ടി20 ലോകകപ്പില്‍ കളിക്കാമെന്ന് പ്രതീക്ഷ: ഡിവില്ലേഴ്‌സ്
ഡര്‍ബന്‍: ആസ്‌ത്രേലിയയില്‍ നടക്കുന്ന ടി20 ലോകകപ്പില്‍ കളിക്കാന്‍ കഴിയുമെന്ന് പ്രത്യാശ പ്രകടിപ്പിച്ച് വീണ്ടും ദക്ഷിണാഫ്രിക്കന്‍ വെടിക്കെട്ട് ബാറ്റ്‌സ്മാന്‍ എ.ബി ഡിവില്ലേഴ്‌സ്. നേരത്തെ താരത്തിന്റെ തിരിച്ചുവരവുമായി ബന്ധപ്പെട്ട് അഭ്യൂഹങ്ങള്‍ ഉണ്ടായിരുന്നെങ്കിലും ഇതാദ്യമായാണ് താരം ഇക്കാര്യത്തില്‍ നേരിട്ട് പ്രതികരിക്കുന്നത്. 2018ല്‍ അന്താരാഷ്ട്ര ക്രിക്കറ്റില്‍നിന്ന് എ.ബി വിരമിക്കല്‍ പ്രഖ്യാപിച്ചിരുന്നു. എന്നാല്‍ ടി20 ലോകകപ്പില്‍ ദക്ഷിണാഫ്രിക്കന്‍ കുപ്പായത്തില്‍ വീണ്ട@ുമൊരിക്കല്‍ കൂടി ഡിവില്ലേഴ്‌സിനെ കാണാന്‍ സാധ്യത വര്‍ധിച്ചിരിക്കുകയാണ്.
കഴിഞ്ഞ വര്‍ഷം ഇംഗ്ല@ണ്ടില്‍ നടന്ന ഏകദിന ലോകകപ്പില്‍ കളിക്കാന്‍ തയാറാണെന്ന് താരം അറിയിച്ചിരുന്നെങ്കിലും ക്രിക്കറ്റ് ബോര്‍ഡോ, സെലക്ഷന്‍ കമ്മിറ്റിയോ ഇതു പരിഗണിക്കാന്‍ തയാറായില്ല. കഴിഞ്ഞ ദിവസം ബിഗ് ബാഷില്‍ നടന്ന മത്സരത്തിന് ശേഷമായിരുന്നു ഡിവില്ലേഴ്‌സ് തിരിച്ചുവരവിനെ കുറിച്ച് പ്രതികരിച്ചത്. കാര്യങ്ങളെല്ലാം ശരിയായി അവസാനിച്ചാല്‍ ഒരു പക്ഷെ ആസ്‌ത്രേലിയയില്‍ എന്നെയും കാണാനാകുമെന്നായിരുന്നു ഡിവില്ലേഴ്‌സിന്റെ പ്രതികരണം. ടീം കോച്ച് മാര്‍ക്ക് ബൗച്ചര്‍, പുതിയ ക്രിക്കറ്റ് ഡയരക്ടറായ ഗ്രെയിം സ്മിത്ത്, ക്യാപ്റ്റന്‍ ഫഫ് ഡുപ്ലെസി എന്നിവരുമായി ഇതേക്കുറിച്ച് സംസാരിച്ചിരുന്നു. ഇതു യാഥാര്‍ഥ്യമാവണമെന്നു തന്നെയാണ് എല്ലാവരും ആഗ്രഹിക്കുന്നതെന്നും എ.ബി വിശദമാക്കി. ടീമില്‍ തനിക്ക് ഇടം ലഭിക്കുമെന്ന കാര്യത്തില്‍ ഇപ്പോഴും ഉറപ്പൊന്നുമില്ല. സ്വയം നിരാശനാവുന്നതിനൊപ്പം മറ്റുള്ളവരെ നിരാശരാക്കാനും ആഗ്രഹിക്കുന്നില്ല. ഇപ്പോള്‍ ഏറ്റവും മികച്ച പ്രകടനം നടത്തി ഫോം നിലനിര്‍ത്തുന്നതിനാണ് ശ്രമിക്കുന്നതെന്നും അദ്ദേഹം കൂട്ടിച്ചേര്‍ത്തു.
ദക്ഷിണാഫ്രിക്കന്‍ ക്രിക്കറ്റില്‍ ഇപ്പോള്‍ ഭരണരംഗത്തുള്ളവരില്‍ പലരും എ.ബി.ഡിയുടെ മുന്‍ ടീമംഗങ്ങളാണ്. അതുകൊണ്ട@ു തന്നെ അവരുമായി ആശയവിനിമയം നടത്തുന്നത് തനിക്ക് കൂടുതല്‍ എളുപ്പമായി മാറിയതായി എ.ബി.ഡി പറഞ്ഞു.
മുമ്പ് ദേശീയ ടീമിന്റെ തലപ്പത്തുള്ളവരുമായി ആശയ വിനിമയം നടത്തുക ഇത്ര എളുപ്പമല്ലായിരുന്നു. ഇപ്പോള്‍ ഇത് എളുപ്പമാണ്. കാരണം താരങ്ങളുടെ വികാരം മനസിലാക്കുന്നവരാണ് ഇപ്പോള്‍ തലപ്പത്തുള്ളത്. 15 വര്‍ഷം അന്താരാഷ്ട്ര ക്രിക്കറ്റില്‍ കളിച്ച ഒരു താരത്തിന്റെ മാനസികാവസ്ഥ അവര്‍ക്ക് നന്നായി വായിച്ചെടുക്കാന്‍ സാധിക്കുമെന്നും അദ്ദേഹം വിശദമാക്കി. ലോകകപ്പിന് മാനസികമായി ഒരുങ്ങിയ ഞാന്‍ കായികമായും ഒരുങ്ങുകയാണെന്നും അദ്ദേഹം കൂട്ടിച്ചേര്‍ത്തു.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."