HOME
DETAILS

പൗരത്വ പട്ടിക നടപ്പാക്കില്ലെന്ന് തെലങ്കാനയും; ലോകമെങ്ങും അടിച്ചമര്‍ത്തപ്പെടുന്ന ഹിന്ദുക്കള്‍ക്ക് ഇന്ത്യന്‍ പൗരത്വം നല്‍കണമെന്നും ആഭ്യന്തരമന്ത്രി

  
backup
January 15 2020 | 06:01 AM

national-no-nrc-in-telangana-15-01-2020

ഹൈദരാബാദ്: സംസ്ഥാനത്ത് എന്‍.ആര്‍.സി നടപ്പാക്കില്ലെന്ന പ്രഖ്യാപനവുമായി തെലങ്കാനയും. തെലങ്കാനയില്‍ എന്‍.ആര്‍.സി നടപ്പാക്കില്ലെന്ന് ആഭ്യന്തരമന്ത്രി മുഹമ്മദ് മെഹമൂദ് അലി വ്യക്തമാക്കി. അതേസമയം, ലോകമെമ്പാടും അടിച്ചമര്‍ത്തപ്പെടുന്ന ഹിന്ദ ജനവിഭാഗം ഉണ്ടെങ്കില്‍ അവര്‍ക്ക് ഇന്ത്യന്‍ പൗരത്വം നല്‍കണമെന്നും അദ്ദേഹം വ്യക്തമാക്കി. ആദ്യമായാണ് തെലങ്കാന പൗരത്വ വിഷയത്തില്‍ പ്രതികരിക്കുന്നത്. വിഷയത്തില്‍ മുഖ്യമന്ത്രി കെ. ചന്ദ്രശേഖര്‍ റാവു ഒരു പ്രതികരണവും നടത്തിയിട്ടില്ല.

താന്‍ കേന്ദ്ര മന്ത്രി മുക്താര്‍ അബ്ബാസ് നഖ്‌വിയുമായി കൂടിക്കാഴ്ച നടത്തിയിരുന്നുവെന്നും ഇക്കാര്യം പങ്കുവെച്ചിരുന്നുവെന്നും മെഹമൂദ് അലി കൂട്ടിച്ചേര്‍ത്തു.

'ഞാന്‍ കേന്ദ്ര മന്ത്രിയെ കണ്ടിരുന്നു. ലോകത്തെവിടെയും പാകിസ്താനിലും ബംഗ്ലാദേശിലും മാത്രമല്ല, പീഡിപ്പിക്കപ്പെടുന്ന ഹിന്ദുക്കള്‍ക്ക് ഇന്ത്യ പൗരത്വം നല്‍കണം. കാരണം ഇത് ഇന്ത്യയാണ്'-മെഹമൂദ് അലി പറഞ്ഞു.

എന്നാല്‍ എന്തിനാണ് നിങ്ങള്‍ ഈ രാജ്യത്ത് ജീവിക്കുന്ന ജനങ്ങളെ ലക്ഷ്യമിടുന്നതെന്നും പ്രശ്‌നങ്ങള്‍ സൃഷ്ടിക്കുന്നതെന്നും അദ്ദേഹം ചോദിച്ചു. കാലങ്ങളായി ഇവിടെ ജീവിക്കുന്നവരാണിവര്‍. രാജ്യത്തെ ജനങ്ങള്‍ക്കിടയില്‍ അനാവശ്യമായ ആശങ്കകള്‍ സൃഷ്ടിക്കുകയാണ്. ആരുടെ കയ്യിലും ജനനസര്‍ട്ടിഫിക്കറ്റു പോലുമുണ്ടാവില്ല. ഇതെല്ലാം സങ്കീര്‍മായ സാഹചര്യം സൃഷ്ടിക്കുകയാണ്. ഞാന്‍ ഉറപ്പു തരുന്നു. തെലങ്കാനയില്‍ എന്‍.ആര്‍.സി ഉണ്ടാവില്ല- അദ്ദേഹം കൂട്ടിച്ചേര്‍ത്തു.



Comments (0)

Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."




No Image

ഹിസ്ബുല്ല മേധാവി ഹസന്‍ നസ്‌റുല്ലയെ വധിച്ചെന്ന് ഇസ്രാഈല്‍

International
  •  2 months ago
No Image

എ.കെ ശശീന്ദ്രനെ മാറ്റും; തോമസ് കെ തോമസ് മന്ത്രിയാകുമെന്ന് പി.സി ചാക്കോ

Kerala
  •  2 months ago
No Image

'ഞാന്‍ അഞ്ച് നേരം നിസ്‌കരിക്കുന്നത് അയാള്‍ക്ക് സഹിക്കില്ല'; പക്കാ ആര്‍എസ്എസ് ആണവന്‍

Kerala
  •  2 months ago
No Image

നടിയെ പീഡിപ്പിച്ച കേസ്: അഡ്വ. വി.എസ് ചന്ദ്രശേഖരന്‍ അറസ്റ്റില്‍, മുന്‍കൂര്‍ ജാമ്യമുള്ളതിനാല്‍ വിട്ടയക്കും

Kerala
  •  2 months ago
No Image

പാലക്കാട്ട് സോഫ കമ്പനിയില്‍ തീപിടിത്തം:  ആളപായമില്ല

Kerala
  •  2 months ago
No Image

ആര്‍.എസ്.എസ് ബന്ധമുള്ള എ.ഡി.ജി.പിയെ മാറ്റിയേ തീരൂ;നിലപാട് കടുപ്പിച്ച് സി.പി.ഐ

Kerala
  •  2 months ago
No Image

സിദ്ധാര്‍ത്ഥന്റെ മരണം; ഡീനിനെയും അസി. വാര്‍ഡനെയും തിരിച്ചെടുക്കാനുള്ള തീരുമാനം തടഞ്ഞ് ഗവര്‍ണര്‍

Kerala
  •  2 months ago
No Image

ബെസ്റ്റ് റൂറല്‍ ടൂറിസം വില്ലേജ് പുരസ്‌കാരത്തിളക്കത്തില്‍ കടലുണ്ടിയും കുമരകവും

Kerala
  •  2 months ago
No Image

അര്‍ജുന്‍ ഇനി ഓര്‍മകളില്‍; കണ്ണീരോടെ യാത്രാമൊഴി നല്‍കി നാട്

Kerala
  •  2 months ago
No Image

മുംബൈയില്‍ ഭീകരാക്രമണ സാധ്യതയെന്ന് മുന്നറിയിപ്പ്; സുരക്ഷ വര്‍ധിപ്പിച്ചു, അതീവ ജാഗ്രത

National
  •  2 months ago