HOME
DETAILS
MAL
പണിമുടക്ക്: ചരക്കുവാഹനങ്ങള്‍ സംസ്ഥാനത്ത് സര്‍വിസ് നിര്‍ത്തിവയ്ക്കും
backup
January 05 2019 | 20:01 PM
പാലക്കാട്: കേന്ദ്രസര്‍ക്കാരിന്റെ ജനവിരുദ്ധ നയങ്ങളില്‍ പ്രതിഷേധിച്ച് എട്ട്, ഒന്‍പത് തിയതികളില്‍ നടക്കാനിരിക്കുന്ന അഖിലേന്ത്യാ പണിമുടക്കില്‍ സംസ്ഥാനത്തെ മുഴുവന്‍ ചരക്കുവാഹന ഉടമകളും ജീവനക്കാരും വാഹനങ്ങള്‍ നിര്‍ത്തിവച്ചുകൊണ്ട് പങ്കുചേരുമെന്ന് സ്റ്റേറ്റ് ലോറി ഓണേഴ്സ് ഫെഡറേഷന് കേരള സംസ്ഥാന സെക്രട്ടേറിയറ്റ് യോഗം വാര്‍ത്താക്കുറിപ്പില്‍ അറിയിച്ചു. പണിമുടക്കിന് ആധാരമായ പ്രശ്നങ്ങളുടെ പ്രാധാന്യം മനസിലാക്കിയാണ് ലോറി ഉടമകള്‍ പിന്തുണ പ്രഖ്യാപിക്കുന്നതെന്ന് സംസ്ഥാന ജന.സെക്രട്ടറി എം.നന്ദകുമാര്‍ വ്യക്തമാക്കി. പാലക്കാട് ചേര്‍ന്ന യോഗത്തില്‍ എസ്.ശിഹാബുദ്ധീന്‍ അധ്യക്ഷനായി.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."