവരി അഞ്ചിന് ഇരുട്ടിന്റെ മറവില്‍ മാരകായുധങ്ങളേന്തി ഒരു സംഘം ആളുകള്‍ വിദ്യാര്‍ഥികള്‍ക്ക് നേരെ നടത്തിയ ആക്രമണത്തിന് പിന്നില്‍ എ.ബി.വിപി ആണെന്ന ആരോപണം നിലനില്‍ക്കേയാണ് ദേശീയ ജനറല്‍ സെക്രട്ടറിയുടെ വിശദീകരണവും ന്യായീകരണവും.
2019 ഒക്ടോബര്‍ 28ന് തയാറാക്കിയ തിരക്കഥ അനുസരിച്ചാണ് ഇവിടെ ആക്രമണം നടന്നതെന്നും ദിനംപ്രതിയെന്നോളം വര്‍ധിച്ചുവന്ന അക്രമസംഭവങ്ങള്‍ ജനുവരി അഞ്ചിന് പൂര്‍ണരൂപം പ്രാപിച്ച് രക്തച്ചൊരിച്ചലിലേക്ക് വഴിമാറുകയായിരുന്നുവെന്നും അവര്‍ പറഞ്ഞു.
ജനുവരി അഞ്ചിന് നടന്ന അക്രമസംഭവങ്ങളിലേക്ക് മാത്രമായി ചര്‍ച്ചകള്‍ ചുരുക്കുന്നു. അന്നു മാത്രമല്ല സര്‍വകലാശാലയില്‍ അക്രമസംഭവങ്ങള്‍ ഉണ്ടായത്. ഇതിന് മുന്‍പും സംഭവിച്ചിട്ടുണ്ട്. ഒക്ടോബര്‍ 28 മുതല്‍ ജനുവരി അഞ്ചുവരെ നടന്ന സംഭവവികാസങ്ങള്‍ വിലയിരുത്താന്‍ തയാറാകണമെന്നും നിധി ത്രിപാദി ആവശ്യപ്പെട്ടു. ഈ പശ്ചാത്തലത്തിലാണ് എ.ബി.വി.പിയുടെ വിശദീകരണം.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."