HOME
DETAILS

ധനകാര്യസ്ഥാപനങ്ങളും സേവനങ്ങളും

  
backup
February 21 2017 | 18:02 PM

%e0%b4%a7%e0%b4%a8%e0%b4%95%e0%b4%be%e0%b4%b0%e0%b5%8d%e0%b4%af%e0%b4%b8%e0%b5%8d%e0%b4%a5%e0%b4%be%e0%b4%aa%e0%b4%a8%e0%b4%99%e0%b5%8d%e0%b4%99%e0%b4%b3%e0%b5%81%e0%b4%82-%e0%b4%b8%e0%b5%87%e0%b4%b5

ആധുനിക സമ്പദ്‌വ്യവസ്ഥയില്‍ ബാങ്കുകള്‍ക്ക് അതിപ്രധാനമായ സ്ഥാനമാണുളളത്. ഒരു സമ്പദ്‌വ്യവസ്ഥയുടെ പുരോഗതി അവിടുത്തെ ബാങ്കുകളുടെ പ്രവര്‍ത്തനത്തെ ആശ്രയിച്ചു നില്‍ക്കുന്നു. ബാങ്കുകള്‍ അടിസ്ഥാനപരമായി ഒരേ ധര്‍മമാണ് നിര്‍വഹിക്കുന്നതെങ്കിലും ചില പ്രവര്‍ത്തനങ്ങളില്‍ അവ വ്യത്യസ്തത പുലര്‍ത്തുന്നു.

ഭാരതീയ റിസര്‍വ് ബാങ്ക്

ഒരോ രാജ്യത്തിനും ഒരു കേന്ദ്രബാങ്ക് ഉണ്ട്. ഒരു രാജ്യത്തിന്റെ പരമോന്നത സ്ഥാപനമാണ് കേന്ദ്രബാങ്ക്. കറന്‍സി അച്ചടിക്കല്‍, പണലഭ്യത നിയന്ത്രിക്കല്‍, വായ്പകള്‍ നിയന്ത്രിക്കല്‍ എന്നിവ കേന്ദ്ര ബാങ്കിന്റെ ഉത്തരവാദിത്വവും ധര്‍മവുമാണ്. പണത്തിന്റെ അളവിനെ നിയന്ത്രിക്കുന്ന ഉത്തരവാദിത്വം കേന്ദ്രബാങ്കിനാണുളളത്.

ഇന്ത്യയുടെ കേന്ദ്രബാങ്കാണ് ഭാരതീയ റിസര്‍വ് ബാങ്ക്. ഈ സ്ഥാപനം 1935 ല്‍ സ്ഥാപിതമായി. ഇതിന്റെ ആസ്ഥാനം മുംബൈ ആണ്.

നോട്ട് അച്ചടിക്കല്‍

ഇന്ത്യയില്‍ ഒരു രൂപയും നാണയങ്ങളും ഒഴികെയുളള മുഴുവന്‍ നോട്ടുകളും അച്ചടിക്കുന്നതിനുളള അധികാരം റിസര്‍വ് ബാങ്കിനാണ്. ഒരു രൂപയും നാണയങ്ങളും അടിക്കുന്നത് സര്‍ക്കാരിന്റെ കീഴിലുളള ധനകാര്യ വകുപ്പാണ്. ചില നിയന്ത്രണങ്ങള്‍ക്ക് വിധേയമായാണ് റിസര്‍വ് ബാങ്ക് നോട്ട് അച്ചടിക്കുന്നത്. നോട്ടടിക്കുന്നതിന് നിശ്ചിത മൂല്യം വരുന്ന സ്വര്‍ണമോ വിദേശനാണ്യ ശേഖരമോ കരുതലായി സൂക്ഷിക്കുന്നു. ഇന്ത്യന്‍ രൂപയ്ക്ക് അന്താരാഷ്ട്ര തലത്തില്‍ അംഗീകാരം ലഭിക്കുന്ന ഒരു ചിഹ്നം ഉണ്ടായത് 2010 ലാണ്.

വായ്പ നിയന്ത്രിക്കല്‍

റിസര്‍വ് ബാങ്ക് നോട്ട് അച്ചടിച്ചു വിതരണം ചെയ്യുക വഴിയോ വായ്പകള്‍ നല്‍കുക വഴിയോ ആണ് ഇന്ത്യയുടെ സമ്പദ് വ്യവസ്ഥയില്‍ പണത്തിന്റെ ലഭ്യത വര്‍ധിക്കുന്നത്. വായ്പയുടെ നിയന്ത്രണം റിസര്‍വ്വ് ബാങ്കിന്റെ ഒരു പ്രധാന ചുമതലയാണ്.

സര്‍ക്കാരിന്റെ ബാങ്ക്

കേന്ദ്ര-സംസ്ഥാന സര്‍ക്കാരുകളുടെ ബാങ്കായി പ്രവര്‍ത്തിക്കുക എന്നത് റിസര്‍വ് ബാങ്കിന്റെ ധര്‍മമാണ്. ഇതനുസരിച്ച് കേന്ദ്ര സംസ്ഥാന സര്‍ക്കാരുകളില്‍നിന്ന് നിക്ഷേപങ്ങള്‍ സ്വീകരിക്കുകയും അവര്‍ക്ക് വായ്പ നല്‍കുകയും മറ്റ് ബാങ്കിങ്ങ് സേവനങ്ങള്‍ നല്‍കുകയും ചെയ്യുന്നു.

ബാങ്കുകള്‍

പൊതുജനങ്ങളില്‍നിന്ന് നിക്ഷേപങ്ങള്‍ സ്വീകരിക്കുകയും ആവശ്യക്കാര്‍ക്ക് വ്യവസ്ഥകള്‍ക്കു വിധേയമായി വായ്പകള്‍ നല്‍കുകയും ചെയ്യുന്ന സ്ഥാപനങ്ങളാണ് ബാങ്കുകള്‍.

ബാങ്കുകളുടെ
വളര്‍ച്ച ഇന്ത്യയില്‍

1770-ല്‍ ആരംഭിച്ച ബാങ്ക് ഓഫ് ഹിന്ദുസ്ഥാന്‍ ആണ് ഇന്ത്യയിലെ ആധുനിക രീതിയിലുളള ആദ്യത്തെ ബാങ്ക്.

ബാങ്ക് ദേശസാല്‍കരണം

ബാങ്കുകളുടെ പ്രവര്‍ത്തനം സ്വകാര്യ നിയന്ത്രണത്തില്‍ നടന്നിരുന്ന ഒരു പ്രക്രിയയായിരുന്നു. സാമൂഹിക പുരോഗതി കൂടി ലക്ഷ്യമാക്കി ഈ പ്രവര്‍ത്തനം മാറണം എന്ന കാഴ്ചപ്പാട് ബാങ്കുകളുടെ ദേശസാല്‍ക്കരണത്തിന് കാരണമായി.

ദേശസാല്‍കൃത ബാങ്കുകള്‍

സെന്‍ട്രല്‍ ബാങ്ക് ഓഫ് ഇന്ത്യ, ബാങ്ക് ഓഫ് ഇന്ത്യ, പഞ്ചാബ് നാഷണല്‍ ബാങ്ക്, ബാങ്ക് ഓഫ് ബറോഡ, യൂനൈറ്റഡ് കോമേഴ്‌സല്‍ ബാങ്ക്, കാനറാ ബാങ്ക്,ദേനാ ബാങ്ക്, സിന്‍ഡിക്കേറ്റ് ബാങ്ക്, യൂണിയന്‍ ബാങ്ക് ഓഫ് ഇന്ത്യ, അലഹബാദ് ബാങ്ക്, ഇന്ത്യന്‍ ഓവര്‍സിസ് ബാങ്ക്, ബാങ്ക് ഓഫ് മഹരാഷ്ട്ര, ഇന്ത്യന്‍ ബാങ്ക്, വിജയ ബാങ്ക്, കോര്‍പ്പറേഷന്‍ ബാങ്ക്,ആന്ധ്ര ബാങ്ക്,ഓറിയന്റല്‍ ബാങ്ക് ഓഫ് കോമേഴ്‌സ്, പഞ്ചാബ് ആന്റ് സിന്ധ് ബാങ്ക്, യൂനൈറ്റഡ് ബാങ്ക് ഓഫ് ഇന്ത്യ.

വാണിജ്യ ബാങ്ക്

ബാങ്കിങ്ങ് മേഖലയിലെ പഴക്കം ചെന്നതും ധാരാളം ശാഖകളുളളതുമായ സംവിധാനമാണിത്. രാജ്യത്തെ സാമ്പത്തിക പ്രവര്‍ത്തനങ്ങളില്‍ പ്രധാന പങ്കു വഹിക്കുന്ന ഈ ബാങ്കുകള്‍ ജനങ്ങളില്‍നിന്ന് നിക്ഷേപം സ്വീകരിക്കുകയും വാണിജ്യം, വ്യവസായം, ക്യഷി തുടങ്ങിയവയ്ക്ക് വ്യവസ്ഥകള്‍ക്ക് വിധേയമായി വായി്പകള്‍ നല്‍കുകയും ചെയ്യുന്നു.

റീജിനല്‍
റൂറല്‍ ബാങ്കുകള്‍

ഇന്ത്യയുടെ വിവിധ സംസ്ഥാനങ്ങളില്‍ പ്രാദേശിക ബാങ്കിങ്ങ് സേവനങ്ങള്‍ നല്‍കുന്നതിനായി 1975-ല്‍ സ്ഥാപിച്ച ബാങ്കുകളാണിവ, ചെറുകിട കര്‍ഷകര്‍ ,കര്‍ഷക തൊഴിലാളികള്‍, ചെറുകിട സംരംഭകര്‍ തുടങ്ങിയവര്‍ക്ക് വായ്പ നല്‍കി സഹായിക്കുന്നു.

നിക്ഷേപങ്ങള്‍

പൊതുജനങ്ങളില്‍നിന്ന് നിക്ഷേപങ്ങള്‍ സ്വീകരിക്കുക എന്നതാണ് വാണിജ്യ ബാങ്കുകളുടെ പ്രധാനപ്പെട്ട ധര്‍മം. നിക്ഷേപിക്കുന്ന തുകയ്ക്ക് ബാങ്ക് പലിശ നല്‍കുന്നു.

സമ്പാദ്യ നിക്ഷപം

ജനങ്ങള്‍ക്ക് അവരുടെ സമ്പാദ്യങ്ങള്‍ നിക്ഷേപിക്കാന്‍ സഹായിക്കുന്ന പദ്ധതിയാണിത്. ഈ നിക്ഷേപത്തിന് ബാങ്കുകള്‍ കുറഞ്ഞ പലിശ നല്‍കുന്നു.

പ്രചലിത നിക്ഷേപം

ഒരു ദിവസം തന്നെ ധാരാളം പ്രാവശ്യം പണം നിക്ഷേപിക്കാനും പിന്‍വലിക്കാനും സൗകര്യം നല്‍കുന്ന നിക്ഷേപമാണിത്.

സ്ഥിര നിക്ഷേപം

വ്യക്തികള്‍ക്കും സ്ഥാപനങ്ങള്‍ക്കും നിശ്ചിത കാലയളവിലേക്ക് പണം ബാങ്കില്‍ നിക്ഷേപിക്കാന്‍ യോജിച്ചതാണ് സ്ഥിര നിക്ഷേപങ്ങള്‍.

ആവര്‍ത്തിത നിക്ഷേപം


ഒരു നിശ്ചിത തുക വീതം ഒരു പ്രത്യേക കാലയളവിലേക്ക് എല്ലാ മാസവും നിക്ഷേപിക്കുന്നതാണ് ആവര്‍ത്തിത നിക്ഷേപം.

പ്ലാസ്റ്റിക്ക് മണി

പണം കൈവശം കരുതാതെ കാര്‍ഡ് ഉപയോഗിച്ച് പണാവശ്യങ്ങള്‍ നിറവേറ്റാം. ഇത്തരം കാര്‍ഡുകള്‍ പ്ലാസ്റ്റിക്ക് മണി എന്നറിയപ്പെടുന്നു.

ഇലക്‌ട്രോണിക്
ബാങ്കിംങ്ങ്

ബാങ്കുകള്‍ കംപ്യൂട്ടര്‍വത്കരിക്കുകയും എ.ടി.എം സൗകര്യം ലഭ്യമാക്കുകയും വഴി ബാങ്കിങ്ങ് സേവനം ഏതു ബാങ്കു വഴിയും ലഭിക്കുന്നത് എളുപ്പമായി

കോര്‍ ബാങ്കിംങ്ങ്

എല്ലാ ബാങ്കുകളുടെയും ശാഖകള്‍ ഒരു സെന്‍ട്രല്‍ സെര്‍വറിന്റെ കീഴില്‍ കൊണ്ടു വന്ന് ബാങ്കിംങ്ങ് സേവനങ്ങള്‍ ഒരു ബാങ്കില്‍നിന്നു മറ്റൊരു ബാങ്കിലേക്ക് സാധ്യമാകുന്ന തരത്തില്‍ ക്രമീകരിച്ചിട്ടുളള ഒരു സൗകര്യമാണ് കോര്‍ ബാങ്കിംങ്ങ്.

സഹകരണ ബാങ്കുകള്‍

സഹകരണം,സ്വയം സഹായം, പരസ്പര സഹായം എന്നതാണ് സഹകരണ ബാങ്കുകളുടെ പ്രവര്‍ത്തന തത്വം. സാധാരണക്കാര്‍ക്ക്, പ്രത്യേകിച്ച് ഗ്രാമീണര്‍ക്ക് സാമ്പത്തിക സഹായം നല്‍കുക എന്നതാണ് സഹകരണ ബാങ്കിന്റെ പ്രധാന ലക്ഷ്യം.

വികസന ബാങ്കുകള്‍

വാണിജ്യ ബാങ്കുകള്‍, സഹകരണ ബാങ്കുകള്‍ എന്നിവയ്ക്ക് പുറമെ സാമ്പത്തിക രംഗത്ത് വികസന ബാങ്കുകളും പ്രവര്‍ത്തിക്കുന്നു.

സവിശേഷ ബാങ്കുകള്‍

ചില പ്രത്യേക മേഖലകളുടെ വികസനത്തിനു മാത്രമായി സാമ്പത്തിക സഹായം നല്‍കുന്ന സ്ഥാപനങ്ങളാണിവ.


ബാങ്കിതര ധനകാര്യ
സ്ഥാപനങ്ങള്‍

ധനകാര്യ രംഗത്തു പ്രവര്‍ത്തിക്കുകയും ബാങ്ക് നല്‍കുന്ന എല്ലാ ധര്‍മങ്ങളും നിര്‍വഹിക്കാതിരിക്കുകയും ചെയ്യുന്ന സ്ഥാപനങ്ങളാണിവ. നിക്ഷേപങ്ങള്‍ സ്വീകരിക്കുക,വായ്പകള്‍ നല്‍കുക എന്നി അടിസ്ഥാന ധര്‍മ്മങ്ങള്‍ ഇവ ചെയ്യുന്നു.

ബാങ്കിതര
ധനകാര്യക്കമ്പനികള്‍

റിസര്‍വ് ബാങ്കിന്റ മേല്‍നോട്ടത്തില്‍ പ്രവര്‍ത്തിക്കുന്ന ബാങ്കിതര ധനകാര്യ സ്ഥാപനങ്ങളാണിവ.

മ്യൂച്ച്വല്‍ ഫണ്ട്
സ്ഥാപനങ്ങള്‍

മ്യൂച്ച്വല്‍ ഫണ്ട് ഒരു നിക്ഷേപ മാര്‍ഗമാണ്. സാധാരണക്കാര്‍ക്ക് നേരിട്ട് ഓഹരിക്കമ്പോളത്തില്‍ പ്രവര്‍ത്തിക്കാന്‍ പലപ്പോഴും കഴിയാറില്ല. ഈ പരിമിതി മിറകടക്കാന്‍ മ്യൂച്ച്വല്‍ ഫണ്ട് സംവിധാനത്തിലൂടെ കഴിയും.

ഇന്‍ഷുറന്‍സ്
കമ്പനികള്‍

വ്യക്തികളുടെ ജീവനും സ്വത്തിനും സാമ്പത്തിക സംരക്ഷണം നല്‍കുന്ന സ്ഥാപനങ്ങളാണ് ഇന്‍ഷുറന്‍സ് കമ്പനികള്‍.

മൈക്രോ ഫിനാന്‍സ്


സാധാരണക്കാര്‍ക്ക് ലഘു വായ്പയുള്‍പ്പെട്ട വിവിധ തരത്തിലുളള സാമ്പത്തിക സേവനങ്ങള്‍ നല്‍കുക എന്നതാണ് മൈക്രോഫിനാന്‍സിന്റെ ലക്ഷ്യം.



Comments (0)

Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."




No Image

പാലക്കാടും ചേലക്കരയിലും സ്ഥാനാര്‍ത്ഥികളെ നിര്‍ത്തും; വയനാട്ടില്‍ പിന്തുണ ആര്‍ക്കെന്ന് പിന്നീട് തീരുമാനിക്കും; പിവി അന്‍വര്‍

Kerala
  •  2 months ago
No Image

പി.വിജയന് സ്വർണക്കടത്തിൽ പങ്ക്; വെളിപ്പെടുത്തലുമായി എം.ആർ.അജിത്കുമാർ

Kerala
  •  2 months ago
No Image

മഹാരാജാസ് കോളേജിന്റെ ഓട്ടോണമസ് പദവി നഷ്ടമായി; അംഗീകാരം 2020 മാര്‍ച്ച് വരെയെന്ന് യുജിസി

Kerala
  •  2 months ago
No Image

കിംഗ്ഫിഷ് മത്സ്യബന്ധന നിരോധനം പിൻവലിച്ച് ഒമാൻ

oman
  •  2 months ago
No Image

ഷാർജയിലെ FMCG കമ്പനിയിൽ തൊഴിലവസരം

uae
  •  2 months ago
No Image

കല്‍പാത്തി രഥോത്സവം പാലക്കാട് ഉപതെരഞ്ഞെടുപ്പ് നേരത്തെയാക്കണം; തെരഞ്ഞെടുപ്പ് കമ്മിഷന് പ്രതിപക്ഷ നേതാവ് കത്തയച്ചു

Kerala
  •  2 months ago
No Image

യു.എ.ഇയിലേക്ക് പ്രതിഭാശാലികളെ ആകർഷിക്കാൻ ദീർഘകാല വിസയും പൗരത്വവും

uae
  •  2 months ago
No Image

നവീന്‍ ബാബുവിന്റെ മരണം; റവന്യു മന്ത്രിക്ക് പ്രാഥമിക റിപ്പോര്‍ട്ട് സമര്‍പ്പിച്ച് ജില്ല കലക്ടര്‍ 

Kerala
  •  2 months ago
No Image

എയര്‍ ഇന്ത്യ വിമാനത്തില്‍ ബോംബ് ഭീഷണി; വിമാനം കാനഡയിലെ വിമാനത്താവളത്തില്‍ ഇറക്കി പരിശോധിച്ചു

Kerala
  •  2 months ago
No Image

കണ്ണൂര്‍ കോര്‍പറേഷന്‍ പരിധിയില്‍ നാളെ ബി.ജെ.പി. ഹര്‍ത്താല്‍

Kerala
  •  2 months ago