മുന്‍ മന്ത്രിമാര്‍ക്കെതിരേ നടപടിക്ക് സര്ക്കാന് അനുമതി നല്‍കുന്നില്ല; ഹൈക്കോടതിയില്‍ ഹരജി
കൊച്ചി: മുന്‍ മന്ത്രിമാരായ പി.കെ കുഞ്ഞാലിക്കുട്ടി, അനൂപ് ജേക്കബ് എന്നിവരുള്‍പ്പെടെയുള്ളവര്‍ക്കെതിരേ വിജിലന്‍സ് നടപടി സ്വീകരിക്കുന്നതിനു സര്‍ക്കാര്‍ അനുമതി നല്‍കുന്നില്ലെന്നു ചൂണ്ടിക്കാട്ടി ഹൈക്കോടതിയില്‍ ഹരജി.
മതിയായ യോഗ്യതയില്ലാതെ കിന്‍ഫ്ര മാര്‍ക്കറ്റിക് മാനേജറായി അനൂപ് ജേക്കബിന്റെ സഹോദരി അമ്പിളി ജേക്കബിനെ നിയമിച്ച നടപടി ചോദ്യം ചെയ്തു തിരുവനന്തപുരം വിജിലന്‍സ് കോടതിയില്‍ സമര്‍പ്പിച്ച കേസിന്റെ തുടര്‍ നടപടികള്‍ക്കായാണ് സര്‍ക്കാര്‍ അനുമതി ആവശ്യപ്പെട്ടു അപേക്ഷ സമര്‍പ്പിച്ചത്.
തിരുവനന്തപുരം ഗൗരി നഗറില്‍ ശ്രീരാഗം വീട്ടില്‍ എസ് മണിമേഖലയാണ് വിജിലന്‍സ് കോടതിയില്‍ കേസ് നല്‍കിയത്.
പി.കെ കുഞ്ഞാലിക്കുട്ടി, അനൂപ് ജേക്കബ് എന്നിവര്‍ക്കു പുറമേ ഇന്റേണല്‍ ഓഡിറ്റ് ബോര്‍ഡിലെ സെക്രട്ടറി കെ.പത്മകുമാര്‍, കിന്‍ഫ്ര മാനേജിങ് ഡയറക്ടര്‍ ശരത് ചന്ദ്രന്, കിന്‍ഫ്രയിലെ ഉദ്യോഗസ്ഥനായ കെ.ജെ ഗിരീഷ് എന്നിവരെ എതിര്‍കക്ഷികളാക്കിയാണ് ഹരജി സമര്‍പ്പിച്ചത്.
കേസിലെ എതിര്‍കക്ഷികള്‍ പൊതു സേവകരാണെന്നും അഴിമതി നിരോധന നിയമ പ്രകാരമുള്ള കേസ് നിലനില്‍ക്കുമെന്നും സര്‍ക്കാര്‍ അനുമതി നല്‍കണമെന്നുമാണ് ഹരജിയില്‍ ആവശ്യപ്പെട്ടത്.
ആദ്യ കൂടിക്കാഴ്ചയില്‍ പങ്കെടുക്കാതിരുന്ന അമ്പിളി ജേക്കബിനു നിയമനം നല്കുന്നതിനു രണ്ടാം തവണ പ്രത്യേക കൂടിക്കാഴ്ച നടത്തി നിയമനം നല്‍കിയെന്നും ആരോപിക്കുന്നു.
ഇന്റര്‍വ്യു ബോര്‍ഡിലെ എല്ലാ അംഗങ്ങളും രണ്ടാമത്തെ കൂടിക്കാഴ്ചയില്‍ പങ്കെടുത്തിരുന്നില്ലെന്നും ഹരജിയില്‍ പറയുന്നു.
2019 സപ്തംബര്‍ നാലിനു നല്കിയ അപേക്ഷ സര്‍ക്കാര്‍ ഇതുവരെ പരിഗണിച്ചില്ലെന്നും ഹരജിയില്‍ ആരോപിക്കുന്നു.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."