ഇതര സംസ്ഥാന തൊഴിലാളികളുടെ ക്ഷേമത്തിന് സര്‍ക്കാര്‍ പ്രതിജ്ഞാബദ്ധം:മന്ത്രി
കൊല്ലം: ഇതര സംസ്ഥാന തൊഴിലാളികളുടെ ക്ഷേമത്തിന് സര്‍ക്കാര്‍ പ്രതിജ്ഞാബദ്ധമാണെന്നും ഗള്‍ഫ് നാടുകളിലേതുപോലെ ദുരിത പൂര്‍ണമായ ലേബര്‍ ക്യാംപുകള്‍ കേരളത്തില്‍ അനുവദിക്കില്ലെന്നും മന്ത്രി ജെ. മേഴ്‌സിക്കുട്ടിയമ്മ. തൊഴിലാളികള്‍ക്ക് പ്രാഥമിക സൗകര്യമുള്‍പ്പടെ മെച്ചപ്പെട്ട ജീവിത സാഹചര്യം ഉറപ്പാക്കാത്ത കോണ്‍ട്രാക്ടര്‍മാര്‍ക്ക് നോട്ടീസ് നല്‍കും.
തൊഴില്‍ വകുപ്പിന്റെ ആഭിമുഖ്യത്തില്‍ കൊട്ടാരക്കരയില്‍ ഇതര സംസ്ഥാന തൊഴിലാളികള്‍ക്കായി സംഘടിപ്പിച്ച സൗജന്യ മെഡിക്കല്‍ ക്യാംപും ബോധവല്‍ക്കരണ ശില്‍പശാലയും ഉദ്ഘാടനം ചെയ്യുകയായിരുന്നു മന്ത്രി.
തൊഴിലാളികളിലെ ക്രിമിനല്‍ പശ്ചാത്തലം ജാഗ്രതയോടെ നോക്കിക്കാണുന്നുണ്ട്. ഇതര സംസ്ഥാന തൊഴിലാളികളുടെ രജിസ്‌ട്രേഷന്‍ കുറ്റമറ്റ രീതിയില്‍ നടപ്പാക്കിയാല്‍ ഇത്തരം ഭയാശങ്കകള്‍ ഇല്ലാതാക്കാന്‍ കഴിയും. ഇതിന് തദ്ദേശ സ്ഥാപനങ്ങളുടെ സഹകരണത്തോടെ തൊഴില്‍ വകുപ്പ് പ്രവര്‍ത്തനങ്ങള്‍ സജീവമാക്കുമെന്നും മന്ത്രി പറഞ്ഞു.
ഐഷാപോറ്റി എം .എല്‍. എ അധ്യക്ഷയായി. ജില്ലാ പഞ്ചായത്ത് പ്രസിഡന്റ് കെ .ജഗദമ്മ, കൊട്ടാരക്കര ബ്ലോക്ക് പഞ്ചായത്ത് പ്രസിഡന്റ് എസ് .ശശികുമാര്‍, റീജിയണല്‍ ജോയിന്റ് ലേബര്‍ കമ്മീഷണര്‍ ബിച്ചു ബാലന്‍, ഡെപ്യൂട്ടി ലേബര്‍ കമ്മീഷണര്‍ കെ .എസ് ബിജു, ജില്ലാ ലേബര്‍ ഓഫിസര്‍ കെ .എസ് സിന്ധു, ഡെപ്യൂട്ടി ഡി. എം .ഒ ആര്‍. സന്ധ്യ, അഡീഷണല്‍ ലേബര്‍ കമ്മിഷണര്‍ എ .അലക്‌സാണ്ടര്‍, എന്‍ഫോഴ്‌സ്‌മെന്റ് ജില്ലാ ലേബര്‍ ഓഫിസര്‍ എ. ബിന്ദു തുടങ്ങിയവര്‍ സംസാരിച്ചു.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."