സമാധാന നൊബേല്‍ കിട്ടേണ്ടിയിരുന്നത് തനിക്കെന്ന് ട്രംപ്, മാനദണ്ഡം അറിയില്ലെന്ന് എത്യോപ്യന്‍ പ്രധാനമന്ത്രി
വാഷിങ്ടണ്‍: 2019ലെ സമാധാന നൊബേലുമായി ബന്ധപ്പെട്ട് യു.എസ് പ്രസിഡന്റ് ട്രംപ് നടത്തിയ പരാമര്‍ശം വിവാദമായി. താന്‍ ഒരു കരാറുണ്ടാക്കി ഒരു രാജ്യത്തെ വലിയ യുദ്ധത്തില്‍ നിന്നും രക്ഷിച്ചെങ്കിലും സമാധാന നൊബേലിന് തന്നെ പരിഗണിച്ചില്ലെന്നാണ് ട്രംപ് കഴിഞ്ഞയാഴ്ച തെരഞ്ഞെടുപ്പ് പ്രചാരണത്തിനിടെ പറഞ്ഞത്.
നൈല്‍ നദിയിലെ വെള്ളം ഉപയോഗിക്കുന്നതുമായി ബന്ധപ്പെട്ട് കഴിഞ്ഞ നവംബറില്‍ ഈജിപ്ത്, എത്യോപ്യ, സുദാന്‍ എന്നീ രാജ്യങ്ങളിലെ പ്രതിനിധികളുമായി ട്രംപ് കൂടിക്കാഴ്ച നടത്തിയിരുന്നു. ഇതാണ് ട്രംപ് ഉദ്ദേശിച്ചത്.
അതേസമയം ട്രംപ് പരാതി നൊബേല്‍ കമ്മിറ്റിക്ക് നല്കട്ടെയെന്നും തന്നെ പുരസ്കാരത്തിന് തിരഞ്ഞെടുത്തതിന്റെ മാനദണ്ഡം അറിയില്ലെന്നും 2019ലെ സമാധാന നൊബേല്‍ ജേതാവായ എത്യോപ്യന്‍ പ്രസിഡന്റ് എബി അഹ്മദ് പ്രതികരിച്ചു.
എത്യോപ്യയും ഐരിത്രിയയും തമ്മിലുള്ള 20 വര്‍ഷം നീണ്ട അതിര്‍ത്തി തര്‍ക്കം 2018ല്‍ എബി അഹ്മദ് എത്യോപ്യന്‍ പ്രസിഡന്റായതോടെ പരിഹരിച്ചിരുന്നു. ഇതാണ് അദ്ദേഹത്തിന് നൊബേല്‍ നേടിക്കൊടുത്തത്. ഐരിത്ര്യന് പ്രസിഡന്റ് ഇസൈയാസ് അഫ്വെര്‍കിയുമായി എബി അഹ്മദ് സമാധാന കരാറില്‍ ഒപ്പിടുകയായിരുന്നു.
താന്‍ പുരസ്കാരത്തിനു വേണ്ടിയല്ല പ്രവര്‍ത്തിക്കുന്നതെന്നും പകരം മേഖലയില്‍ സമാധാനം കൊണ്ടുവരാനാണെന്നും എബി അഹ്മദ് പറഞ്ഞു.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."