വിജയോത്സവം; വിദ്യാര്‍ഥികളെ അനുമോദിച്ചു
പാലക്കാട്: ജില്ലാ പഞ്ചായത്തിന്റെ ആഭിമുഖ്യത്തില്‍ എസ്.എസ്.എല്‍.സി, പ്ലസ് ടു, വി.എച്ച്.എസ്.സി, ടി.എച്ച്. എസ് പരീക്ഷകളില്‍ സമ്പൂര്‍ണ്ണ എ പ്ലസ് നേടിയ സര്‍ക്കാര്‍, എയ്ഡഡ് വിദ്യാലയങ്ങളിലെ വിദ്യാര്‍ഥികളെയും നൂറ് ശതമാനം വിജയം നേടിയ സര്‍ക്കാര്‍, എയ്ഡഡ് വിദ്യാലയങ്ങളെയും അനുമോദിച്ചു.
ജില്ലാ പഞ്ചായത്ത് അധ്യക്ഷ അഡ്വ: കെ ശാന്തകുമാരി പുരസ്‌കാര വിതരണവും വിജയോത്സവം-2016 ഉം ഉദ്ഘാടനം ചെയ്തു. കുട്ടികളുടെ അഭിരുചിക്കിണങ്ങുന്ന വിഷയങ്ങള്‍ പഠിക്കുന്നതിന് പൊതുവിദ്യാഭ്യാസത്തെ ശക്തിപ്പെടുത്തണമെന്നും വിദ്യാര്‍ത്ഥികളുടെ പഠനത്തിന് ജില്ലാ പഞ്ചായത്ത് നല്‍കി വരുന്ന എല്ലാവിധ സഹായങ്ങളും വരും വര്‍ഷങ്ങളിലും തുടരുമെന്നും അവര്‍ പറഞ്ഞു.
ജില്ലാ പഞ്ചായത്ത് ആരോഗ്യ-വിദ്യാഭ്യാസ സ്റ്റാന്റിംഗ് കമ്മിറ്റി ചെയര്‍പേഴ്‌സണ്‍ കെ ബിനുമോള്‍ അധ്യക്ഷയായ ചടങ്ങില്‍ കേരള അഗ്രികള്‍ച്ചറല്‍ യൂണിവേഴ്‌സിറ്റി കംപ്‌ട്രോളര്‍ ടി.എസ് മജീദ് മുഖ്യാതിഥിയായിരുന്നു. ജില്ലാ വിദ്യാഭ്യാസ ഉപ ഡയറക്ടര്‍ എ അബൂബക്കര്‍ റിപ്പോര്‍ട്ട് അവതരിപ്പിച്ചു.
ജില്ലാ പഞ്ചായത്ത് അംഗങ്ങളായ അഡ്വ. വി മുരുകദാസ്, നിഥിന്‍ കണിച്ചേരി, സന്ധ്യടീച്ചര്‍, കുമാരി ശില്‍പ്പ, ഇന്ദിരടീച്ചര്‍, ഡയറ്റ് പ്രിന്‍സിപ്പല്‍ സേതുമാധവന്‍, എസ്.എസ്.എ ജില്ലാ പ്രൊജക്ട് ഓഫിസര്‍ യു.കെ ഫൈസല്‍, ആര്‍.എം.എസ്.എ അസിസ്റ്റന്റ് കോര്‍ഡിനേറ്റര്‍ പ്രേംകുമാര്‍, സെക്രട്ടറി വി.എസ് സക്കീര്‍ ഹുസൈന്‍ തുടങ്ങിയവര്‍ പങ്കെടുത്തു. വിജയോത്സവത്തില്‍ പാലക്കാട്, ആലത്തൂര്‍, ചിറ്റൂര്‍ താലൂക്കുകളിലെ എസ്.എസ്.എല്‍.സി, പ്ലസ് ടു, വി.എച്ച്.എസ്.സി, ടി.എച്ച്.എസ് പരീക്ഷകളില്‍ സമ്പൂര്‍ണ്ണ എ പ്ലസ് നേടിയ സര്‍ക്കാര്‍, എയ്ഡഡ് വിദ്യാലയങ്ങളിലെ വിദ്യാര്‍ഥികളും 100 ശതമാനം വിജയം കരസ്ഥമാക്കിയ സര്‍ക്കാര്‍, എയ്ഡഡ് വിദ്യാലയങ്ങളിലെ അധ്യാപകരാണ് പങ്കെടുത്തത്.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."