മുഷറഫിന്റെ വധശിക്ഷ ഹൈക്കോടതി റദ്ദാക്കി
ലാഹോര്‍: മുന്‍ പാക് പ്രസിഡന്റും പട്ടാള മേധാവിയുമായിരുന്ന പര്‍വേസ് മുഷറഫിന്റെ വധശിക്ഷ ലാഹോര്‍ ഹൈക്കോടതി റദ്ദാക്കി. കഴിഞ്ഞവര്‍ഷം മുഷറഫിനെ രാജ്യദ്രോഹ കുറ്റം ചുമത്തി വധശിക്ഷയ്ക്കു വിധിച്ച പ്രത്യേക കോടതി ഉത്തരവ് ഭരണഘടനാ വിരുദ്ധവും നിയമവിരുദ്ധവുമാണെന്ന് ഹൈക്കോടതി വ്യക്തമാക്കി.
നേരത്തെ, വധശിക്ഷ വിധിച്ചതില്‍ പാക് സൈന്യവും പ്രധാനമന്ത്രി ഇമ്രാന്‍ഖാനും അതൃപ്തി രേഖപ്പെടുത്തിയിരുന്നു.
ഇത്തരമൊരു പരാതി ഫയല്‍ ചെയ്തതും പ്രോസിക്യൂഷന് സംഘത്തെ തെരഞ്ഞെടുത്തതും കോടതിവിധിയും നിയമവിരുദ്ധമാണെന്ന് പറഞ്ഞ സര്‍ക്കാര്‍ പ്രോസിക്യൂട്ടര്‍ ഇഷ്തിയാഖ് ഖാന് അദ്ദേഹം സ്വതന്ത്രനാണെന്ന് പറഞ്ഞു.
2017ല്‍ ഭരണഘടന റദ്ദാക്കി പാകിസ്താനില്‍ അടിയന്തരാവസ്ഥ പ്രഖ്യാപിച്ചതിനാണ് പ്രത്യേക കോടതി മുഷറഫിനെതിരേ വധശിക്ഷ പ്രഖ്യാപിച്ചത്.
1999ല്‍ അന്നത്തെ പ്രധാനമന്ത്രി നവാസ് ശരീഫിനെ രക്തരഹിത അട്ടിമറിയിലൂടെ പുറത്താക്കിയാണ് മുഷറഫ് അധികാരം പിടിച്ചെടുത്തത്.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."