HOME
DETAILS

വയനാട്ടിൽ ആത്മവിശ്വാസത്തിൽ യു.ഡി.എഫ്; സ്ഥാനാർഥി നിർണയം സി.പി.ഐക്ക് വെല്ലുവിളി

  
ഇ.പി മുഹമ്മദ്
October 16 2024 | 04:10 AM

UDF confident in Wayanad Candidate determination is a challenge for CPI

കോഴിക്കോട്: വയനാട് ലോക്സഭാ മണ്ഡലത്തിൽ ഉപതെരഞ്ഞെടുപ്പ് പ്രഖ്യാപിച്ചതോടെ കളത്തിലിറങ്ങാൻ തയാറായി മുന്നണികൾ. തെരഞ്ഞെടുപ്പിന് നേരത്തെ തന്നെ സജ്ജമായതിന്റെ ആത്മവിശ്വാസം യു.ഡി.എഫിനുണ്ട്. എൽ.ഡി.എഫ്, ബി.ജെ.പി മുന്നണികളിൽ സ്ഥാനാർഥി ചർച്ചകൾക്ക് ചൂടേറിയിരിക്കുകയാണ്. പ്രിയങ്ക ഗാന്ധിയെ സ്ഥാനാർഥിയായി പ്രഖ്യാപിച്ചതിനാൽ പതിവ് ആശയക്കുഴപ്പമോ ആകാംക്ഷയോ കോൺഗ്രസിൽ ഇല്ല. രാഹുൽ ഗാന്ധിക്ക് ലഭിച്ചതിനേക്കാൾ കൂടുതൽ ഭൂരിപക്ഷം പ്രിയങ്കയ്ക്ക് നേടിക്കൊടുക്കാനുള്ള തയാറെടുപ്പിലാണ് കോൺഗ്രസ്.

നിയോജക മണ്ഡലങ്ങളുടെ ചുമതല എം.പിമാർക്കും എം.എൽ.എമാർക്കും നൽകി കോൺഗ്രസ് മാസങ്ങൾക്ക് മുമ്പുതന്നെ ഒരുക്കം ആരംഭിച്ചിരുന്നു. ബൂത്ത് ഏജന്റുമാർക്കും ബൂത്ത് പ്രസിഡന്റുമാർക്കും പ്രത്യേക ശിൽപശാല നടത്തിയും പാർട്ടി ഇത്തവണ മുന്നൊരുക്കം നടത്തി. കെ.സി വേണുഗോപാൽ നേരിട്ടാണ് ഏകോപനം നിർവഹിക്കുന്നത്. അതേസമയം, സ്ഥാനാർഥിനിർണയം സി.പി.ഐക്ക് വെല്ലുവിളിയാകുകയാണ്.

ദേശീയതലത്തിൽ പൊതുതെരഞ്ഞെടുപ്പിന് ശേഷം കോൺഗ്രസും സി.പി.ഐയും യോജിച്ചാണ് പ്രവർത്തിക്കുന്നത്. ഈ സാഹചര്യത്തിൽ പ്രിയങ്ക ഗാന്ധിക്കെതിരേ സ്ഥാനാർഥിയെ നിർത്തുന്നതിലെ അനൗചിത്യം സി.പി.ഐയെ അലട്ടുന്നുണ്ട്. കേരളത്തിലെ ഉപതെരഞ്ഞെടുപ്പിനൊപ്പം നിയമസഭാ തെരഞ്ഞെടുപ്പ് നടക്കുന്ന മഹാരാഷ്ട്രയിലും ജാർഖണ്ഡിലും സി.പി.ഐ കോൺഗ്രസിന്റെ സഖ്യകക്ഷിയാണ്. ഇക്കാര്യം ബി.ജെ.പി ആയുധമാക്കുമെന്നതിനാൽ കരുതലോടെയാകും സി.പി.ഐയുടെ സ്ഥാനാർഥിനിർണയം. പി.വി അൻവറിന്റെ നീക്കങ്ങളും സി.പി.ഐ നിരീക്ഷിക്കുന്നുണ്ട്.

അൻവർ പ്രതിനിധീകരിക്കുന്ന നിലമ്പൂർ വയനാട് ലോക്സഭാ മണ്ഡലത്തിന്റെ ഭാഗമാണ്. അൻവർ സ്വന്തം സ്ഥാനാർഥിയെ നിർത്താനുള്ള സാധ്യതയും തള്ളിക്കളയാനാകില്ല. വയനാട്ടിൽ പ്രിയങ്ക ഗാന്ധി വിജയിക്കാനാണ് സാധ്യതയെങ്കിലും തെരഞ്ഞെടുപ്പിനെ ഗൗരവത്തോടെ കണ്ടില്ലെങ്കിൽ ബി.ജെ.പി നേട്ടമുണ്ടാക്കുമെന്ന് സി.പി.ഐ വിലയിരുത്തുന്നു. അതിനാൽ മികച്ച സ്ഥാനാർഥിയിലേക്കുള്ള ചർച്ചകൾ അടുത്തദിവസങ്ങളിൽ സജീവമാക്കും. കഴിഞ്ഞതവണത്തെ പോലെ ദേശീയ നേതാക്കളെ രംഗത്തിറക്കിയുള്ള പരീക്ഷണത്തിന് പാർട്ടി ഇനി മുതിരില്ല.

മുൻ എം.എൽ.എമാരായ ഇ.എസ് ബിജിമോൾ, സത്യൻ മൊകേരി, വയനാട് ജില്ലാ സെക്രട്ടറി ഇ.ജെ ബാബു എന്നിവരുടെ പേരുകളാണ് പരിഗണനയിലുള്ളത്. യുവനേതാക്കളിൽ ആരെയെങ്കിലും പരിഗണിക്കണമെന്ന അഭിപ്രായവും ഉയരുന്നുണ്ട്.
രാഹുൽ ഗാന്ധിക്കെതിരേ മത്സരിച്ച ആനി രാജ വീണ്ടും വരില്ലെന്ന് ഉറപ്പായിക്കഴിഞ്ഞു. രാഹുലിനെതിരേ മത്സരിച്ചത് ശരിയായില്ലെന്ന് അവർ തുറന്നുപറഞ്ഞിരുന്നു. 2009ൽ എം.ഐ ഷാനവാസിനെതിരേ എം. റഹ്‌മത്തുല്ലയായിരുന്നു സ്ഥാനാർഥി. ഏറെക്കഴിയുന്നതിന് മുൻപേ റഹ്‌മത്തുല്ല സി.പി.ഐ വിട്ട് മുസ് ലിം ലീഗിലെത്തി.

2014ൽ ഷാനവാസിനെതിരേ സത്യൻ മൊകേരിയെയാണ് രംഗത്തിറക്കിയത്. രാഹുൽ ഗാന്ധിക്കെതിരേ 2019ൽ പി.പി സുനീറും 2024 ഏപ്രിലിൽ ആനി രാജയും മത്സരിച്ചു. രാജ്യസഭാംഗമായതിനാൽ ഉപതെരഞ്ഞെടുപ്പിൽ മത്സരിക്കാനില്ലെന്ന് സുനീർ നേതൃത്വത്തെ അറിയിച്ചിട്ടുണ്ട്. ബി.ജെ.പിയിൽ എം.ടി രമേശ്, ശോഭ സുരേന്ദ്രൻ, എ.പി അബ്ദുല്ലക്കുട്ടി എന്നിവരുടെ പേരുകളാണ് പരിഗണനയിലുള്ളത്. 



Comments (0)

Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."




No Image

വർക്കലയിൽ പകൽക്കൊള്ള; വീട്ടമ്മയെ ആക്രമിച്ച് സ്വർണവും പണവും കവര്‍ന്നു.

Kerala
  •  8 days ago
No Image

യുഎഇ ദേശീയ ദിനം; പുതിയ ലൈറ്റിംഗ് സംവിധാനത്തിൽ അണിഞ്ഞൊരുങ്ങാൻ ബുർജ് ഖലീഫ

uae
  •  8 days ago
No Image

19 പൈസ ഇന്ധന സർചാർജ് ഡിസംബറിലും

Kerala
  •  8 days ago
No Image

രക്തസാക്ഷി ദിനം, യുഎഇ ദേശീയ ദിനം; ദുബൈയിലെ എല്ലാ റസിഡൻസി, പാസ്പോർട്ട് ഓഫീസുകളും അടച്ചിടും, GDRFA 

uae
  •  8 days ago
No Image

സത്യവാങ്‌മൂലം, സമ്മതപത്രം എന്നിവ 200 രൂപയുടെ മുദ്രപത്രത്തിൽ തയാറാക്കി സമർപ്പിക്കാൻ നിർബന്ധിക്കാനാവില്ല സർക്കുലർ പുറപ്പെടുവിച്ച് സർക്കാർ.

Kerala
  •  8 days ago
No Image

ഒറ്റപ്പാലം ത്രാങ്ങാലിയിൽ നടന്ന മോഷണത്തിൽ പുതിയ വഴിത്തിരിവ്; മോഷണം പോയെന്ന് കരുതിയിരുന്ന 63 പവൻ സ്വർണം വീട്ടിൽ തന്നെ കണ്ടെത്തി

Kerala
  •  8 days ago
No Image

ഭരണഘടനാവിരുദ്ധ പ്രസംഗം; മന്ത്രി സജി ചെറിയാനെതിരായ കേസ് ക്രൈംബ്രാഞ്ച് പ്രത്യേക സംഘം അന്വേഷിക്കും. 

Kerala
  •  8 days ago
No Image

45-ാമത് ജിസിസി ഉച്ചകോടിയുടെ ഒരുക്കങ്ങൾ പൂർത്തിയായി

Kuwait
  •  8 days ago
No Image

ഓട്ടോറിക്ഷ കുഴിയിൽ ചാടി ഡ്രൈവർ മരിച്ച സംഭവം; 16,10,000 രൂപ നഷ്ടപരിഹാരം നൽകാൻ വിധി

Kerala
  •  8 days ago
No Image

ഫിന്‍ജാല്‍ ചുഴലിക്കാറ്റ്; തമിഴ്നാട്ടിലെ ആറ് ജില്ലകളില്‍ നാളെ സ്‌കൂളുകൾക്ക് അവധി

National
  •  8 days ago