2019 തെരഞ്ഞെടുപ്പ്: എസ്.പി- ബി.എസ്.പി സഖ്യത്തിന് ധാരണയായി, കോണ്‍ഗ്രസ് പുറത്ത്
ലഖ്നോ: കോണ്‍ഗ്രസിനെ കൂട്ടാതെ 2019 ലോക്സഭാ തെരഞ്ഞെടുപ്പില്‍ ഗോദയിലിറങ്ങാന്‍ എസ്.പിയും ബി.എസ്.പിയും. ന്യൂഡല്‍ഹിയില്‍ നടന്ന മൂന്നുമണിക്കൂര്‍ നീണ്ട മാരത്തണ്‍ ചര്‍ച്ചയ്ക്കൊടുവിലാണ് ഇതുസംബന്ധിച്ച് ധാരണയായത്.
ഉത്തര്‍പ്രദേശിലെ 80 ലോക്സഭാ സീറ്റുകളില്‍ 37 സീറ്റുകളില്‍ വീതം ഇരു പാര്‍ട്ടികളും മത്സരിക്കും. രാഹുല്‍ ഗാന്ധിയുടെ അമേഠിയും സോണിയാ ഗാന്ധിയുടെ റാല്ബറേലിയും ഒഴിച്ചിട്ടു. ഇവിടെ സഖ്യസ്ഥാനാര്‍ഥികള്‍ മത്സരിക്കില്ലെന്ന് വക്താക്കള്‍ അറിയിച്ചു.
കോണ്‍ഗ്രസിനെ പുറത്തുനിര്ത്തിയെങ്കിലും ചെറുപാര്‍ട്ടികളെ സഖ്യത്തില്‍ ഉള്‍ക്കൊള്ളിക്കാനാണ് തീരുമാനം. സഖ്യം ശക്തിപ്പെടുത്താന്‍ ചെറുപാര്‍ട്ടികളുമായി കൂടിക്കാഴ്ച തുടരുകയാണെന്ന് നേതാക്കള്‍ പറഞ്ഞു. എസ്.പി- ബി.എസ്.പി സഖ്യത്തിന്റെ പ്രഖ്യാപനം ഈ മാസാവസാനം ഉണ്ടാവുമെന്നും തത്വത്തില്‍ ധാരണയിലെത്തിയതായും എസ്.പി ദേശീയ വക്താവ് രാജേന്ദ്ര ചൗധരി പറഞ്ഞു.
ഉത്തര്‍പ്രദേശില്‍ കോണ്‍ഗ്രസ് ഒറ്റയ്ക്ക് മത്സരിക്കാന്‍ ഒരുങ്ങുന്നതായാണ് സൂചന. കോണ്‍ഗ്രസ് ഒറ്റയ്ക്കു മത്സരിക്കുമെന്ന് ഒരു രാജ്യസഭാ എം.പി പറഞ്ഞതായി ന്യൂസ് 18 റിപ്പോര്‍ട്ട് ചെയ്തു. 'സഖ്യം അത്ര പ്രധാനമല്ല, ഞങ്ങളുടെ പ്രവര്ത്തകന്മാര് തയ്യാറാണ്. സഖ്യത്തെ സംബന്ധിച്ച് ഞങ്ങള്‍ ആരോടും സംസാരിച്ചിട്ടില്ല'- അദ്ദേഹം പറഞ്ഞു.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."