കളിയിക്കാവിള കൊലപാതകം: പ്രതികള്‍ കുറ്റം സമ്മതിച്ചതായി പൊലിസ്, കൊല പൊലിസ് നടപടികളോടുള്ള പ്രതികാരം
തിരുവനന്തപുരം: കളിയിക്കാവിള കൊലപാതകക്കേസിലെ പ്രതികള്‍ കുറ്റം സമ്മതിച്ചതായി പൊലിസ്. പൊലിസ് നടപടികളോടുള്ള പ്രതികാരമായാണ് ആക്രമണം നടത്തിയത്. നിരോധിത സംഘടനയുമായി പ്രതികള്‍ക്ക് ബന്ധമുണ്ടെന്നും ഉയര്‍ന്ന പൊലിസുദ്യോഗസ്ഥരെ ആക്രമിക്കാന്‍ പ്രതികള്‍ പദ്ധതിയിട്ടിരുന്നതായും പൊലിസ് വ്യക്തമാക്കി. എന്നാല്‍ കൊല്ലപ്പെട്ട പൊലിസ് ഉദ്യോഗസ്ഥന് വില്‍സണിനെ പ്രതികള്‍ക്ക് മുന്‍പരിചയം ഇല്ലൊയിരുന്നുവെന്നും അന്വേഷണ സംഘം പറഞ്ഞു.
കഴിഞ്ഞ ദിവസമാണ് കേസിലെ മുഖ്യപ്രതികളായ അബ്ദുല്‍ ഷമീം, തൗഫീഖ് എന്നിവരെ കര്‍ണാടകയിലെ ഉഡുപ്പിയില്‍ നിന്നും പിടികൂടിയത്.
മുഖ്യപ്രതികള്‍ പിടിയിലായതോടെ കേസില്‍ ഗൂഡാലോചന സംബന്ധിച്ച കൂടുതല്‍ വിവരങ്ങള്‍ പൊലിസിന് ലഭിക്കുമെന്നാണ് പ്രതീക്ഷ.
പ്രതികളെ രണ്ട് ദിവസത്തിനുള്ളില്‍ തെളിവെടുപ്പിന് കൊണ്ടുപോകും.
കഴിഞ്ഞയാഴ്ചയാണ് തമിഴ്നാട് ടാസ്ക് പൊലിസിലെ സ്പെഷ്യല്‍ എസ്.ഐ വിന്‍സന്റിനെ വെടിവെച്ച് കൊലപ്പെടുത്തിയത്.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."