HOME
DETAILS

ആര്‍ ബ്ലോക്കിന് പ്രത്യേക കാര്‍ഷിക പാക്കേജ്: മന്ത്രി

  
backup
February 21 2017 | 20:02 PM

%e0%b4%86%e0%b4%b0%e0%b5%8d%e2%80%8d-%e0%b4%ac%e0%b5%8d%e0%b4%b2%e0%b5%8b%e0%b4%95%e0%b5%8d%e0%b4%95%e0%b4%bf%e0%b4%a8%e0%b5%8d-%e0%b4%aa%e0%b5%8d%e0%b4%b0%e0%b4%a4%e0%b5%8d%e0%b4%af%e0%b5%87%e0%b4%95

 

ആലപ്പുഴ: ആര്‍ ബ്ലോക്കില്‍ കൃഷി പുനരുജ്ജീവിപ്പിക്കുന്നതിനായി പ്രത്യേക പാക്കേജ് നടപ്പാക്കുമെന്ന് മന്ത്രി വി.എസ്. സുനില്‍ കുമാര്‍ പറഞ്ഞു. ആര്‍ ബ്ലോക്കിലെ കൃഷിയിടങ്ങള്‍ സന്ദര്‍ശിച്ചശേഷം കര്‍ഷകരുമായി സംസാരിക്കുകയായിരുന്നു അദ്ദേഹം.
ഒരുകാലത്ത് നെല്‍കൃഷിയും കരക്കൃഷിയുംകൊണ്ട് സമ്പന്നമായിരുന്ന ആര്‍ ബ്ലോക്കിലെ 1450 ഏക്കറിലെ കാര്‍ഷിക പ്രതാപം സമയബന്ധിതമായി വീണ്ടെടുക്കുകയാണ് ലക്ഷ്യം. അടുത്ത നിയമസഭ സമ്മേളനത്തിലും ബജറ്റിലും പാക്കേജ് സംബന്ധിച്ച സംബന്ധിച്ച പ്രഖ്യാപനം നടത്തും. സംസ്ഥാനത്ത് പ്രത്യേക കാര്‍ഷിക മേഖലകള്‍(അഗ്രി സോണ്‍) പ്രഖ്യാപിക്കുമ്പോള്‍ ഈ മേഖലയെ ഉള്‍പ്പെടുത്തും.
പ്രത്യേക പാക്കേജ് തയാറാക്കുന്നതുമായി ബന്ധപ്പെട്ട് ജലവിഭവം, റവന്യൂ, ഊര്‍ജം, കൃഷി, മൃഗസംരക്ഷണ വകുപ്പുകളെ ഉള്‍ക്കൊള്ളിച്ച് തിരുവനന്തപുരത്ത് ഉടന്‍ ഉന്നതതല യോഗം വിളിക്കുമെന്നും കര്‍ഷകരുമായി വിശദമായ ചര്‍ച്ച നടത്തുമെന്നും മന്ത്രി പറഞ്ഞു.ആര്‍ ബ്ലോക്കില്‍ കൃഷിയിറക്കുന്നതിനായി കൃഷി വകുപ്പ് ഹെലിക്യാം സര്‍വേ നടത്തി പ്രത്യേക പദ്ധതി തയാറാക്കും.
ജൈവ കൃഷിക്ക് പ്രാധാന്യം നല്‍കി മികച്ച കാര്‍ഷിക പ്രവര്‍ത്തി സര്‍ട്ടിഫിക്കറ്റ് നല്‍കി കാര്‍ഷിക വിപണിയായി കൂടി ഇതിനെ മാറ്റും. ഹോളണ്ട് മാതൃകയിലുള്ള കൃഷി രീതിയെ സംരക്ഷിച്ച് ഫാം ടൂറിസം സാധ്യതകള്‍ കൂടി പ്രയോജനപ്പെടുത്തും. പമ്പിങ്ങിനും മറ്റും സൗരോര്‍ജമുപയോഗപ്പെടുത്താനുള്ള സാധ്യതയും തേടുമെന്നും മന്ത്രി പറഞ്ഞു.
ഇവിടുത്തെ വെള്ളം വറ്റിക്കുന്നതിനായി 27 പമ്പ് സെറ്റുകള്‍ സ്ഥാപിക്കുന്നതിനുള്ള റീ ടെണ്ടര്‍ നടപടികളായിട്ടുണ്ട്. മുമ്പ് സ്ഥാപിക്കാമെന്ന് കരാര്‍ ഏറ്റ് പിന്‍മാറിയ കമ്പിനിയെ കരിമ്പട്ടികയില്‍പ്പെടുത്തി. ആര്‍ ബ്ലോക്കിലെ 400 കൃഷിക്കാരില്‍ തൊണ്ണൂറു ശതമാനം പേരും കൃഷി ചെയ്യാന്‍ തയാറാണെന്ന് അറിയിച്ചിട്ടുണ്ട്. എരണ്ട പക്ഷിയിറങ്ങിയതുമൂലം കൃഷി നശിച്ചവരുടെ നഷ്ടം സംബന്ധിച്ച റിപ്പോര്‍ട്ട് തയാറാക്കാന്‍ കൃഷി ഉദ്യോഗസ്ഥര്‍ക്ക് നിര്‍ദേശം നല്‍കിയിട്ടുണ്ട്. സീസണില്‍ എത്തി മടങ്ങിപ്പോകാറുള്ള എരണ്ട പക്ഷി കാലാവസ്ഥാ വ്യതിയാനം മൂലം ഇത്തവണ പോയിട്ടില്ല.
ഇതു വനംവകുപ്പുകൂടി ഉള്‍പ്പെടുന്ന വിഷയമാണ്. നഷ്ടപരിഹാരം അനുവദിക്കുന്നതിന് വനംവകുപ്പുമായി ആലോചന നടത്തുമെന്നും മന്ത്രി പറഞ്ഞു. കര്‍ഷകരുമായി മന്ത്രി ചര്‍ച്ചനടത്തി. വൈദ്യുതി കണക്ഷന്‍ ലഭ്യമാക്കുന്നതടക്കമുള്ള ആവശ്യങ്ങള്‍ കൃഷിക്കാന്‍ ഉന്നയിച്ചു. ജില്ലാ പഞ്ചായത്ത് പ്രസിഡന്റ് ജി. വേണുഗോപാല്‍, പ്രിന്‍സിപ്പില്‍ കൃഷി ഓഫീസര്‍ എ.ജി. അബ്ദുള്‍ കരീം, കര്‍ഷകര്‍ എന്നിവര്‍ പങ്കെടുത്തു.



Comments (0)

Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."




No Image

ചരിത്രം ഇടത് - വലത് മുന്നണികള്‍ക്കൊപ്പം; പാലക്കാട് ശ്രദ്ധാകേന്ദ്രമാകും

Kerala
  •  2 months ago
No Image

വയനാട്ടിൽ ആത്മവിശ്വാസത്തിൽ യു.ഡി.എഫ്; സ്ഥാനാർഥി നിർണയം സി.പി.ഐക്ക് വെല്ലുവിളി

Kerala
  •  2 months ago
No Image

എ.ഡി.എമ്മിന്റെ ആത്മഹത്യ:  പ്രതിപക്ഷ പ്രതിഷേധം, വാക്കൗട്ട്

Kerala
  •  2 months ago
No Image

രാജിസമ്മര്‍ദമേറുന്നു; പി.പി ദിവ്യ പുറത്തേക്ക്

Kerala
  •  2 months ago
No Image

എ.ഡി.ജി.പി- ആർ.എസ്.എസ്  കൂടിക്കാഴ്ച- ദുരൂഹത നിലനിർത്തി അന്വേഷണ റിപ്പോർട്ട്

Kerala
  •  2 months ago
No Image

ഭിന്നശേഷിയുള്ളവർക്ക് മെഡിക്കൽ വിഭ്യാഭ്യാസത്തിന് തടസമില്ല: സുപ്രിംകോടതി

Kerala
  •  2 months ago
No Image

കേരളപ്പോര് 13ന്

Kerala
  •  2 months ago
No Image

ഉന്നയിച്ചത് വ്യാജ ആരോപണം;  ദിവ്യക്കും പ്രശാന്തിനുമെതിരെ പരാതി നല്‍കി നവീന്‍ ബാബുവിന്റെ സഹോദരന്‍

Kerala
  •  2 months ago
No Image

സഊദിയിൽ ഒക്ടോബർ 18 വരെ ശക്തമായ മഴയ്ക്ക് സാധ്യത

Saudi-arabia
  •  2 months ago
No Image

പി.വി അൻവറിന്റെ പൊതുയോഗത്തിൽ പങ്കെടുത്തു; എഐവൈഎഫ് നേതാവിനെ പാർട്ടിയിൽ നിന്ന് പുറത്താക്കി

Kerala
  •  2 months ago