HOME
DETAILS

സിനിമയിലെ അഴുക്കുകള്‍ തൂത്തു വൃത്തിയാക്കണം

  
backup
February 21 2017 | 21:02 PM

%e0%b4%b8%e0%b4%bf%e0%b4%a8%e0%b4%bf%e0%b4%ae%e0%b4%af%e0%b4%bf%e0%b4%b2%e0%b5%86-%e0%b4%85%e0%b4%b4%e0%b5%81%e0%b4%95%e0%b5%8d%e0%b4%95%e0%b5%81%e0%b4%95%e0%b4%b3%e0%b5%8d%e2%80%8d-%e0%b4%a4

ഏറ്റവും ദൗര്‍ഭാഗ്യകരമായ സംഭവങ്ങളിലൊന്നാണ് കൊച്ചിയില്‍ യുവനടി ഉപദ്രവിക്കപ്പെട്ടത്. നടിയുടെ മൊഴി സര്‍ക്കാര്‍ വിശ്വാസത്തിലെടുക്കുന്നു. ഒന്നുറപ്പാണ്. കേസില്‍ എത്ര ഉന്നതര്‍ ഉള്‍പ്പെട്ടാലും പിടികൂടും. ഇതില്‍ ക്വട്ടേഷന്‍ സംഘങ്ങള്‍ മാത്രമാണെന്ന് കരുതേണ്ട. രാഷ്ട്രീയക്കാരേയും സിനിമാക്കാരേയും കേന്ദ്രീകരിച്ച് അന്വേഷണം നടത്തുന്നുണ്ട്.
അതേസമയം ഒരുകാര്യം പറയാതിരിക്കാന്‍ വയ്യ. സിനിമാമേഖലയില്‍ ആശാസ്യമല്ലാത്ത പലതും അരങ്ങേറിക്കൊണ്ടിരിക്കുന്നു. സാമൂഹ്യദ്രോഹികള്‍ ഈ രംഗത്തു നുഴഞ്ഞുകയറി താണ്ഡവമാടുന്നുണ്ട്. സിനിമയുള്‍പ്പെടുന്ന വകുപ്പിന്റെ മന്ത്രിയാകുന്നതിനു മുമ്പു തന്നെ എനിക്ക് ഇതിനെക്കുറിച്ച് അറിവു കിട്ടിയിരുന്നു. മന്ത്രിയായ ശേഷം കൂടുതല്‍ കാര്യങ്ങള്‍ അറിയാനായി.


സിനിമാമേഖലയില്‍ പിടിമുറുക്കാന്‍ ശ്രമിക്കുന്ന സാമൂഹ്യദ്രോഹികളെക്കുറിച്ചുള്ള മുഴുവന്‍ വിവരവും ശേഖരിക്കുന്നുണ്ട്. സിനിമാപ്രവര്‍ത്തകരുടെ സഹായത്തോടെതന്നെ അത്തരം സാമൂഹ്യവിരുദ്ധരെ തൂത്തെറിയും. സിനിമയ്ക്കും നാടിനും ശാപമായി മാറിയ ശക്തികള്‍ എത്ര ഉന്നതരായാലും വെറുതെ വിടുന്ന പ്രശ്‌നമില്ല.
സിനിമാവകുപ്പ് ഏറ്റെടുത്തപ്പോള്‍ പലരും നിരുത്സാഹപ്പെടുത്താന്‍ ശ്രമിച്ചിരുന്നു. സിനിമയിലെ സാമൂഹ്യദ്രോഹികളെ തൊട്ടാല്‍ ഷോക്കേല്‍ക്കുമെന്നു പലരും പറഞ്ഞു. ഷോക്കേല്‍ക്കുമെന്നുറപ്പാണ്. അത് എനിക്കോ സര്‍ക്കാരിനോ ആയിരിക്കില്ല, സിനിമയെ ഇത്തരത്തില്‍ വഷളാക്കുന്നവര്‍ക്കായിരിക്കും.


ക്രിമിനല്‍ സ്വഭാവക്കാര്‍ എല്ലാ മേഖലയിലും ഉണ്ട്. സിനിമാ മേഖലയില്‍ അത് ഇതുവരെ തുറന്നുകാട്ടപ്പെട്ടിരുന്നില്ല. ഇതോടെ പരിപൂര്‍ണമായും ഇല്ലാതാക്കും. സംസ്ഥാനത്തു ക്രിമിനലുകളെ അഴിഞ്ഞാടാന്‍ സര്‍ക്കാര്‍ അനുവദിക്കില്ല.
നിഷ്പക്ഷമായി സര്‍ക്കാര്‍ മുന്നോട്ടുപോകും. ഇത്തരം കാര്യങ്ങള്‍ കൈകാര്യം ചെയ്യുമ്പോള്‍ ചില പോറലുകള്‍ സ്വാഭാവികമാണ്. മാധ്യമങ്ങള്‍ അതുമാത്രം ഉയര്‍ത്തിക്കാട്ടുന്നതു ശരിയല്ല.ഗൂഢാലോചന ഉള്‍പ്പെടെ എല്ലാ കാര്യങ്ങളും നിയമത്തിനു മുന്നില്‍ കൊണ്ടുവരും.


കേസിലെ പ്രതികളെയൊക്കെ തിരിച്ചറിഞ്ഞിട്ടുണ്ട്. പ്രതികളെയെല്ലാം മാളത്തില്‍ തീയിട്ട് ഉടുമ്പിനെ പുറത്തുചാടിക്കുമ്പോലെ പുറത്തുകൊണ്ടുവരും.


അന്വേഷണം കഴിയുന്നതോടെ എല്ലാം പുറത്തുവരും. നടിയുടെ വിഷയത്തില്‍ ഫലപ്രദമായ ഇടപെടല്‍ സര്‍ക്കാര്‍ നടത്തിയിട്ടുണ്ട്. ചലച്ചിത്ര അക്കാദമി ചെയര്‍മാന്‍ കമലിനോട് നടിയുടെ വീട്ടില്‍ പോകാന്‍ നിര്‍ദേശിച്ചിരുന്നു. നടിയുടെ അമ്മയെ താന്‍ നേരിട്ട് ഫോണില്‍ വിളിച്ച് സംസാരിച്ചു. സര്‍ക്കാരിനു ചെയ്യാനുള്ളതെല്ലാം ഇക്കാര്യത്തില്‍ ചെയ്തിട്ടുണ്ട്.


സിനിമാലോകം
മയക്കുമരുന്നിന്റെ
പിടിയില്‍

കെ.ബി ഗണേഷ്‌കുമാര്‍
എം.എല്‍.എ


പ്രമുഖ നടിക്കുണ്ടായ ദുരനുഭവം ഒറ്റപ്പെട്ടതല്ല. കുറേ നാളുകളായി മലയാള സിനിമാലോകം മയക്കുമരുന്നിന്റെ പിടിയിലാണ്. ഇതിനുപുറമെ, ക്രിമിനല്‍ മാഫിയകളും സിനിമാലോകം അടക്കിവാഴുന്നു. പല നിര്‍മാതാക്കള്‍ക്കും നടീനടന്മാര്‍ക്കും ഇത്തരക്കാരുമായി സാമ്പത്തിക ഇടപാടുകളുണ്ട്. ഇത്തരം ഗുണ്ടകളെ അകമഴിഞ്ഞു പ്രോത്സാഹിപ്പിക്കുന്നതും സിനിമാക്കാര്‍ തന്നെയാണ്.
മുംബൈയില്‍ സിനിമാ റിയല്‍ എസ്‌റ്റേറ്റ് അധോലോക മാഫിയ വാഴുന്ന ഒരു കാലമുണ്ടായിരുന്നു. ഇപ്പോള്‍ കൊച്ചിയും അതുപോലെയാണ്. ഒരു അധോലോകത്തിന്റെ സ്വഭാവമാണു കൊച്ചിയിലെ സിനിമാലോകത്തിനുള്ളത്. കൊച്ചിയിലെ ന്യൂ ജനറേഷന്‍ സിനിമകള്‍ ശ്രദ്ധിച്ചാല്‍ അതു മനസ്സിലാവും.
മാതൃകയാക്കാന്‍ പറ്റിയ എത്രയോ വ്യക്തികള്‍ ഇവിടെയുണ്ടായിട്ടും അവരെയൊന്നും കഥാപാത്രമാക്കിയല്ല മലയാളത്തില്‍ സിനിമയെടുക്കുന്നത്. ഒരിക്കലും അനുകരിക്കാന്‍ പാടില്ലാത്ത മൂന്നാംകിടക്കാരും ഗുണ്ടകളുമൊക്കെയാണ് ഇന്നു മലയാള സിനിമയിലെ പ്രധാന കഥാപാത്രങ്ങളായി വരുന്നത്. മമ്മൂട്ടിയും മോഹന്‍ലാലും ഉള്‍പ്പെടെയുള്ളവര്‍ അഭിനയിക്കുന്ന ചില സിനിമകള്‍പോലും ഇത്തരം നിലവാരം കുറഞ്ഞവരുടേതാണ്.
സിനിമയില്‍ ശക്തരാകാന്‍ പലരും ഗുണ്ടകളെ ഉപയോഗിക്കുന്നു. ഇവര്‍ക്കു വസ്തു ഇടപാടുകാരുമായും ബന്ധമുണ്ട്. സിനിമാമേഖലയ്ക്കു നിരവധി മാറ്റങ്ങള്‍ സംഭവിച്ചു. ഈ മേഖലയില്‍വന്ന മാറ്റങ്ങള്‍ കൃത്യമായി മനസ്സിലാക്കാന്‍ എനിക്കു കഴിയും. ചലച്ചിത്ര അക്കാദമി ചെയര്‍മാന്‍ കമലിനേക്കാളും അനുഭവസമ്പത്ത് എനിക്കുണ്ട്.
സിനിമയെടുക്കുന്ന കാര്യത്തില്‍ പണ്ടുണ്ടായിരുന്ന നല്ല അന്തരീക്ഷമൊക്കെ പോയി. ഒരുപാടു മോശം പ്രവണതകള്‍ സിനിമയിലേക്കു കടന്നുവന്നു. സാമൂഹികവിരുദ്ധമായ ഒരുപാടു തലങ്ങള്‍ സിനിമയില്‍ കടന്നുകൂടി. ആക്രമിക്കപ്പെട്ട യുവനടിയെ നേരിട്ടു കണ്ടിരുന്നു. കേസ് അന്വേഷിക്കുന്ന ഉദ്യോഗസ്ഥരുമായും സംസാരിച്ചു. എല്ലാവരും മനസ്സിലാക്കുന്നതിലും കഷ്ടമാണു നടിയുടെ അവസ്ഥ. അത്രയ്ക്കു മോശമായ അനുഭവമാണ് അവര്‍ക്കുണ്ടായത്.
ഈ ദുരനുഭവത്തിനു പിന്നിലെ കാരണം സംഘടനകള്‍ തമ്മിലുള്ള പ്രശ്‌നങ്ങളാണ്. ഇതിനു മുമ്പും സിനിമാ രംഗത്തുള്ളവര്‍ക്കു പുറമെ പുറത്തുനിന്നുള്ള സ്ത്രീകളെയും സിനിമാക്കാരും അവരുടെ ഗുണ്ടകളും മറ്റു പലരും ബ്ലാക്ക് മെയിലിങ്ങിന് ഇരയാക്കിയിട്ടുണ്ട്. സിനിമാ സംഘടനകളിലേക്ക് ഇപ്പോള്‍ ആള്‍ക്കാരെ ചേര്‍ക്കുന്നതു തോന്നിയപോലെയാണ്. 'അമ്മ'യിലെ അംഗത്വത്തിന് അടുത്തിടെ വന്ന അപേക്ഷയില്‍ ഏഴു ക്രിമിനല്‍ കേസിലെ പ്രതിയുമുണ്ടായിരുന്നു.
സംഘടനകളിലേക്ക് അംഗങ്ങളെ ചേര്‍ക്കുമ്പോള്‍ പൊലിസിന്റെ സര്‍ട്ടിഫിക്കറ്റ് നിര്‍ബന്ധമാക്കണം.നടിയെ ഗുണ്ടാസംഘം തട്ടിക്കൊണ്ടുപോയ സംഭവം ദേശീയശ്രദ്ധ നേടിയ പശ്ചാത്തലത്തില്‍ ഇതിനെതിരേ സര്‍ക്കാര്‍ ഇടപെടല്‍ ഉറപ്പാക്കും. ഇക്കാര്യങ്ങളെല്ലാം മുഖ്യമന്ത്രിയെ നേരിട്ടു ധരിപ്പിക്കും. ഒരു സ്ത്രീക്കും ഇത്തരം അനുഭവം ഇനിയുണ്ടാകാന്‍ പാടില്ല.



Comments (0)

Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."




No Image

സി.പി.എം സമ്മേളനങ്ങളില്‍ പി.വി അന്‍വറും എ.ഡി.ജി.പിയും താരങ്ങള്‍; പ്രതിരോധിക്കാന്‍ നേതൃത്വം

Kerala
  •  3 months ago
No Image

എസ്എടി ആശുപത്രിയില്‍ വൈദ്യുതി പുനഃസ്ഥാപിച്ചു; പുനഃസ്ഥാപനം മൂന്ന് മണിക്കൂറിന് ശേഷം 

Kerala
  •  3 months ago
No Image

മദ്രസ്സ വിദ്യാര്‍ത്ഥികളുടെ നബിദിന ആഘോഷത്തില്‍ കൗതുകമായത് രക്ഷിതാക്കളുടെ ദഫ് പ്രദര്‍ശനം

oman
  •  3 months ago
No Image

താമരശ്ശേരി ചുരത്തില്‍ ലോറി ഡ്രൈവറെ കയ്യേറ്റം ചെയ്ത സംഭവം; മൂന്ന് പേര്‍ അറസ്റ്റില്‍

Kerala
  •  3 months ago
No Image

'മുഖ്യമന്ത്രി തന്നെ കളളനായി ചിത്രീകരിച്ചു, പൊലീസില്‍ 25% ക്രമിനലുകള്‍'; ആഞ്ഞടിച്ച് പി.വി.അന്‍വര്‍

Kerala
  •  3 months ago
No Image

താഴാതെ താപനില; ഒമാനില്‍ താപനില 40 ഡിഗ്രി സെല്‍ഷ്യസിന് മുകളില്‍

oman
  •  3 months ago
No Image

മഴ മുന്നറിയിപ്പില്‍ മാറ്റം;ഇന്ന് എട്ട് ജില്ലകളില്‍ യെല്ലോ അലര്‍ട്ട്

Kerala
  •  3 months ago
No Image

ഹിസ്ബുല്ലയ്ക്ക് തിരിച്ചടി; കമാന്‍ഡര്‍ നബീല്‍ കൗക്കിനെ വധിച്ചെന്ന് ഇസ്‌റാഈല്‍ സൈന്യം

International
  •  3 months ago
No Image

ഓണ്‍ലൈന്‍ തട്ടിപ്പ്; കാഞ്ഞിരപ്പള്ളി സ്വദേശിനിക്ക് നഷ്ടം 1.86 കോടി രൂപ

Kerala
  •  3 months ago
No Image

കാണാതായ വിദ്യാഭ്യാസ വകുപ്പ് ഓഫിസ് സീനിയര്‍ സൂപ്രണ്ടിനെ മരിച്ച നിലയില്‍ കണ്ടെത്തി; ജോലി സമ്മര്‍ദ്ദം മൂലമെന്ന് പരാതി

Kerala
  •  3 months ago