HOME
DETAILS
MAL
തീരദേശ പൊലിസ് സ്റ്റേഷന് നാശത്തിന്റെ വക്കില്‍
backup
June 10 2016 | 09:06 AM
ചേറ്റുവ: ലക്ഷങ്ങള്‍ ചിലവഴിച്ച് കടപ്പുറത്ത് പണികഴിപ്പിച്ച തീരദേശ പൊലിസ് സ്റ്റേഷനിലേക്ക് തിരമാലകള്‍ അടിച്ച് കയറുന്നത് അപകട ഭീഷണിയുയര്‍ത്തുന്നു.
നിര്‍മാണം കഴിഞ്ഞ് വര്‍ഷങ്ങള്‍ പിന്നിട്ടിട്ടും പ്രവര്‍ത്തനം ആരംഭിക്കാതെ കിടക്കുന്ന കെട്ടിടം ഇപ്പോള്‍ അഴിമുഖത്ത് നിന്നും ചേറ്റുവ പുഴയിലേക്ക് കയറുന്ന തിരമാലകളാല്‍ നാശത്തിന്റെ വക്കിലേക്ക് പോകുകയാണ്.
കെട്ടിടത്തിനോട് ബന്ധപ്പെട്ട് നിര്‍മിച്ച ടാങ്കുകളും പൈപ്പുകളും തകര്‍ന്നു തുടങ്ങി.
കാലവര്‍ഷത്തോടൊപ്പം കടല്‍ക്ഷോഭം ശക്തി പ്രാപിച്ചാല്‍ കെട്ടിടത്തിന്റെ പലഭാഗവും തകരാന്‍ സാധ്യതയുണ്ട്.
സംരക്ഷണമെന്ന നിലയില്‍ കെട്ടിടത്തിന് നേരെ യുദ്ധകാലാടിസ്ഥാനത്തില്‍ കരിങ്കല്ല് നിരത്തണമെന്നാണ് പ്രദേശവാസികളുടെ ആവശ്യം.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."