HOME
DETAILS
MAL
പൂമുള്ളിയില്‍ സംസ്ഥാനതല സെമിനാര്‍
backup
June 10 2016 | 09:06 AM
തൃശൂര്‍: റമദാന് മാസം മുളങ്കുന്നത്ത്കാവ് മെഡിക്കല്‍ കോളജിലെ രോഗികള്‍ക്കും കൂട്ടിരിക്കുന്നവര്‍ക്കും ആശ്വാസമാവുകയാണ് സി.എച്ച് സെന്ററിന്റെ ഇഫ്താര്‍ കിറ്റുകള്‍. ഇരുന്നൂറോളം പേര്‍ക്കാണ് സി.ച്ച് സെന്ററിന്റെ നോമ്പുതുറ വിഭവങ്ങള്‍ വിതരണം ചെയ്യുന്നത്. ഒന്‍പത് വര്‍ഷമായി തുടരുന്ന ഈ പദ്ധതി നിരഅവധി പേര്‍ക്കാണ് പുണ്യമാസത്തില്‍ ആശ്വാസമാകുന്നത്.
ആംബുലന്‍സ് സര്‍വിസ്, സൗജന്യ മരുന്ന് വിതരണം അടക്കമുള്ള നിരവധി ജീവകാരുണ്യ പ്രവൃത്തികളാണ് മെഡിക്കല്‍ കോളജ് കേന്ദ്രീകരിച്ച് പ്രവര്‍ത്തിക്കുന്ന സി.എച്ച് സെന്റര്‍ നടത്തുന്നത്. ഇഫ്താര്‍ കിറ്റ് വിതരണം മുസ്ലിം ലീഗ് ജില്ല പ്രസിഡന്റ് സി.എച്ച് റഷീദ് ഉദ്ഘാടനം ചെയ്തു. ജില്ലാ സെക്രട്ടറിമാരായ പി.കെ ഷാഹുല്‍ ഹമീദ്, എം.എ റഷീദ്, അസീസ് താണിപ്പാടം, പി.എ അഷ്റഫ്, എ.ബി ഷംസുദ്ധീന്, ബഷീര്‍ കൂര്‍ക്കഞ്ചേരി എന്നിവര്‍ സംബന്ധിച്ചു.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."